Connect with us

kerala

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ മാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ജന ങ്ങള്‍ക്ക് മുന്നില്‍ ലൈവില്‍ അവതരിപ്പിച്ച് നജീബ് കാന്തപുരം എം.എല്‍.എ.

Published

on

പെരിന്തല്‍മണ്ണ: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ മാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ജന ങ്ങള്‍ക്ക് മുന്നില്‍ ലൈവില്‍ അവതരിപ്പിച്ച് നജീബ് കാന്തപുരം എം.എല്‍.എ. മണ്ഡലത്തില്‍ കൊണ്ടു വന്ന വന്‍കിട പദ്ധതികള്‍, അനുവദിച്ച ഫണ്ടുകള്‍, നേതൃത്വം നല്‍കിയ ജനകീയ സമരങ്ങള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവ അക്കമിട്ട് നിരത്തിക്കൊണ്ട് സംഘടിപ്പിച്ച പ്രത്യേക ‘ലൈവ്’ പരിപാടി പെരി ന്തല്‍മണ്ണ പെരുമ പീപ്പിള്‍സ് പ്രോഗ്രസ് സ്റ്റോറി ശ്രദ്ധേയമായി.

ശിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് പ്രോഗ്രാം അവതരിപ്പിച്ചത്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 176 ചെറുതും വലുതുമായ റോഡുകള്‍ നവീകരിച്ചതായി എം.എല്‍.എ അവകാശപ്പെട്ടു. ഇതിനായി 59 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ ഗ്രാമനിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 98 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. കാര്യവട്ടം, പെരിന്തല്‍മണ്ണ വില്ലേജ് ഒഫീസുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഒന്നരക്കോടി രൂപ വകയിരുത്തി.

മേലാറ്റൂര്‍ എ.ഇ.ഒ ഓഫീസ് നിര്‍മ്മാണത്തിന് 60 ലക്ഷം രൂപയും ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് 1 കോടി രൂപയും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന വികസന പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപയും ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് മെഷീനുകള്‍ വാങ്ങുന്നതിന് 8 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പി.ടി.എം ഗവ. കോളേജില്‍ വിവിധ പ്രവര്‍ത്തികള്‍ക്കായി 53 ലക്ഷം രൂപയും, മേലാറ്റൂര്‍, ചെറുകര മിനി സ്റ്റേഡിയ നവീകരണത്തിന് 75 ലക്ഷം രൂപയും കൊടി കുത്തിമല റോഡ് നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു.

മണ്ഡലത്തിലെ 4 സ്‌കൂളുകള്‍ ബസ് അനുവദിച്ചതായും അദ്ദേഹം കണക്കുകളും വീഡിയോ, ചിത്രങ്ങളും സഹിതം അവതരിപ്പിച്ചു. ഓരോ വികസന പദ്ധ തികളുടെയും വീഡിയോകളും ചിത്രങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനും, കോളനികളുടെ പേര് മാറ്റുന്നതിനും വേണ്ടി നടത്തിയ ഇടപെടലുകളും അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ക്രിയ പദ്ധതി നടപ്പാക്കാനായതും ഹൈദരലി ശിഹാബ് തങ്ങള്‍ ക്രിയ സിവില്‍ സര്‍വീസ് അക്കാദമി ആരംഭിച്ചതും യുവാക്കളുടെ സംരംഭക സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതിനായി സ്‌കെയിലപ്പ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചതും ക്രിയോത്സവം, ക്രിയോണം, സദ്ഗ്രാമം പദ്ധതികളും വലിയ നേട്ടമാണെന്ന് എം.എല്‍.എ കണക്കുകളും തെളിവുകളും നിരത്തി പറഞ്ഞു. പ്രോഗ്രാം രണ്ടര മണിക്കൂര്‍ നീണ്ടു. വിവിധ മേഖലകളില്‍ നിന്നുള്ള ഗുണഭോക്താക്കളും ജ നപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുറുമാരായ ആയിശ മേക്കോട്ടില്‍, കളപ്പാടന്‍ ഹുസ്സയിന്‍, സുധ പി.എസ്, ഷഹീന ടീച്ചര്‍, എ.കെ. നാസര്‍ മാസ്റ്റര്‍, അഡ്വ. എ.കെ. മുസ്തഫ, സി. സുകുമാരന്‍, എ. ആനന്ദന്‍, അഡ്വ. എസ്. അബ്ദുസ്സലാം, നാലകത്ത് ഷൗക്കത്ത്, സി.കെ. ഹാരിസ്, കൊളക്കാടന്‍ അസീസ്, സുബൈര്‍ മാസ്റ്റര്‍ പി, പി.ടി. സക്കീര്‍ മാസ്റ്റര്‍, ഫാത്തിമ അന്‍ഷി പ്രസംഗിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വികസനമുദ്ര; തിരൂരങ്ങാടിയില്‍ വൈദ്യുതി മേഖലയില്‍ 51 കോടി രൂപയുടെ വികസന കുതിപ്പ്

പി.കെ അബ്ദുറബ്ബ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ ഈ പദ്ധതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും, സബ് സ്റ്റേഷന്‍ അനുമതി ലഭിക്കുകയും ചെയ്തിരുന്നു.

Published

on

By

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ 51 കോടി രൂപയുടെ വികസന നേട്ടവുമായി വൈദ്യുതി മേഖല. വൈദ്യുതി അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നേരത്തെ 5.80 കോടി രൂപയുടെ അനുമതി ലഭിച്ച 33 കെവി കപ്പാസിറ്റിയുള്ള വെന്നിയൂര്‍ സബ്‌സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പി.കെ അബ്ദുറബ്ബ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ ഈ പദ്ധതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും, സബ് സ്റ്റേഷന്‍ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ 33 കെവി കപ്പാസിറ്റിയുള്ള വെന്നിയൂര്‍ സബ്‌സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

ഈ 33 കെവി കപ്പാസിറ്റിയുള്ള വെന്നിയൂര്‍ സബ് സ്റ്റേഷന്‍ 110 33 കെവി കപ്പാസിറ്റിയിലേക്ക് ഉയര്‍ത്തണം എന്നത് പ്രദേശത്തെ ജനങ്ങളുടെയും, ജനപ്ര തിനിധികളുടെയും നിരന്തരമായുള്ള ആവശ്യമായിരുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങളും നിരന്തരമായി നടത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കെ.പി.എ മജീദ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിക്കും, കെഎസ്ഇബി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ക്കും പ്രൊപോസല്‍ നല്‍കുകയും, ഈ പ്രവര്‍ത്തിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ഇത് സംബന്ധിച്ച യോഗങ്ങള്‍ ചേരുകയും ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായി വെന്നിയൂര്‍ 33 കെവി സബ്‌സ്റ്റേഷന്‍ 110 കെവി കപ്പാസിറ്റിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള 19 കോടി രൂപയുടെ അനുമതി ലഭിച്ചു. 2028 വര്‍ഷത്തോട് ഈ പ്രവര്‍ത്തി പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുന്നതിനാണ് നിലവില്‍ കരാര്‍ വെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വെന്നിയൂര്‍ സബ് സ്റ്റേഷന്‍, കൂരിയാട് സബ് സ്റ്റേഷന്‍ എടരിക്കോട് സബ് സ്റ്റേഷന്‍, പരപ്പനങ്ങാടി സബ് സ്റ്റേഷന്‍ എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള 110 കെവി ലൈന്‍ വലിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഈ കണക്ഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ മേല്‍പ്പറഞ്ഞ വെന്നിയൂര്‍ സബ് സ്റ്റേഷനുകളില്‍ എവിടെയെങ്കിലും വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ മറ്റു സബ് സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി തടസ്സം നേരിട്ട സബ് സ്റ്റേഷനിലേക്ക് എത്തിക്കാനാകും.

110 കെവി പൂര്‍ണ്ണമായും യാഥാര്‍ഥ്യമാകുന്നതോടെ മണ്ഡലത്തിലെ വൈദ്യുതി വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുകയും, ലോഡ് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുകയും ചെയ്യും. തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ മലപ്പുറം പാക്കേജില്‍ ഉള്‍പ്പെടുത്തി 26.2 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ക്കും അംഗീകാരമായിട്ടുണ്ട്. നിലവിലുള്ള ട്രാന്‍സ് ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കല്‍, എ.ബി.സി ഉപയോഗിച്ച് എല്‍.ടി ലൈന്‍ റീ കണറ്റിങ് നടത്തുക, പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തികളാണ് നടപ്പിലാക്കുന്നത്. ഇവയില്‍ ചില പ്രവര്‍ത്തികള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും, ചില പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികളിലെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തീകരിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്ന ഘ ട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. എത്രയും പെട്ടന്ന് പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രൂപത്തില്‍ എത്തിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കെ.പി.എ മജീദ് അറിയിച്ചു.

 

Continue Reading

kerala

ശബരിമല കൊടിമര പുനര്‍നിര്‍മ്മാണം; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്

സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ മൊഴി നല്‍കി.

Published

on

By

ശബരിമലയിലെ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്.
സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങളാണ് താരങ്ങളില്‍ നിന്ന് വിജിലന്‍സ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ മൊഴി നല്‍കി. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹന്‍ ലാലിന്റെ മൊഴിയില്‍ പറയുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മോഹന്‍ലാലിന്റെ മൊഴിയെടുത്തത്. ദിലീപിന്റെ മൊഴി കൊച്ചിയില്‍ വച്ചും രേഖപ്പെടുത്തി.

Continue Reading

kerala

വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; കെ.എസ്.യു പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് ആക്രമണം

വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

Published

on

By

കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിനു നേര്‍ക്കാണ് ആക്രമണം. ഇന്ന് പുലര്‍ച്ചെ 2.30തോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മുഖംമൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്.

Continue Reading

Trending