main stories
ഇറാന് ആക്രമണം; റിയാദില്‍ യുഎസ് സൈനികന് കൊല്ലപ്പെട്ടു
യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
റിയാദ്: ഇറാന് ആക്രമണത്തില്‍ റിയാദില്‍ യുഎസ് സൈനികന് കൊല്ലപ്പെട്ടു. യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ മാര്‍ച്ച് ഒന്നിനാണ് കൊല്ലപ്പെട്ട സൈനികന് ഗുരുതരമായി പരിക്കേറ്റത്.
ശനിയാഴ്ച ഖര്‍ജില്‍ നടന്ന മിസൈലാക്രമണത്തില്‍ പരിക്കേറ്റയാളാണ് മരിച്ചത്. ഇതോടെ ഇറാന് യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ഏഴായി. റിയാദില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. അത്യാവശ്യക്കാരല്ലാത്ത മുഴുവന്‍ യുഎസ് പൗരന്മാരോടും എംബസി ജീവനക്കാരോടും സൗദി വിടാന്‍ നിര്‍ദേശം യുഎസ് നല്‍കിയിട്ടുണ്ട്. യുഎസ് സൈനികന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിര്‍ദേശം.
kerala
‘സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കില്‍ അതീവ ഗുരുതരം, പരിശോധിക്കണം’: കെ.സി വേണുഗോപാല്‍
നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന് വ്യക്തമാക്കി.
ന്യൂഡല്‍ഹി: സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കില്‍ അത് പരിശോധിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി.
മുകുന്ദനുമായി ഫോണില്‍ ബന്ധപ്പെട്ടെന്ന വാര്‍ത്തയും കെ.സി വേണുഗോപാല്‍ തള്ളിയില്ല. നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന് വ്യക്തമാക്കി.
നാട്ടികയില്‍ രണ്ടാമതും മത്സരത്തിന് അവസരം നല്‍കാത്തതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ സി.സി മുകുന്ദന് എംഎല്‍എ
പൊട്ടിത്തെറിച്ചിരുന്നു. ഗീതാഗോപിക്ക് സീറ്റ് നല്‍കുന്നത് പേയ്മെന്റ് സീറ്റ് ആണെന്ന് സംശയമെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള് സ്വാധീനമെന്നും സി.സി മുകുന്ദന് പറഞ്ഞു.
തന്റെ അഞ്ചു വര്‍ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്‍ഷത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ മുകുന്ദന് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. സാമ്പത്തികമായി പാര്‍ട്ടിയെ സഹായിക്കാന്‍ തനിക്കുമേല്‍ പലപ്പോഴും സമ്മര്‍ദ്ദമുണ്ടായെന്നും എന്നാല്‍ വന്‍കിട മുതലാളിമാരുള്ള മണ്ഡലമായിട്ടും താന്‍ ആരുടെയും പോക്കറ്റില്‍ കൈയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
‘കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു’; മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ
ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തങ്ങളെ ഗണേഷ് കുമാറിന്റെ സഹായികള്‍ ചേര്‍ന്ന് തടഞ്ഞുവെച്ചെന്നുമാണ് ആരോപണം.
കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ. ‘കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും, ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തങ്ങളെ ഗണേഷ് കുമാറിന്റെ സഹായികള്‍ ചേര്‍ന്ന് തടഞ്ഞുവെച്ചെന്നുമാണ് ആരോപണം.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വാളകത്തെ കുടുംബവീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ മന്ത്രിയെ മോശമായ സാഹചര്യത്തില്‍ കാണാനിടയാകുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍ തന്നെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെങ്കിലും മന്ത്രിയുടെ സഹായികളായ പ്രദീപും ശാന്തനും ചേര്‍ന്ന് ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ഇവരെ വീട്ടില്‍ പൂട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസിന്റെ ‘112’ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സഹായം തേടിയെങ്കിലും, സ്ഥലത്തെത്തിയ പോലീസ് കാര്യമായ ഇടപെടലുകള്‍ നടത്താതെ പിന്‍വാങ്ങിയതായും ആക്ഷേപമുണ്ട്.
സഹായികളുമായുള്ള പിടിവലിക്കിടയില്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഭാര്യ, പോലീസ് സഹായം ലഭ്യമാകാത്തതിനെ തുടര്‍ന്ന് ടാക്സി കാറില്‍ മടങ്ങുകയായിരുന്നു. വാര്‍ത്തകളോട് പ്രതികരിക്കാനോ നിഷേധിക്കാനോ ഗണേഷ് കുമാറിന്റെ ഭാര്യ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ മന്ത്രിക്കോ സഹായികള്‍ക്കോ എതിരെ പോലീസ് കേസെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
main stories
ന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ന്യൂയോർക്ക്: ന്യൂയോർക്ക് നഗര മേയർ സൊഹ്റാൻ മംദാനിക്കെതിരെ വധശ്രമം നടന്നതായി റിപ്പോർട്ട്. മേയറുടെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷൻ മുന്നിൽ നടന്ന മുസ്ലിം വിരുദ്ധ പ്രതിഷേധത്തിനിടെ സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് പുക ഉയരുന്ന സ്ഫോടകവസ്തുക്കൾ വസതിയുടെ പുറത്ത് എറിഞ്ഞത്. സംഭവം നടക്കുമ്പോൾ മേയർ സൊഹ്റാൻ മംദാനിയും കുടുംബവും വസതിക്കുള്ളിലുണ്ടായിരുന്നുവെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
തീവ്ര വലതുപക്ഷ സ്വാധീനമുള്ള പ്രവർത്തകൻ ജേക്ക് ലാങ്ങ് നയിച്ച മുസ്ലിം വിരുദ്ധ പ്രതിഷേധമാണ് പിന്നീട് സംഘർഷത്തിലേക്ക് മാറിയത്. “ന്യൂയോർക്കിലെ പൊതു ഇടങ്ങളിലെ മുസ്ലിം പ്രാർത്ഥനകൾ അവസാനിപ്പിക്കുക”, “ഇസ്ലാമീകരണം തടയുക” തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധം നടന്നത്.
ഇതിന് മറുപടിയായി “ന്യൂയോർക്ക് നഗരത്തിൽ നിന്ന് നാസികളെ പുറത്താക്കുക” എന്ന മുദ്രാവാക്യവുമായി ഏകദേശം 125ഓളം പേർ പങ്കെടുത്ത മറ്റൊരു പ്രതിഷേധവും അവിടെ നടന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷസാഹചര്യത്തിനിടെയാണ് സ്ഫോടകവസ്തു എറിഞ്ഞ സംഭവം ഉണ്ടായത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
-
india3 days agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
News24 hours agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala24 hours agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
News1 day agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
india23 hours agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News1 day agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
main stories1 day agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
News1 day ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

