Connect with us

News

ഹോർമൂസ് പ്രതിസന്ധി രൂക്ഷം; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു

അമേരിക്കന്‍ എണ്ണയായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡും കുത്തനെ ഉയര്‍ന്നു.

Published

on

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണ വിതരണം താറുമാറായതിനെ തുടര്‍ന്ന് ബാരലിന് 100 ഡോളര്‍ കടന്നാണ് വില കുതിച്ചത്.

കുവൈത്ത്, ഇറാഖ്, യുഎഇ തുടങ്ങിയ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതും യു.എസ്, ഇസ്രയേല്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ റിഫൈനറികളെ ലക്ഷ്യമിട്ടതുമാണ് വില ഉയരാന്‍ പ്രധാന കാരണം. ബന്‍ഡ് ക്രൂഡ് ബാരലിന് ഏകദേശം 110 ഡോളറിലെത്തി. വെള്ളിയാഴ്ച 92 ഡോളറിലായിരുന്നു വ്യാപാരം അവസാനിച്ചത്. ഇതോടെ ബന്‍ഡ് ക്രൂഡ് വിലയില്‍ ഏകദേശം 18 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

അമേരിക്കന്‍ എണ്ണയായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡും കുത്തനെ ഉയര്‍ന്നു. ബാരലിന് 20 ശതമാനത്തിലധികം വര്‍ധിച്ച് 110 ഡോളറിനടുത്താണ് വില. 2022-ല്‍ റഷ്യ യുക്രൈനെ അധിനിവേശം നടത്തിയതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും 100 ഡോളര്‍ കടക്കുന്നത്.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ദിവസേന ഏകദേശം 15 മില്യണ്‍ ബാരല്‍ എണ്ണയാണ് ഈ വഴി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഇറാന്റെ ഭീഷണിയോടെ ഈ കടലിടുക്ക് വഴി നടക്കുന്ന വിതരണം ഏറെക്കുറെ നിലച്ചിരിക്കുകയാണ്.

വിതരണ തടസ്സവും സംഭരണ ശേഷിയിലെ കുറവും കാരണം ഇറാഖ്, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതും വില വര്‍ധനവിന് കാരണമായി. പ്രധാന വിതരണക്കാരായ സൗദി അറേബ്യ ചെങ്കടല്‍ വഴി വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഹോര്‍മൂസ് വഴി ഉണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ ഇതോടെ കഴിയുന്നില്ല.

ഇതിനിടെ ഇറാനിലും ഇസ്രയേലിലും റിഫൈനറികളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ശക്തമായിട്ടുണ്ട്. ഇറാനിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇസ്രയേലിലെ ഹൈഫ ബേയിലെ ബസാന്‍ ഗ്രൂപ്പിന്റെ റിഫൈനറിയില്‍ ഇറാന്റെ ഐആര്‍ജിസി തിരിച്ചടി നടത്തി. ഗള്‍ഫ് മേഖലയിലെ റിഫൈനറികള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

എണ്ണവില കുതിച്ചുയര്‍ന്നതോടെ ഏഷ്യന്‍ ഓഹരി വിപണികളിലും വലിയ ഇടിവുണ്ടായി. ജപ്പാനിലെ നിക്കി സൂചിക 6.22 ശതമാനം ഇടിഞ്ഞപ്പോള്‍ ദക്ഷിണകൊറിയയിലെ കോസ്പി സൂചിക 6.68 ശതമാനം താഴ്ന്നു. അതേസമയം, എണ്ണവില വര്‍ധനവിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞു. ഇറാന്റെ ആണവഭീഷണി തടയാന്‍ നല്‍കേണ്ട ചെറിയ വില മാത്രമാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാരുടെ സമ്പൂർണ പണിമുടക്ക് ഇന്നുമുതൽ

അത്യാഹിത വിഭാഗം ഉൾപ്പെടെ സേവനങ്ങൾ സമരം ബാധിക്കുമെന്നാണ് അറിയിച്ചത്.

Published

on

By

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കരാറിൽ ഒപ്പിടാത്ത സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ ഇന്നുമുതൽ സമ്പൂർണ പണിമുടക്കിലേക്ക്. അത്യാഹിത വിഭാഗം ഉൾപ്പെടെ സേവനങ്ങൾ സമരം ബാധിക്കുമെന്നാണ് അറിയിച്ചത്.

ഇന്നലെ ചർച്ചയ്ക്ക് തയ്യാറാകാത്ത ആശുപത്രി മാനേജ്മെന്റുകളുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) ഇന്ന് വീണ്ടും ചർച്ച നടത്തും.

മിനിമം വേതനം 40,000 രൂപയായി ഉയർത്തണമെന്ന ആവശ്യത്തോടെയാണ് നഴ്‌സുമാർ സമരം ശക്തമാക്കുന്നത്. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാറിൽ ഒപ്പിടുന്ന ആശുപത്രികളിൽ സമരം അവസാനിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.

ശമ്പള വർധന വിഷയത്തിൽ യുഎൻഎയുമായി ധാരണയിലെത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് സമരം ശക്തമായി നടക്കുന്നത്.

Continue Reading

News

തിരുവനന്തപുരത്ത് അമിത വേഗത്തിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾക്ക് ദാരുണാന്ത്യം;ഒരാൾ ഗുരുതരാവസ്ഥയിൽ

ഉഴമലയ്ക്കൽ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി 10.45ഓടെയാണ് അപകടം ഉണ്ടായത്.

Published

on

By

തിരുവനന്തപുരം ആര്യനാട്–നെടുമങ്ങാട് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ഉഴമലയ്ക്കൽ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി 10.45ഓടെയാണ് അപകടം ഉണ്ടായത്.

കുളപ്പട പാതാരിമൂല സ്വദേശി ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശി രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശി ബിനോയ് (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പരുത്തിക്കുഴി ബൈബിൾ കോളജിനു സമീപം താമസിക്കുന്ന അഭിനവ് (21) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. ബൈക്കുകൾ അമിതവേഗത്തിലായിരുന്നതായാണ് പ്രാഥമിക സൂചന. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളും പൂർണമായി തകർന്നു.

സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

Continue Reading

News

ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോർട്ട്

നിലവില്‍ പ്രതി റിമാന്‍ഡിലാണ്

Published

on

By

അങ്കമാലി: അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിയായ ജാസ്‌ലിയ മരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടുന്നതില്‍ അങ്കമാലി പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആലുവ ഡിവൈഎസ്എപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചതായും പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടതാണെന്നും വ്യക്തമാക്കുന്നത്.

ഫെബ്രുവരി 28-ന് ജാസ്‌ലിയ നടന്നു പോകുന്നതിനിടെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വാഹനം ആരുടേതാണെന്ന് കണ്ടെത്തിയെങ്കിലും പ്രതിയെ ഉടന്‍ പിടികൂടാത്തതിനെതിരെ കുടുംബം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് റൂറല്‍ എസ്.പി അന്വേഷണം നടത്താന്‍ ആലുവ ഡിവൈഎസ്എപിക്ക് ചുമതല നല്‍കി. തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന് വീഴ്ചയില്ലെന്ന് വ്യക്തമാക്കുന്നത്.

കേസിലെ പ്രതിയായ ഡോ. സിറിയക് ജോര്‍ജിനെ പിന്നീട് വാഗമണ്ണില്‍ നിന്ന് പൊലീസ് പിടികൂടി. അപകടസമയത്ത് പേടിച്ചതിനാലാണ് വാഹനം നിര്‍ത്താതെ പോയതെന്ന് പ്രതി മൊഴി നല്‍കിയെങ്കിലും അത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരി ഉപയോഗിച്ചിരുന്നോയെന്ന സംശയത്തെ തുടര്‍ന്ന് നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

നിലവില്‍ പ്രതി റിമാന്‍ഡിലാണ്. കേസില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Trending