News
അനുമതിയില്ലാതെ മകരവിളക്ക് ദിനത്തില്‍ സന്നിധാനത്ത് ഷൂട്ടിങ്; സംവിധായകന് അനുരാജ് മനോഹറിനെതിരെ കേസെടുത്ത് വനംവകുപ്പ്
മകരവിളക്ക് ദിനത്തില്‍ അനുമതിയില്ലാതെ സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ സംവിധായകന് അനുരാജ് മനോഹറിനെതിരെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. വനമേഖലയിലേക്ക് അതിക്രമിച്ചു കയറി വന്യജീവികള്‍ക്ക് തടസമുണ്ടാക്കിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റാന്നി ഡിവിഷന് പരിധിയിലാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. പമ്പാ നദിക്ക് അപ്പുറം പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ചിത്രീകരണം നടത്തിയതെന്നും, ഷൂട്ടിംഗിലൂടെ വനമേഖലയ്ക്ക് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോയെന്നും വനംവകുപ്പ് അന്വേഷിക്കും.
സംവിധായകനെയും സിനിമയുടെ അണിയറപ്രവര്‍ത്തകരെയും നേരത്തെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍പ് അനുമതി നിഷേധിച്ചിട്ടും സന്നിധാനത്ത് ഷൂട്ടിങ് നടന്നതായി ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ കെ. ജയകുമാറിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, ഷൂട്ടിങ് നടന്നത് സന്നിധാനത്തല്ല, പമ്പയിലാണെന്ന് സംവിധായകന് അനുരാജ് മനോഹര്‍ വ്യക്തമാക്കി. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്ക്കുന്ന സ്ഥലത്താണ് അനുമതി തേടിയതെന്നും, പമ്പയെ പശ്ചാത്തലമാക്കി തയ്യാറാക്കുന്ന സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചതായി സമ്മതിച്ച സംവിധായകന്, തുടര്‍ന്ന് എഡിജിപി എസ്. ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടതായും, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പമ്പയില്‍ ഷൂട്ടിങ് നടത്തിയതായും വ്യക്തമാക്കി.
News
ദക്ഷിണകൊറിയക്ക് മേൽ യു.എസ് താരിഫ് 25 ശതമാനമായി ഉയർത്തുമെന്ന് ട്രംപ്
യു.എസുമായുള്ള വ്യാപാര കരാർ വേണ്ടത്ര വേഗത്തിൽ അംഗീകരിക്കുന്നതിൽ ദക്ഷിണകൊറിയ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് നടപടി.
സോൾ: ദക്ഷിണകൊറിയയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യു.എസ് ഏർപ്പെടുത്തിയിരുന്ന താരിഫ് 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തുമെന്ന് മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യു.എസുമായുള്ള വ്യാപാര കരാർ വേണ്ടത്ര വേഗത്തിൽ അംഗീകരിക്കുന്നതിൽ ദക്ഷിണകൊറിയ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് നടപടി.
കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച വ്യാപാരക്കരാറിന് ദക്ഷിണകൊറിയയുടെ നിയമസഭ അംഗീകാരം ലഭിക്കാൻ വൈകുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓട്ടോമൊബൈൽ, തടി, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കാണ് ഉയർന്ന താരിഫ് നേരിട്ട് ബാധകമാകുക.
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് താരിഫ് വർധന പ്രഖ്യാപിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് യു.എസ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് ഓഫീസ് അറിയിച്ചു.
ജൂലൈ മാസത്തിലാണ് ദക്ഷിണകൊറിയയ്ക്ക് മേലുള്ള പരസ്പര താരിഫ് 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കാമെന്ന യു.എസ് വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും വ്യാപാരക്കരാറിൽ എത്തിയത്. കരാർ പ്രകാരം യു.എസ് വ്യവസായ മേഖലകളിൽ 350 ബില്യൺ ഡോളർ നിക്ഷേപിക്കാനും ദക്ഷിണകൊറിയ സമ്മതിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട ബിൽ നവംബർ മുതൽ ദക്ഷിണകൊറിയൻ നിയമസഭയിൽ പാസാകാതെ തുടരുന്നതാണ് നിലവിലെ വിവാദത്തിന് കാരണം.
kerala
പരോള്‍ ചട്ടം ലംഘിച്ചു; സിപിഎം കൗണ്‍സിലര്‍ വി.കെ നിഷാദ് സിപിഎം പരിപാടിയില്‍ പങ്കെടുത്തു
കുഞ്ഞികൃഷ്ണനെതിരായ സിപിഎം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്.
കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം കൗണ്‍സിലര്‍ വി.കെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്.
കുഞ്ഞികൃഷ്ണനെതിരായ സിപിഎം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്. ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാന്‍ പാടില്ല എന്നാണ് പരോള്‍ ചട്ടം. അച്ഛന് അസുഖമാണെന്ന് പറഞ്ഞാണ് നിഷാദിനു അടിയന്തര പരോള്‍ നേടിയത്. 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് ജയിലില്‍ കിടന്നത് ഒരു മാസം മാത്രമാണ്. 2012 ഓഗസ്റ്റ് ഒന്നിനു പയ്യന്നൂര്‍ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസിലാണ് ശിക്ഷിച്ചത്.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പയ്യന്നൂര്‍ പൊലീസിന് നേരെ ബോംബെറിഞ്ഞു എന്നാണ് കേസ്. നാല് പ്രതികളില്‍ ഒന്നും രണ്ടും പ്രതികളാണ് നിഷാദും നന്ദകുമാറും. 20 വര്‍ഷം തടവിന് പുറമെ രണ്ട് പേരും രണ്ടര ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് വി.കെ നിഷാദ്. നിലവില്‍ പയ്യന്നൂര്‍ മുന്‍സപാലിറ്റി കൗണ്‍സിലറും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമാണ് വി.കെ. നിഷാദ്.
News
വിജയ് ചിത്രത്തില്‍ അതിഥി വേഷം; ലോകേഷിന്റെ വെളിപ്പെടുത്തല്‍
റിലീസ് പ്രതിസന്ധിക്കിടെ പുതിയ സര്‍പ്രൈസ്, ‘ജനനായകനി’ല്‍ ലോകേഷ് കനകരാജിന്റെ ക്യാമിയോ
കൊച്ചി: വിജയ് നായകനാകുന്ന ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ചിത്രം ‘ജനനായകന്’ മറ്റൊരു കൗതുകവിവരവുമായി ശ്രദ്ധ നേടുന്നു. തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനായ ലോകേഷ് കനകരാജ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ (ക്യാമിയോ) എത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംവിധായകന് എച്ച്. വിനോദും വിജയ്യും ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ഈ ചെറിയ വേഷം ചെയ്തതെന്ന് ലോകേഷ് പറഞ്ഞു. ”വിനോദ് അണ്ണയും വിജയ് അണ്ണയും എന്നെ വിളിച്ച് ക്യാമിയോ ചെയ്യുമോ എന്ന് ചോദിച്ചു. സിനിമയില്‍ ഞാനൊരു ക്യാമിയോ ചെയ്തിട്ടുണ്ട്. ഇതിനപ്പുറം ഇപ്പോള്‍ ഒന്നും പറയാനാവില്ല” എന്നാണ് ലോകേഷിന്റെ പ്രതികരണം.
വിജയിയെ നായകനാക്കി ‘മാസ്റ്റര്‍’, ‘ലിയോ’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഒരുക്കിയ ലോകേഷിന്റെ ക്യാമിയോ വാര്‍ത്ത ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജയ്യുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാല്‍ ‘ജനനായകന്’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പന്‍ റിലീസാണ്.
ജനുവരി 9-ന് പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധി മൂലം റിലീസ് മാറ്റിവെക്കേണ്ടി വന്നത് ആരാധകരെ നിരാശരാക്കി. ചിത്രത്തിന് ആദ്യം ‘യുഎ’ സര്‍ട്ടിഫിക്കറ്റ് നല്കാന് സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനാ സമിതി തീരുമാനിച്ചിരുന്നു. എന്നാല്‍, സമിതിയിലെ ഒരു അംഗത്തിന്റെ പരാതിയെ തുടര്‍ന്നു സിബിഎഫ്സി ചെയര്മാന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയച്ചു.
ഇതിനെതിരെ നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും, ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലില്‍ ഡിവിഷന് ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു.
സുപ്രീം കോടതിയെ നിര്‍മാതാക്കള്‍ സമീപിച്ചെങ്കിലും ഇടപെടാന്‍ കോടതി തയ്യാറായില്ല. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചിനോട് അന്തിമ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് സെന്‍സര്‍ ബോര്‍ഡിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
-
News2 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala2 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala2 days agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala2 days agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News2 days agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News2 days agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala2 days agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
News16 hours agoഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; നിരവധി പേരെ കാണാതായി
