Connect with us

News

”ഒരു കുടുംബം ഒരു രാഷ്ട്രം ” അബുദാബി പൊലീസിന്റെ മെയ് ദിനാഘോഷം 

സമൂഹത്തിന്റെ ഐക്യവും ഊട്ടിയുറപ്പിക്കുകയും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും പുരോഗതി കൈവരിക്കുന്ന തിനും സഹായിക്കുന്ന എല്ലാവരുടെയും സംഭാവനകളെ അംഗീകരിക്കുകയും ചെയ്തുകൊണ്ടാണ് ‘ഒരു കുടുംബം, ഒരു രാഷ്ട്രം’ എന്ന മുദ്രാവാക്യവുമായി യുഎഇ തൊഴിലാളിദിനം ആചരിക്കുന്നത്.

Published

on

അബുദാബി: ‘ഒരു കുടുംബം, ഒരു രാഷ്ട്രം’ എന്ന സന്ദേശവുമായി അബുദാബി പോലീസ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. തൊഴിലാളികളോടുള്ള വിലമതിപ്പും ആദരവും പ്രോത്സാഹിപ്പിക്കുന്നതിനും യുഎ ഇയുടെ സുസ്ഥിര വികസനത്തില്‍ അവരുടെ സുപ്രധാന പങ്ക് എടുത്തുകാണിക്കുന്നതിനുമുള്ള സേനയുടെ പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ടാണ് അബുദാബി പൊലീസ് തൊഴിലാളിദിനം ആഘോഷിച്ചത്.
സമൂഹത്തിന്റെ ഐക്യവും ഊട്ടിയുറപ്പിക്കുകയും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും പുരോഗതി കൈവരിക്കുന്ന തിനും സഹായിക്കുന്ന എല്ലാവരുടെയും സംഭാവനകളെ അംഗീകരിക്കുകയും ചെയ്തുകൊണ്ടാണ് ‘ഒരു കുടുംബം, ഒരു രാഷ്ട്രം’ എന്ന മുദ്രാവാക്യവുമായി യുഎഇ തൊഴിലാളിദിനം ആചരിക്കുന്നത്. വിവിധ മേഖലകളിലെ തൊഴിലാളി കളുടെ ശ്രദ്ധേയമായ പരിശ്രമങ്ങള്‍ക്കുള്ള ആദരവാണ് ഈ പരിപാടിയെന്ന് സെറിമണിസ് ആന്റ് പബ്ലിക് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് സഈദ് അല്‍ ഷംസി വ്യക്തമാക്കി.
 മനുഷ്യ ക്ഷേമത്തിന് മുന്‍ഗണന നല്‍ കുന്നതില്‍ യുഎഇ എന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമൂഹത്തിലെ ഈ പ്രധാന വിഭാഗത്തോട് ആദരവും വിലമതിപ്പും വളര്‍ത്തുന്നതിനും അവര്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തുന്നതിനുമുള്ള അ ബുദാബി പോലീസിന്റെ സമര്‍പ്പണത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴില്‍പരമായ ആരോഗ്യ-സുരക്ഷാ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക, തൊഴില്‍ അന്തരീക്ഷത്തിലെ പ്രതി രോധ നടപടികളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക, തൊഴിലാളികളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനും തൊഴില്‍ പരമായ അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീ കരിച്ചുള്ള നിരവധി അവബോധ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രോട്ടോക്കോള്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സുല്‍ത്താന്‍ അബ്ദുല്ല ബവാസിര്‍ പറഞ്ഞു.
തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും അവരുടെ ജീവിത നിലവാരത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ബോധവല്‍ക്കരണ സംരംഭങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ സംരംഭങ്ങ ളുടെ വിജയത്തില്‍ പങ്കാളികളുടെ സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള തൊഴിലാളിക ളുടെ സംഭാവനകള്‍ക്ക് നന്ദിയും വിലമതിപ്പും പ്രകടിപ്പിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാരെ നിയമിച്ചതില്‍ തെറ്റില്ല’; തൃണമൂലിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി

വോട്ടെണ്ണല്‍ സമയത്ത് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ ഉണ്ടായിരിക്കുമെന്നതിനാല്‍ നടപടികള്‍ സുതാര്യമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Published

on

പശ്ചിമ ബംഗാള് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് തൃണമൂല് കോണ്ഗ്രസ് സമര്പ്പിച്ച ഹര്ജി തള്ളി സുപ്രീം കോടതി. വോട്ടെണ്ണല് സൂപ്പര്വൈസര്മാരെയും അസിസ്റ്റന്റുമാരെയും നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിയില് വരുന്ന കാര്യമാണെന്ന് പറഞ്ഞ കോടതി ഇതില് ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
വോട്ടെണ്ണല് നടപടികളിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്ണ്ണ അധികാരമുണ്ടെന്നും കേന്ദ്ര സര്ക്കാര് ഉദ്യോഗസ്ഥരെ നിയമിച്ചതുകൊണ്ട് മാത്രം തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന വാദം നിലനില്ക്കുന്നതല്ലെന്നുമാണ് കോടതിയുടെ വിലയിരുത്തല്.
വോട്ടെണ്ണല് സമയത്ത് സ്ഥാനാര്ത്ഥികളുടെ ഏജന്റുമാര് ഉള്പ്പെടെയുള്ളവര് അവിടെ ഉണ്ടായിരിക്കുമെന്നതിനാല് നടപടികള് സുതാര്യമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
വോട്ടെണ്ണല് മെയ് 4-ന് നടക്കാനിരിക്കുന്നതിനാല്, അവധി ദിവസമായിരുന്നിട്ടും ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഹര്ജി അടിയന്തരമായി പരിഗണിക്കുകയായിരുന്നു.
അതേസമയം, വോട്ടെടുപ്പ് ക്രമക്കേടുകള് റിപ്പോര്ട്ട് ചെയ്യപ്പെട്ടതിനാല് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദ്ദേശപ്രകാരം ദക്ഷിണ 24 പര്ഗാനാസ് ജില്ലയിലെ 15 ബൂത്തുകളില് ഇന്ന് റീപോളിംഗ് നടക്കുകയാണ്. മഗ്രാഹാത് വെസ്റ്റിലെ 11 ബൂത്തുകളിലും, ഡയമണ്ട് ഹാര്ബറിലെ 4 ബൂത്തുകളിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.
Continue Reading

main stories

യുദ്ധ കാലത്തെ തൊഴിലാളി ദിനാചരണം

മെയ് ഒന്ന്, ലോക തൊഴിലാളി ദിനം

Published

on

By

എട്ടു മണിക്കൂര്‍ ജോലി എട്ടു മണിക്കൂര്‍ വിനോദം എട്ടു മണിക്കൂര്‍ വിശ്രമം എന്നീ മുദ്രാവക്യങ്ങള്‍ ഉയര്‍ത്തി 1886 മെയ് ഒന്നിനു അമേരിക്കയിലെ ചിക്കാഗോവിലും ന്യൂയോര്‍ക്കിലും കാനഡയിലും മറ്റു നഗരങ്ങളിലും തൊഴിലിടം വിട്ടു തെരുവിലിറങ്ങിയ ലക്ഷക്കണക്കിനു തൊഴിലാളികളുടെ വന്‍ മുന്നേറ്റങ്ങളും മെയ് 3 ന് ചിക്കാഗോവിലെ മകോര്‍മിക്ക് ഹാര്‍വെസ്റ്റിംഗ് മിഷ്യന്‍ കമ്പനിക്ക് മുന്നില്‍ ചേര്‍ന്ന തൊഴിലാളി യോഗത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു തൊഴിലാളികള്‍ മരണപ്പെട്ടതും മെയ് 3 ന് ഹേമാര്‍ക്കറ്റില്‍ ഉണ്ടായ പൊലീസ് വെടിവെയ്പിലും ബോംബു സ്‌ഫോടനത്തിലും നാലു തൊഴിലാളികളും ഏഴു പൊലീസുകാരും കൊല ചെയ്യപ്പെട്ടതും പിന്നീട് നടന്ന വിചാരണയില്‍ ഏഴു തൊഴിലാളി നേതാക്കളെ തൂക്കി കൊല്ലാന്‍ തീരുമാനിച്ചതും രണ്ടു പേരൊഴികെ ബാക്കി എല്ലാവരേയും തൂക്കി കൊല്ലാന്‍ തീരുമാനിച്ചതില്‍ തന്നെ കൊല്ലാനുള്ള അധികാരം ഭരണാധികാരികള്‍ക്കില്ലെന്നു പറഞ്ഞു ഒരാള്‍ ആത്മഹത്യ ചെയ്തതും മെയ് ദിന ചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങളാണ്. പിന്നീട് ലോകത്താകമാനം അലയടിച്ചുയര്‍ന്ന പോരാട്ടങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കി വീണ്ടും ഒരു മെയ് ദിനം കൂടി സമാഗതമായിരിക്കുകയാണ്.

ഒന്നര ആറ്റാണ്ടു മുമ്പ് നിലനിന്നിരുന്ന കൂലി അടിമത്ത ചൂഷണ വ്യവസ്ഥക്കെതിരായ പോരാട്ടമായിരുന്നു മെയ്ദിന പോരാട്ടത്തിന്റെ ആത്മാവെങ്കില്‍ വീണ്ടും അത്തരമൊരു കിരാത കാലത്തേക്കുള്ള അതിവേഗ യാത്രയാണ് ലോകത്താകമാനം നടന്നുകൊണ്ടിക്കുന്നത്. ചരിത്രത്തിലെ ഇരുണ്ട കാലത്തേക്കുള്ള തിരിച്ചോട്ടത്തില്‍ ഇന്ത്യ മറ്റെല്ലാ രാജ്യങ്ങളെക്കാള്‍ ഏറെ മുന്‍പന്തിയാണ്. 2025 നവംബര്‍ 21നു 29 തൊഴില്‍ കോഡുകള്‍ ക്രോഡീകരിച്ചു നാല് കോഡുക്കളാക്കി മാറ്റി അവ പ്രാബല്യത്തില്‍ കൊണ്ടുവന്നു. തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി സ്വതന്ത്ര്യത്തിനു മുമ്പും പിന്‍പുമായി നിര്‍മിതമായ തൊഴില്‍ നിയമങ്ങളാണ് ഇവര്‍ പിച്ചിചീന്തിയത്. ഇതോട്കൂടി തൊഴിലാളികള്‍ ഇന്നേവരെ നേടിയ അവകാശങ്ങളും നേട്ടങ്ങളും ഇല്ലാതെയാക്കുകയും തൊഴില്‍ മേഖല കോര്‍പറേറ്റുകളുടെയും വന്‍കിട തൊഴില്‍ ഉടമകളുടെയും ചൂഷണത്തിന്റെ മേഖലയാക്കി മാറ്റുകയും ചെയ്തു. ഈയിടെ നോയിഡയില്‍ സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ സ്വീകരിച്ച കിരാതമായ നടപടികളും ടി.സി.എസ് പോലുള്ള സ്ഥാപനങ്ങളില്‍ നടന്നുവരുന്ന കൂട്ടപിരിച്ചുവിടലിന്റെയും പിന്‍ബലം പുതിയ തൊഴില്‍ കോഡുകളാണ്. സ്ഥിരം തൊഴില്‍ സമ്പ്രദായം അവസാനിപ്പിച്ചു നിശ്ചിത കാല തൊഴില്‍ നിയമനം നടപ്പിലായതോടെ തൊഴിലവകാശങ്ങള്‍ മുന്‍കാല അനുഭവം മാത്രമായി ചുരുങ്ങി. മത്സ്യബന്ധനം, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, പത്രമാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളിലേക്കുള്ള കോര്‍പറേറ്റ് കടന്നുകയറ്റവും അനിയന്ത്രിതമായ യന്ത്രവല്‍കരണവും തൊഴില്‍ മേഖലയില്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്.

സമ്പത്ത് ഉത്പാദിപ്പിക്കുകയും നാടിനെ വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ജനസംഖ്യയില്‍ മഹാഭൂരി ഭാഗം വരുന്ന തൊഴിലാളികളെ പൂര്‍ണ്ണമായും വഴിയാധാരമാക്കുന്ന നടപടികളാണിതെല്ലാം. രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും അകത്തും പുറത്തുമുള്ള ഒരുപിടി സമ്പന്നര്‍ക്ക് പതിച്ചുനല്‍കി കൊണ്ടിരിക്കുന്ന കോര്‍പറേറ്റ് വര്‍ഗീയ കൂട്ടുകെട്ടിന്റെ ഫാസിസ്റ്റ് നടപടികളില്‍ ഒന്നു മാത്രമാണിത്. ലോകത്ത് മിക്ക രാജ്യങ്ങളിലും നടന്നുവരുന്ന ഭരണ പരിഷ്‌കാരങ്ങളും ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളാണ്.

ഇന്ത്യന്‍ സമ്പദ്ഘടന രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഇവിടെ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കയാണ്. പട്ടിണി രാജ്യങ്ങളില്‍ ബംഗ്ലാദേശിന്റെയും പാക്കിസ്താന്റെയും മുന്നിലാണ് ഇന്ത്യ. വളര്‍ച്ച നിരക്ക് പിറകോട്ടാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പിന്നാക്ക ന്യൂനപക്ഷ സമുദായ പീഢനങ്ങളും കടന്നാക്രമണങ്ങളും നിത്യസംഭവമായിട്ടുണ്ട്. മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കോ ഫെഡറലിസത്തിനോ ഒട്ടും വില കല്‍പിക്കാത്ത ഒരു സര്‍ക്കാരിന്റെ കാലത്താണ് നാം ജീവിക്കുന്നത്. കിട്ടുന്ന ഓരോ അവസരങ്ങളും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാണ് വിനിയോഗിക്കുന്നത്. സ്ത്രീ സംവരണത്തെ മറയാക്കി ഭരണഘടന ഭേദഗതി കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ പിന്നിലും ഈ ഒളി അജണ്ട പതിയിരുപ്പുണ്ടായിരുന്നു. രാജ്യസഭാ അംഗങ്ങളെ കൂട്ടായി കൂറുമാറ്റുന്നതും ഇതിനെല്ലാം വേണ്ടിയാണ്. ഇതിനെല്ലാം പുറമെ സാമ്രാജ്യത്വ ശക്തികളോടുള്ള മോദി ഭരണത്തിന്റെ വിധേയത്വം അപമാനകരമായ അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. വാണിജ്യ ചുങ്കത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ മുന്നില്‍ ഇന്ത്യ നാണം കെട്ടുനിന്നത് കണ്ടതാണ്. ഇറാനെതിരായി അമേരിക്കയും ഇസ്രാഈലും നടത്തികൊണ്ടിരിക്കുന്ന നീതീകരണമില്ലാത്ത യുദ്ധത്തിലും ഫലസ്തീനും ഗസ്സക്കും ലെബനനുമെതിരെ ഇസ്രാഈല്‍ നടത്തിവരുന്ന കടന്നാക്രമണത്തിലും മോദി സര്‍ക്കാരിന്റെ മൗനം അപലപനീയമാണു. സാമ്രാജ്യത്വവും യുദ്ധവും സയാമീസ് ഇരട്ടകളാണ്. സാമ്രാജ്യത്ത ശക്തികള്‍ക്ക് യുദ്ധമില്ലാതെ ഉറക്കം വരില്ല.

Advertisement

ലോകത്തിലെ മഹാഭൂരിഭാഗം ജനങ്ങളെയും യുദ്ധത്തിലേക്കും ഉറക്കമില്ലാത്ത കാലത്തേക്കും തള്ളിവിട്ട് അമേരിക്ക ഉറങ്ങാന്‍ ശ്രമിക്കുകയാണ്. രണ്ടു മാസത്തോളം നീണ്ടുനിന്ന ഈ യുദ്ധം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ ഉറക്കമാണ് കെടുത്തിരിക്കുന്നത്. ലക്ഷക്കണക്കിനു നിരപരാധികളായ മനുഷ്യരെ കൊന്നടുക്കുന്ന വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന യുദ്ധം ഒന്നിനും പരിഹാരമല്ല, ആയുധ കച്ചവടത്തിനല്ലാതെ. യുദ്ധം കൊണ്ടു പൊറുതിമുട്ടുന്നത് ഏതെങ്കിലും ഒരു കൂട്ടരല്ല എല്ലാവരുമാണ്. യുദ്ധത്തിനെതിരെ സമാധാനത്തിനായി നമുക്കൊരുമിച്ചു പ്രതിജ്ഞ ചെയ്യാം.

Continue Reading

Education

​’ലക്ഷ്യ 2026′ സ്കോളർഷിപ്പ് പരീക്ഷാഫലം ഞായറാഴ്ച പ്രസിദ്ധീകരിക്കും; രണ്ടാം ഘട്ട പരീക്ഷകൾ മലപ്പുറത്തും കാസർകോടും

ഏപ്രിൽ 28-ന് വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ ക്യാമ്പസിലും, ഏപ്രിൽ 30-ന് കോഴിക്കോട് നടക്കാവ് ഐ.എം.എ ഹാളിലുമായാണ് പരീക്ഷകൾ നടന്നത്.

Published

on

By

തിരുവന്തപുരം: ബിരുദ പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി നൂറുൽ ഇസ്ലാം സർവകലാശാലയും ചന്ദ്രിക ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച ‘ലക്ഷ്യ 2026’ സ്കോളർഷിപ്പ് പരീക്ഷയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായി. ഏപ്രിൽ 28-ന് വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ ക്യാമ്പസിലും, ഏപ്രിൽ 30-ന് കോഴിക്കോട് നടക്കാവ് ഐ.എം.എ ഹാളിലുമായാണ് പരീക്ഷകൾ നടന്നത്.
ഇവിടങ്ങളിൽ നടന്ന പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഞായറാഴ്ചത്തെ ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിക്കും.

ബി.എ പൊളിറ്റിക്കൽ സയൻസിനൊപ്പം ഐ.എ.എസ് പരിശീലനം കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള ഈ റസിഡൻഷ്യൽ പ്രോഗ്രാമിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്നവർക്ക് 100 ശതമാനവും, രണ്ടാം റാങ്കിന് 60 ശതമാനവും, മൂന്നാം റാങ്കിന് 50 ശതമാനവും സ്കോളർഷിപ്പ് ലഭിക്കും.

പദ്ധതിയുടെ രണ്ടാം ഘട്ട പരീക്ഷകൾ മലപ്പുറം, കാസർകോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും. ആദ്യ ഘട്ട പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് മലപ്പുറത്തോ കാസർകോടോ വെച്ച് നടക്കുന്ന പരീക്ഷകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.

യു.പി.എസ്.സി, എസ്.എസ്.സി ഉൾപ്പെടെയുള്ള ദേശീയ മത്സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകുന്ന ഈ കോഴ്സിൽ അത്യാധുനിക ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ട പരീക്ഷാ തീയതികളും കേന്ദ്രങ്ങളും ഉടൻ അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും മുൻകൂർ രജിസ്ട്രേഷനുമായി 8943 35 24 56 എന്ന നമ്പറിലോ, https://forms.gle/5Sb7ffjN2dNg5eoy7 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയോ ബന്ധപ്പെടാവുന്നതാണ്.

Advertisement
Continue Reading

Trending