News
ദുബൈയിലെ ഡ്രോണാക്രമണം; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി
ദുബൈ വിമാനത്താവളത്തിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളാണ് വിമാനം തിരിച്ചിറക്കാൻ കാരണമായത്.
കൊച്ചി: കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം സുരക്ഷാ കാരണങ്ങളാൽ തിരികെ കൊച്ചി വിമാനത്താവളത്തിൽ ഇറക്കി. ദുബൈ വിമാനത്താവളത്തിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളാണ് വിമാനം തിരിച്ചിറക്കാൻ കാരണമായത്.
ഇപ്പോൾ യാത്രക്കാർ വിമാനത്തിനുള്ളിൽ തന്നെ തുടരുകയാണ്. ദുബൈ വിമാനത്താവളത്തിലെ സ്ഥിതി സാധാരണ നിലയിലായാൽ ഇന്ന് തന്നെ യാത്ര പുനരാരംഭിക്കുമെന്ന് എയർലൈൻ കമ്പനി അറിയിച്ചു.
ഇന്ന് രാവിലെ ദുബൈ വിമാനത്താവളത്തിന് സമീപം നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് വലിയ തീപിടിത്തം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിലെ എണ്ണ ടാങ്കിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ലെന്നും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
News
ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനം: ആര്.എസ്.എസിനും റോയ്ക്കുമെതിരെ ഉപരോധം പരിഗണിക്കണമെന്ന് യു.എസ് പാനല്‍ ശുപാര്‍ശ
ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച്, ഹിന്ദുത്വ സംഘടനയായ ആര്.എസ്.എസ്നും ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ)ക്കും എതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് യു.എസ് കമ്മിഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ശുപാര്‍ശ ചെയ്തു. ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു.
ഈ മാസം നാലിന് പുറത്തിറക്കിയ കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ യു.എസ് പൗരന്മാര്ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ഭീഷണികള്‍ തുടരുന്ന സാഹചര്യത്തില്‍ ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 6 കര്‍ശനമായി നടപ്പാക്കുകയും ഇന്ത്യയ്ക്കുള്ള ആയുധ വില്‍പ്പന നിര്‍ത്തിവെക്കുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യയില്‍ വിവേചനപരമായ നിരവധി നിയമങ്ങള്‍ നടപ്പാക്കുന്നുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്.എ), യു.എ.പി.എ, സി.എ.എ, എന്‍.സി.ആര്, 2025ലെ വഖ്ഫ് ബില്‍ എന്നിവ ഇതിന് ഉദാഹരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മതവികാരം വ്രണപ്പെടുത്തുന്നതിനെ കുറ്റകരമാക്കുന്ന ഐ.പി.സി സെക്ഷന്‍ 295 എ പ്രായോഗികമായി മതനിന്ദാ നിയമമായി പ്രവര്‍ത്തിക്കുന്നുവെന്നും കമ്മിഷന് വിലയിരുത്തി. രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 12 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യവസ്ഥാപിതവും തുടര്‍ച്ചയായതുമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളായി കണക്കാക്കുന്ന ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ’ പട്ടികയിലും ഇന്ത്യയെ കമ്മിഷന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്, മ്യാന്മര്, ചൈന, ക്യൂബ, ഇറാന്, ലിബിയ, നൈജീരിയ, ഉത്തരകൊറിയ, പാകിസ്താന്, റഷ്യ, സഊദി അറേബ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയിലും പാകിസ്താനിലും ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായും ഇത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും അവരുടെ വീടുകള്‍ തകര്‍ക്കപ്പെടുന്നതിനും കാരണമാകുന്നതായും യു.എസ്.സി.ഐ.ആര്.എഫ് ചെയര്‍ വിക്കി ഹാര്‍ട്സ്ലര്‍ പറഞ്ഞു. വിദേശത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഇടപെടല്‍ ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, ഇത്തരം റിപ്പോര്‍ട്ടുകളും ആരോപണങ്ങളും ഇന്ത്യ മുന്‍പും തള്ളിക്കളഞ്ഞിട്ടുണ്ട്. കമ്മിഷന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട്.
News
സ്വർണവില വീണ്ടും താഴേക്ക്; ആറാം ദിവസവും ഇടിവ്
മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില എത്തിയത്.
കേരളത്തിൽ സ്വർണവില തുടർച്ചയായി ആറാം ദിവസവും കുറഞ്ഞു. മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില എത്തിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,16,720 രൂപയാണ് വില. ഗ്രാമിന് 14,590 രൂപയുമാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.
18 കാരറ്റ് സ്വർണത്തിനും ഇന്ന് വിലക്കുറവുണ്ട്. ഒരു ഗ്രാമിന് 11,985 രൂപയും പവന് 95,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളി വിലയും ഇന്ന് താഴ്ന്ന നിലയിലാണ്. ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമാണ് ഇന്നത്തെ വിപണിവില.
അതേസമയം, സ്വർണവിലയിലെ ഈ ഇടിവിനെ വലിയ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണവിലയുടെ നീക്കം പ്രവചിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ പറയുന്നു.
സാധാരണയായി ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാറുണ്ട്. എന്നാൽ ഇത്തവണ യുഎസ് ട്രഷറി ആദായം ഉയരുകയും യുഎസ് ഡോളർ ശക്തിപ്പെടുകയും പണപ്പെരുപ്പ ഭയം ഉയരുകയും ചെയ്തതിനാലാണ് സ്വർണവിലയിൽ ഇടിവ് കാണുന്നത്.
വർഷാവസാനം എത്തുമ്പോഴേക്കും സ്വർണവില 1.50 ലക്ഷം രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ സാധാരണക്കാർക്ക് സ്വർണം വാങ്ങുന്നത് കൂടുതൽ പ്രയാസകരമാകാനിടയുണ്ട്.
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ (എല്ല് ഇല്ലാതെ)500, വെളുത്തുളി, ഇഞ്ചി പേസ്റ്റ് – 1/2 ടീസ്പൂണ്‍, ബ്രഡ് പീസ് – 3എണ്ണം, കുരുമുളക് പൊടി -1 ടീസ്പൂണ്‍, പച്ചമുളക് ചതച്ചത് -2 എണ്ണം, ചിക്കന്‍ മസാല പൊടി -1/2 ടീസ്പൂണ്‍, മാഗി ചിക്കന്‍ കബ് -1 എണ്ണം, ബട്ടര്‍ – 2 ടീസ്പൂണ്‍(ഉരുക്കിയത് ), ചീസ് ഷീറ്റ് -7 എണ്ണം, മുട്ട-2 എണ്ണം, ബ്രഡ് ക്രംബ്സ്-ആവശ്യത്തിന്, വെളിച്ചെണ്ണ -250ഗ്രം.
ഉണ്ടാക്കുന്ന വിധം
കഷണങ്ങളാക്കി വെച്ച ചിക്കനിലേക്ക് ബ്രഡ്, ബട്ടര്‍, കുരുമുളക് പൊടി, പച്ചമുളക്, ചിക്കന്‍ മസാല, മാഗിക്യുബ് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. തയ്യാറാക്കി വെച്ച് മിക്സ് ഒരു പ്ലാസ്റ്റിക്ക് പേപ്പറില്‍ എണ്ണ പുരട്ടി പരത്തി മേലെ ചീസ് ഷീറ്റും വെച്ച് റോള്‍ ചെയ്ത് എടുക്കുക.
മുട്ട കലക്കി വെച്ചതിലും, ബ്രഡ് ക്രംബ്സിലും പൊതിഞ്ഞ് ചൂടായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.
-
kerala2 days agoഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണവില; പവന് 760 രൂപ കുറഞ്ഞു
-
india3 days agoപാക് താരത്തെ ടീമിലെടുത്തു; സണ്‍റൈസേഴ്സ് ലീഡ്സിന്റെ എക്സ് അക്കൗണ്ടിന് പൂട്ട്
-
kerala3 days agoഎം. ആര് അജിത് കുമാറിനെ എക്സൈസ് ചുമതലയില്‍ നിന്ന് മാറ്റി
-
main stories3 days agoപാചകവാതക പ്രതിസന്ധി; കൊച്ചിയിൽ നൂറിലധികം റെസ്റ്റോറന്റുകൾ പൂട്ടി
-
News2 days agoലബനാനിലെ ആരോഗ്യകേന്ദ്രത്തിൽ ഇസ്രായേൽ വ്യോമാക്രമണം; ഡോക്ടർമാർ ഉൾപ്പെടെ 12 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു
-
kerala2 days agoമലപ്പുറത്ത് വാഹന വാതകകേന്ദ്രത്തില്‍ നിന്ന് സിലിണ്ടര്‍ നിറച്ച് നല്കി; വില 2000
-
News2 days agoഖാർഗ് ദ്വീപ് ആക്രമിച്ചെന്ന ട്രംപിന്റെ അവകാശവാദം; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ മുന്നറിയിപ്പ്
-
News2 days agoപാചകവാതക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

