News
ആശ്വാസം; സ്വര്‍ണവില വീണ്ടും കുറഞ്ഞു
യുദ്ധം തുടങ്ങി രണ്ടുദിവസം കൊണ്ട് 8,440 രൂപയാണ് പവന് വര്‍ധിച്ചത്.
കൊച്ചി: സ്വര്‍ണവില വീണ്ടും തിരിച്ചിറങ്ങി. ഇന്ന് ഗ്രാമിന് 180 രൂപയും പവന് 1460 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,820 രൂപയും പവന് 1,18,560 രൂപയുമായി. അഞ്ചുദിവസം തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും താഴോട്ടേക്ക്. അഞ്ചുദിവസം കൊണ്ട് പവന് 8,760 കുറഞ്ഞ് 1,18,160 രൂപയായിരുന്നു. പിന്നാലെ ശനിയാഴ്ച 1,840 രൂപ കൂടി. 1,20,000 രൂപയായിരുന്നു പവന് വില. ഞായറാഴ്ചയും ഇതേ വില തുടര്‍ന്നു.
ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം വന്നത്. യുദ്ധം തുടങ്ങി രണ്ടുദിവസം കൊണ്ട് 8,440 രൂപയാണ് പവന് വര്‍ധിച്ചത്. എന്നാല്‍, പിന്നീട് ഈ വിലയില്‍നിന്ന് തിരിച്ചിറങ്ങി.
kerala
ഗീതാഗോപിയുടേത് പേയ്മെന്റ് സീറ്റാണെന്ന് സംശയം, പാര്‍ട്ടി നേതൃത്വത്തിനെതിരെ അതൃപ്തി വ്യക്തമാക്കി സി.സി മുകുന്ദന്
പ്രതിഷേധം ചൂണ്ടിക്കാണിച്ച് നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന് വ്യക്തമാക്കി.
തൃശൂര്‍: നാട്ടികയില്‍ രണ്ടാമതും മത്സരത്തിന് അവസരം നല്‍കാത്തതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സിപിഐയോട് ഇടഞ്ഞ സി.സി മുകുന്ദന് എംഎല്‍എ. ഗീതാഗോപിക്ക് സീറ്റ് നല്‍കുന്നത് പേയ്മെന്റ് സീറ്റ് ആണെന്ന് സംശയമെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള് സ്വാധീനമെന്നും സി.സി മുകുന്ദന് പറഞ്ഞു. പ്രതിഷേധം ചൂണ്ടിക്കാണിച്ച് നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന് വ്യക്തമാക്കി.
തന്റെ അഞ്ചു വര്‍ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്‍ഷത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ മുകുന്ദന് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. സാമ്പത്തികമായി പാര്‍ട്ടിയെ സഹായിക്കാന്‍ തനിക്കുമേല്‍ പലപ്പോഴും സമ്മര്‍ദ്ദമുണ്ടായെന്നും എന്നാല്‍ വന്‍കിട മുതലാളിമാരുള്ള മണ്ഡലമായിട്ടും താന്‍ ആരുടെയും പോക്കറ്റില്‍ കൈയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുള്ള ഗീതാ ഗോപി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. നേരത്തെ ഗീതാ ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക വിവാദങ്ങള്‍ പാര്‍ട്ടി തള്ളിയിരുന്നെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ഈ ആരോപണങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
തൃശ്ശൂര്‍ ജില്ലയില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് നാട്ടിക. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതോടെ കൂടുതല്‍ തീരുമാനങ്ങള്‍ അറിയിക്കുമെന്ന് മുകുന്ദന് വ്യക്തമാക്കിയിട്ടുണ്ട്.
അവശ്യസാധനങ്ങള്‍:
1) മുട്ട പുഴുങ്ങിയത് – 4എണ്ണം
2) സവാള 3എണ്ണം
3) പച്ചമുളക് -2 എണ്ണം
4) ഇഞ്ചി -ഒരു ചെറിയ കഷ്ണം
5) വെളുത്തുള്ളി – 8 അല്ലി
6) കറിവേപ്പില -2 തണ്ട്
7) മല്ലിച്ചപ്പ് – 2 തണ്ട്
8) മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
9) കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
10) മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
11) ഉപ്പ് പാകത്തിന്
12) മൈദ 8 പൂരിയുണ്ടാക്കാന്‍ ആവശ്യത്തിന്
13) അരിപ്പൊടി 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം:
3 മുതല്‍ 7 വരെയുള്ള സാധനങ്ങള്‍ പൊടിയായി അരിഞ്ഞെടുക്കുക. സവാള കനം കുറഞ്ഞു അരിയുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കൊത്തിയരിഞ്ഞ ചേരുവകള്‍ നന്നായി വഴറ്റുക. ശേഷം സവാള ചേര്‍ത്ത് നന്നായി വഴറ്റുക. 7 മുതല്‍ 10 വരെയുള്ള പൊടികള്‍ കൂടി ചേര്‍ത്ത് ചെറിയ തീയില്‍ പാകത്തിനു ഉപ്പും ചേര്‍ത്ത് വഴറ്റി വാങ്ങിവെക്കാം. പുഴുങ്ങിയ മുട്ട നീളത്തില്‍ മുറിച്ചെടുക്കുക. മുട്ടയുടെ മഞ്ഞകരു കൈകൊണ്ടു പിടിച്ചു മാറ്റി വെച്ച കൂട്ടില്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. മൈദ ചപ്പാത്തിക്കു കുഴക്കുന്നപോലെ കുഴച്ചു പൂരി പരത്തി മുട്ടയില്‍ കൂട്ട് നിറച്ചു പുരിയില്‍ പൊതിഞ്ഞു കൈകൊണ്ടു മുട്ടയുടെ അകൃതിയില്‍ ഉരുട്ടിയെടുക്കുക ശേഷം അരിപ്പൊടിയില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് അതില്‍ മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.
News
കേരളം വിസ്മയിച്ച പ്രഖ്യാപനങ്ങള്‍
അത്യുത്തര കേരളത്തില്‍ നിന്നാരംഭിച്ച് ഒരുമാസക്കാലം നീണ്ടുനിന്ന യു.ഡി.എഫിന്റെ പുതുയുഗ യാത്ര അനന്തപുരിയില്‍ സമാപിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരള ജനത ഒരുപുതുയുഗപ്പിറവിക്ക് കാതോര്‍ത്തിരിക്കുകയാണെന്ന് തീര്‍ച്ചയായിരിക്കുകയാണ്.
അത്യുത്തര കേരളത്തില്‍ നിന്നാരംഭിച്ച് ഒരുമാസക്കാലം നീണ്ടുനിന്ന യു.ഡി.എഫിന്റെ പുതുയുഗ യാത്ര അനന്തപുരിയില്‍ സമാപിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരള ജനത ഒരുപുതുയുഗപ്പിറവിക്ക് കാതോര്‍ത്തിരിക്കുകയാണെന്ന് തീര്‍ച്ചയായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളുമായും സംവദിച്ച് അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കേട്ടറിഞ്ഞ് വരുംകാല കേരളത്തെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ഈ യാത്ര ജനലക്ഷങ്ങള്‍ ഹൃദയത്തിലേറ്റുന്ന കാഴ്ച്ചയാണ് എങ്ങും കാണാന്‍ സാധിച്ചത്. പത്തുവര്‍ഷക്കാലത്തെ ഇടതുഭരണത്തില്‍ അധികാര ദുര്‍വിനിയോഗത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പര്യായമായിത്തീര്‍ന്ന ഒരു ഭരണകൂടം ധിക്കാരവും ധാര്‍ഷ്ട്യവും കൈമുതലാക്കി, ജനങ്ങളെയാകെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിക്കുമ്പോള്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും നല്ലനാളുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഈ യാത്ര കാലദേശ വ്യത്യാസമില്ലാതെ മലയാളക്കര ഒന്നടങ്കം ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്.
സ്വീകരണ കേന്ദ്രത്തിനെത്തിയ ആള്‍ക്കൂട്ടത്തെപോലെ തന്നെയായിരുന്നു കൂടിക്കാഴ്ച്ചക്കെത്തിയ ജനങ്ങളുടെയും ആവേശം. ഭരണകൂടങ്ങളുടെ അലംഭാവംകൊണ്ടും അശ്രദ്ധകൊണ്ടും തങ്ങളനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും ഭാവി കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകളും പങ്കുവെക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ പ്രത്യാശയുടെ തിളക്കവും വാക്കുകളില്‍ പ്രതീക്ഷയുടെ സ്തൈര്യവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ യു.ഡി.എഫ് വാഗ്ദാനം ചെയ്ത വിസ്മയച്ചെപ്പ് രാജ്യത്തിന്റെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിതന്നെ തുറന്നിരിക്കുകയാണ്. നവയുഗയാത്രയില്‍ വാഗ്ദാനം ചെയ്ത വിസ്മയങ്ങള്‍ അവസാനനിമിഷംവരെ അന്വേഷിച്ചുകൊണ്ടിരുന്ന ഇടതുമുന്നണിയുടെ കണ്ണ്തള്ളിപ്പിക്കുന്ന തരത്തിലുള്ളതായിരുന്ന രാഹുലിന്റെ പ്രഖ്യാപനങ്ങള്‍. കര്‍ണാടകയിലും തെലങ്കാനയിലും രാജസ്ഥാനിലുമെല്ലാം കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പ്രാബല്യത്തില്‍ വരുത്തുകയും അവിടങ്ങളിലെ ജനങ്ങള്‍ അതിന്റെ സൗകര്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോള്‍ അതിനെല്ലാം ചുക്കാന്‍ പിടിച്ചിട്ടുള്ള കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവു തന്നെ കേരളക്കരയിലും സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ അതിന്റെ വിശ്വാസ്യത ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്.
കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കും, സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നല്‍കും, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെന്ഷന് 3,000 രൂപയായി വര്‍ധിപ്പിക്കും, ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’യിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കും, സംരംഭങ്ങള്‍ തുടങ്ങുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കും, കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക വകുപ്പ് രൂപീകരിക്കും എന്നിവയാണ് രാഹുല്‍ ഗാന്ധി നടത്തിയിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍.
യു.ഡി.എഫിന്റെ ജനപക്ഷ നിലപാടിന്റെ പ്രതീകമാണ് ഈ അഞ്ചുപ്രഖ്യാപനങ്ങളും. സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വൃദ്ധര്‍ തുടങ്ങിയ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യംവെക്കുന്നതിലൂടെ നാടിന്റെ സമഗ്രമായ പുരോഗതിയാണ് മുന്നണി അടിവരയിട്ടിരിക്കുന്നത്. കൃത്യമായ ആലോചനകളുടെയും ചിന്തകളുടെയും അടിസ്ഥാനത്തിലുള്ളതാണീ പദ്ധതികളെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ സമൂഹത്തിന്റെയാകെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പര്യാപ്തമായതുമായിമാറിയിരിക്കുകയാണ്. പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തുണ്ടായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും അതിനുമുമ്പോ പിമ്പോ സമാനതകളുണ്ടായിട്ടില്ല.
എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചുള്ള ആ കാലയളവില്‍ സേവനമേഖലയില്‍ അല്‍ഭുതകരമായ നിരവധി പദ്ധതികള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചിട്ടുള്ളത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുള്‍പ്പെടെയുള്ള എണ്ണിയാലൊടുങ്ങാത്ത പദ്ധതികളിലൂടെ ലക്ഷക്കണക്കായ മനുഷ്യരാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഏതുപ്രതിസന്ധികളെയും അതിജയിക്കാന്‍ തങ്ങള്‍ക്കിവിടെ ഒരു സര്ക്കാറുണ്ടെന്ന ഉറച്ചവിശ്വാസം ജനങ്ങളില്‍ രൂഢമൂലമായിരുന്ന കാലം. ആ നല്ല കാലത്തിന്റെ ഓര്‍മകളിലേക്കാണ് ഉമ്മന്‍ചാണ്ടിയുടെനാമഥേയത്തിലുള്ളതുള്‍പ്പെടെയുള്ള പദ്ധതികള്‍വഴി കേരളം മടങ്ങിപ്പോയിരിക്കുന്നത്. കലുശിതമായ വര്‍ത്തമാനകാലത്ത് ഇന്ദിരാ ഗ്യാരന്റി എന്ന പേരുപോലും മലയാളിക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നതാണ്. ഇതേ മാതൃകയില്‍ വികസന രംഗത്തും ഭാവനാ സമ്പന്നവും സര്‍ഗാത്മകവുമായ പദ്ധതികളാല്‍ യു.ഡി.എഫ് വീണ്ടും വിസ്മയിപ്പിക്കുമെന്നതിന്റെ സാക്ഷ്യമാണ് വിവിധ മേഖലകളിലുള്ളവരുമായി നവയുഗ യാത്രക്കിടെ നടന്നിട്ടുള്ള കൂടിക്കാഴ്ച്ചകള്‍.
-
india3 days agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
News22 hours agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala22 hours agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
kerala3 days agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More3 days agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
News23 hours agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
india21 hours agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News24 hours ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

