kerala
വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു
അടൂര്‍ നെല്ലിമുകളിലാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളിലാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്നവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം രാജീവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
കൊല്ലത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം അടൂരിലെ പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം. ഗുഡ്‌സ് ഓട്ടോ മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ ഇടിക്കുകയും ഇത് മറ്റൊരു കാറില്‍ ഇടിക്കുകയുമാരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.
kerala
വീട് നിര്‍മ്മാണം തടയുന്നു: സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി കുടുംബം
തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരത്തിനിറങ്ങിയത്.
മലപ്പുറം: വീട് വെക്കാന്‍ അനുവദിക്കാത്ത പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിക്കെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം. തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരത്തിനിറങ്ങിയത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി പട്ടേരിക്കുന്നത്ത് സുബൈറിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മാണം തടസ്സപ്പെടുത്തുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്.
വീട് പണിയാനായി കെട്ടിയ തറ രാത്രിയില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം തകര്‍ത്തെന്നും ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
പാര്‍ട്ടി പറയുന്ന സ്ഥലത്ത് മാത്രമേ വീട് പണിയാവൂ എന്ന് നിര്‍ബന്ധിച്ചതായും അല്ലെങ്കില്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും റിയാസ് പറഞ്ഞു. പ്രവാസിയായിരുന്ന ഇയാള്‍. മുന്‍പ് പാര്‍ട്ടിയില്‍ സജീവമായിരുന്നിട്ടും തന്റെ സങ്കടം കേള്‍ക്കാന്‍ പ്രാദേശിക നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
kerala
മുട്ടില്‍ മരംമുറി കേസ്; പ്രതികള്‍ക്ക് തിരിച്ചടി, അപ്പീല്‍ തള്ളി വയനാട് ജില്ലാ കോടതി
ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി ശരിവച്ച വയനാട് ജില്ലാ കോടതി പ്രതികളുടെ അപ്പീല്‍ തള്ളി.
മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി ശരിവച്ച വയനാട് ജില്ലാ കോടതി പ്രതികളുടെ അപ്പീല്‍ തള്ളി.
2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയില്‍ നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു.
ഈ അപ്പീലാണ് ഇപ്പോള്‍ വയനാട് ജില്ലാ കോടതി തള്ളിയിരിക്കുന്നത്. സര്‍ക്കാരിലേക്ക് വന്ന് ചേരേണ്ട മരങ്ങളാണിതെന്നും അപ്പീല്‍ നിലനില്‍ക്കില്ലെന്നുമാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്; പവന് 6,320 രൂപ കുറഞ്ഞു
ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 6,320 രൂപ കുറഞ്ഞു. ഒറ്റ ദിവസത്തില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ വിലയിടിവാണ് ഇത്. ഇതോടെ 1,24,080 രൂപയില്‍ നിന്ന് സ്വര്‍ണവില 1,17,760 രൂപയായി കുറഞ്ഞു. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 14,720 രൂപയാണ്. ഇന്നലെ 15,510 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അമ്പരിപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെയാണ് ഈ വിലയിടിവ്.
സംസ്ഥാനത്ത് ഇന്നലെ രണ്ട് തവണ സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഒറ്റയടിക്ക് പവന് 5,240 രൂപ കുറഞ്ഞതിന് ശേഷമാണ് വൈകീട്ട് കുറഞ്ഞത്. വൈകീട്ട് ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയായി. പവന് 1040 രൂപ കുറഞ്ഞ് 1,24,080 രൂപയായി. 18കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 105 രൂപ കുറഞ്ഞ് 12,740 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 1,01,920 രൂപയായി കുറഞ്ഞു. ജനുവരിയില്‍ മാത്രം സ്വര്‍ണവിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ആഗോള വിപണിയില്‍ രേഖപ്പെടുത്തിയത്.
ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇങ്ങനെ അനിശ്ചിതത്വമുണ്ടാകുമ്പോള്‍ സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് സ്വീകാര്യത കൂടും. അതുപോലെ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും യു.എസിന്റെ തീരുവ ഭീഷണികളും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
-
india17 hours agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
kerala18 hours agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala17 hours ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
kerala20 hours agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala21 hours ago‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്
-
kerala19 hours ago‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’
-
News2 days agoവെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്
-
kerala2 days agoസംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
