News
അമ്മമാരുടെ ഹൃദയത്തിന് ഒരു കരുതൽ
സ്ത്രീകളുടെ ഹൃദയാരോഗ്യത്തെക്കുറിച്ചും പുരുഷന്മാരുമായുള്ള താരതമ്യത്തെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ താഴെ പറയുന്നവയാണ്.
Dr. Sandeep Mohanan
Senior Consultant – Interventional Cardiology
Aster MIMS Kozhikode
കുടുംബത്തിന്റെ സ്പന്ദനമായ അമ്മമാർ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിൽ പുലർത്തുന്ന അശ്രദ്ധ പലപ്പോഴും മാരകമായ ഹൃദ്രോഗങ്ങളിലേക്കാണ് വഴിതുറക്കുന്നത്. പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ ഹൃദയാഘാത ലക്ഷണങ്ങൾ പ്രകടമാകുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ഇവ തിരിച്ചറിയപ്പെടാതെ പോകുകയോ വൈകി മാത്രം ചികിത്സ തേടുകയോ ചെയ്യുന്നു. സ്ത്രീകളുടെ ഹൃദയാരോഗ്യത്തെക്കുറിച്ചും പുരുഷന്മാരുമായുള്ള താരതമ്യത്തെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ താഴെ പറയുന്നവയാണ്.
ഹൃദയാഘാത സാധ്യതയും പ്രത്യേകതകളും
സ്ത്രീകളുടെ ഹൃദയഘടനയും ഹോർമോൺ വ്യതിയാനങ്ങളും ഹൃദയാഘാത സാധ്യതയിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ആർത്തവവിരാമം (Menopause) വരെ ഈസ്ട്രജൻ ഹോർമോൺ നൽകുന്ന സംരക്ഷണം സ്ത്രീകളുടെ ഹൃദയത്തെ ഒരു പരിധിവരെ കാത്തുസൂക്ഷിക്കുന്നു. എന്നാൽ ആർത്തവവിരാമത്തിന് ശേഷം ഈ സംരക്ഷണം നഷ്ടപ്പെടുന്നതോടെ ഹൃദ്രോഗ സാധ്യത കുത്തനെ ഉയരുന്നു. ഗർഭകാലത്തുണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവ പിൽക്കാലത്ത് ഹൃദ്രോഗത്തിന് അടിത്തറയിടുന്നു. കൂടാതെ, വിട്ടുമാറാത്ത മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും സ്ത്രീകളിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
പുരുഷന്മാരും സ്ത്രീകളും: ലക്ഷണങ്ങളിലെ വ്യത്യാസങ്ങൾ
ഹൃദയാഘാതം എന്നാൽ നെഞ്ചിൽ അനുഭവപ്പെടുന്ന കഠിനമായ വേദനയാണെന്ന പൊതുധാരണ സ്ത്രീകൾക്ക് പലപ്പോഴും വിനയാകാറുണ്ട്.
പുരുഷന്മാരിൽ സാധാരണയായി നെഞ്ചിന്റെ ഇടതുഭാഗത്ത് കഠിനമായ ഭാരമോ വരിഞ്ഞുമുറുക്കലോ വേദനയോ ആണ് അനുഭവപ്പെടാറുള്ളത്. എന്നാൽ സ്ത്രീകളിൽ ഇത് എപ്പോഴും പ്രകടമാകണമെന്നില്ല.
സ്ത്രീകളിൽ അമിതമായ ക്ഷീണം, ശ്വാസംമുട്ടൽ, താടിയിലേക്കോ പുറംഭാഗത്തേക്കോ പടരുന്ന അസ്വസ്ഥത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പുരുഷന്മാരിൽ വലിയ രക്തധമനികളിലെ തടസ്സമാണ് (Obstructive CAD) പ്രധാനമെങ്കിൽ, സ്ത്രീകളിൽ ഹൃദയത്തിലെ വളരെ ചെറിയ രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കുന്ന ‘മൈക്രോ വാസ്കുലർ ഡിസീസ്’ ആണ് കൂടുതൽ കണ്ടുവരുന്നത്. ഇത് പലപ്പോഴും സാധാരണ പരിശോധനകളിൽ കണ്ടെത്താൻ പ്രയാസകരമാണ്.
പ്രധാന ഹൃദ്രോഗങ്ങൾ
സ്ത്രീകളിൽ കണ്ടുവരുന്ന പ്രധാന ഹൃദ്രോഗങ്ങൾ ഇവയാണ്:
കൊറോണറി ആർട്ടറി ഡിസീസ് (CAD): ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി തടസ്സമുണ്ടാകുന്നത്.
മൈക്രോ വാസ്കുലർ ഡിസീസ്: ഹൃദയത്തിലെ സൂക്ഷ്മമായ രക്തക്കുഴലുകളുടെ പ്രവർത്തനം തകരാറിലാകുന്നത്. ഇതിനെ ‘സ്മോൾ വെസ്സൽ ഡിസീസ്’ എന്നും വിളിക്കുന്നു.
ബ്രോക്കൺ ഹാർട്ട് സിൻഡ്രോം: പെട്ടെന്നുണ്ടാകുന്ന മാനസികാഘാതം മൂലമോ തീവ്രമായ വികാരങ്ങൾ മൂലമോ ഹൃദയപേശികൾ താൽക്കാലികമായി തളരുന്ന അവസ്ഥ. ഇത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതൽ കണ്ടുവരുന്നത്.
തിരിച്ചറിയേണ്ട അപായസൂചനകൾ
താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അവ ഒരിക്കലും നിസ്സാരമായി കാണരുത്:
കഠിനമായ ജോലി ചെയ്യാതെ തന്നെ അനുഭവപ്പെടുന്ന അമിതക്ഷീണം.
കഴുത്ത്, താടി, തോൾ അല്ലെങ്കിൽ പുറംഭാഗം എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന വേദന.
ഗ്യാസ് ട്രബിൾ ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള നെഞ്ചെരിച്ചിലും ദഹനക്കേടും ഓക്കാനവും.
തണുപ്പുള്ള സമയത്തോ വിശ്രമവേളയിലോ അകാരണമായി വിയർക്കുക.
നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ ശ്വാസം ലഭിക്കാതെ വരിക.
അമിതഭാരമുള്ള സ്ത്രീകളിലും വ്യായാമം തീരെ ചെയ്യാത്തവരിലും രോഗസാധ്യത വളരെ കൂടുതലാണ്.
വ്യായാമം: ഹൃദയത്തിന് ഒരു കവചം
കൃത്യമായ വ്യായാമം ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്. വ്യായാമം ചെയ്യുന്നത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം സുഗമമാക്കുകയും ചെയ്യുന്നു.
രോഗനിർണ്ണയവും ആധുനിക ചികിത്സയും
ലക്ഷണങ്ങൾ കണ്ടാലുടൻ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടണം. ഇ.സി.ജി (ECG), എക്കോ കാർഡിയോഗ്രാം (Echogram) എന്നിവയ്ക്ക് പുറമെ ആധുനിക രീതിയിലുള്ള കാർഡിയാക് സി.ടി സ്കാൻ, ടി.എം.ടി പരിശോധനകൾ എന്നിവയിലൂടെ രോഗം കൃത്യമായി കണ്ടെത്താം. രക്തം കട്ടപിടിക്കുന്നത് തടയാനുള്ള മരുന്നുകൾ മുതൽ തടസ്സങ്ങൾ നീക്കാനുള്ള ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി എന്നിവ രോഗത്തിന്റെ തീവ്രതയനുസരിച്ച് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
അമ്മമാരുടെ ആരോഗ്യം വീടിന്റെ ഐശ്വര്യമാണ്. അതുകൊണ്ട് തന്നെ ചെറിയ അസ്വസ്ഥതകൾ പോലും അവഗണിക്കാതെ കൃത്യസമയത്ത് വൈദ്യസഹായം തേടാൻ കുടുംബാംഗങ്ങൾ പ്രോത്സാഹിപ്പിക്കണം. ഉപ്പും എണ്ണയും കുറച്ചുള്ള ഭക്ഷണരീതി, ദിവസവും 30 മിനിറ്റെങ്കിലും നീണ്ടുനിൽക്കുന്ന ശാരീരിക വ്യായാമം, കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദവും കൊളസ്ട്രോളും പരിശോധിക്കുക എന്നിവയിലൂടെ ഹൃദയാഘാത സാധ്യതകളെ വലിയൊരു പരിധിവരെ തടയാൻ നമുക്ക് സാധിക്കും.
india
വിജയിയുടെ മാന്ത്രിക നീക്കം; തമിഴിനാട്ടില്‍ ആദ്യ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ടിവികെ
ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായം കുറിക്കപ്പെടുന്നു.
main stories
“മലപ്പുറം ജില്ലയിലേത് പത്തരമാറ്റ് വിജയം”; ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലം: പി. അബ്ദുല്‍ഹമീദ്
ഈ വിജയം മുസ്ലിംലീഗും യു.ഡി.എഫും മുന്‍കൂട്ടി കണ്ടിരുന്നു. നമ്മുടെ പ്രവര്ത്തനങ്ങള്ക്കൊപ്പമായിരുന്നു ജനങ്ങള്‍.
മന്ത്രി വീണാ ജോര്‍ജിനു പരിക്കേറ്റെന്ന വാദം ബാധിച്ചതു പാര്‍ട്ടിയെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗങ്ങള്‍. മന്ത്രി അടക്കം മൂന്നു സിറ്റിങ് എംഎല്‍എമാര്‍ പരാജയപ്പെടുകയും ജില്ലയിലെ അഞ്ചു സിറ്റിങ് സീറ്റുകളില്‍ നിന്നു എല്‍ഡിഎഫ് ഒന്നിലേക്കു ചുരുങ്ങിയതിനും പിന്നില്‍ ശബരിമല വിഷയവും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുമാണെന്ന് വിമര്‍ശനം. ആറന്മുളയില് വീണാ ജോര്‍ജിനേറ്റ കനത്ത തോല്‍വിയും തിരുവല്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടതും 11ന് നടക്കുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യും.
പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിയില്‍ നിന്നും ജില്ലാ നേതൃത്വം മുക്തമായിട്ടില്ല. മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ മത്സരിച്ചെങ്കിലും കോന്നിയില്‍ മാത്രമാണ് ജയിക്കാനായത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ തിരുവല്ല മണ്ഡലത്തില്‍ എല്‍ഡിഎഫ് എംഎല്‍എ ബിജെപിക്കും പിന്നില്‍ പോയതും ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സിപിഎം പാര്‍ട്ടി ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന പഞ്ചായത്തുകളില്‍ പോലും ബിജെപി മുന്നേറ്റമുണ്ടാക്കി. റാന്നിയില്‍ തുടര്‍ച്ചയായി ആറ് തവണയും തിരുവല്ലയില്‍ നാല് തവണയും അടൂര്‍ മൂന്ന് തവണയും എല്‍.ഡി.എഫ് ആണ് ജയിച്ചിരുന്നത്. എന്നാല്‍, ഈ മണ്ഡലങ്ങളെല്ലാം നഷ്ടപെട്ട് പോയതിനു പിന്നില്‍ ശബരിമല വിവാദമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും സിപിഎം അണികള്‍ക്കിടയിലും പ്രാദേശിക തലത്തിലും കണക്കുകള്‍ ശേഖരിച്ചിരുന്നു. ശബരിമല വിഷയം ജനം തള്ളുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അത് തിരിച്ചടിച്ചതായി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഇപ്പോള്‍ വിലയിരുത്തുന്നു. കൂടാതെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും തോല്‍വിക്ക് കാരണമായതാണ് പാര്‍ട്ടിയുടെ പുതിയ കണ്ടെത്തല്‍.
കണ്ണൂരില്‍ കെഎസ്യു പ്രവര്‍ത്തകരും മന്ത്രിയും തമ്മിലുള്ള സംഘര്‍ഷവും പിന്നാലെ മന്ത്രിക്കു പരിക്കേറ്റതായ വാദവും ജനങ്ങള്‍ തള്ളി കളഞ്ഞു. ആരോപണം പൊള്ളയാണെന്ന് ജനം തിരിച്ചറിഞ്ഞു. കൂടാതെ ആരോഗ്യ മേഖലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും മന്ത്രിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ശസ്ത്രക്രിയ വിവാദം മന്ത്രിയുടെ പേരില്‍ കളങ്കം ചാര്‍ത്തി. ലീഡ് കുറഞ്ഞാലും ആറന്മുളയില് ജയിച്ച് കയറാമെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍, ജയിക്കാനായില്ലെന്നു മാത്രമല്ല, യുഡിഎഫ് എക്കാലത്തെയും മികച്ച ലീഡ് നേടുകയും ചെയ്തു. യുഡിഎഫില്‍ മണ്ഡലത്തില്‍ നിന്നുള്ള ആളാണ് മത്സരിച്ചിരുന്നെങ്കില്‍ വീണ ജോര്‍ജിന്റെ തോല്‍വി കനത്തതാകുമെന്നും വിലയിരുത്തലുണ്ട്. ആറന്മുളയില് എന്‍ഡിഎക്ക് കുമ്മനംരാജശേഖരന് അധികം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ല. കുമ്മനത്തിന് കിട്ടാതെ പോയ വോട്ടുകള്‍ സിപിഎമ്മിന് ലഭിച്ചില്ലെന്നും യുഡിഎഫാണ് നേട്ടമുണ്ടാക്കിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വീണയിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായതാണ് ഈ വോട്ട് ചോര്‍ച്ചക്ക് കാരണമായത്. ശബരിമല കൊള്ളക്കേസില്‍ പ്രതിയായ എ പത്മകുമാറിനെ പാര്‍ട്ടി സംരക്ഷിച്ചതിന് നല്‍കേണ്ടി വന്നത് കനത്ത വിലയാണെന്ന വാദവും ഉയര്‍ന്നു. യുഡിഎഫിനെതിരെ വയനാട് പുനരധിവാസ ആരോപണം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കവെ റാന്നി മണ്ഡലത്തില്‍ ശബരിമല കൊള്ള കേസ് യുഡിഎഫ് ചര്‍ച്ചയാക്കി. ഇതിനെ പ്രതിരോധിക്കാന്‍ പോലും സിപിഎം ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല.
തിരുവല്ലയില്‍ ബിജെപിയുടെ മുന്നേറ്റം ജില്ലാ ഘടകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു പഞ്ചായത്തില്‍ മാത്രമാണ് ലീഡ് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞത്. 10 വോട്ടുകള്‍ മാത്രമാണ് അധികം നേടിയത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടെ മൂന്ന് പഞ്ചായത്തില്‍ എന്‍ഡിഎ ലീഡ് നേടിയത് പാര്‍ട്ടിയുടെ ദൗര്‍ബല്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ജില്ലാ സെക്രട്ടറി എന്ന നിലയില്‍ രാജു ഏബ്രഹാം പൂര്‍ണ പരാജയമെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍ ജില്ലാ സെക്രട്ടറിയെയും രാജു ഏബ്രഹാമിനെയും താരതമ്യപ്പെടുത്തി ചില പാര്‍ട്ടി നേതാക്കന്മാര് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ജില്ലാ കമ്മിറ്റി ഗൗരവത്തോടെയാണ് കാണുന്നത്. രാജു ഏബ്രഹാം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നേരിട്ട തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പിന്നോക്കം പോയതായാണ് അണികളുടെ വിമര്‍ശനം. ശബരിമല വിഷയം കൈകാര്യം ചെയ്യാന്‍ കഴിയാതെ പോയതും ജില്ലാ സെക്രട്ടറിയുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നും ജില്ലാ നേതാക്കന്മാര് പറയുന്നു. ദേവസ്വം മന്ത്രിയായ വി. എന്‍ വാസവനും മുന്‍ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും പരാജയപ്പെട്ടത് ചര്‍ച്ച ചെയ്യണം. ഇരുവരും തോല്ക്കാന് കാരണം ഭരണവിരുദ്ധ വികാരത്തിനൊപ്പം ശബരിമല വിഷയം കൂടിയാണെന്നും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന് ശബരിമല വിഷയം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നാണ് പത്തനംതിട്ടയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ ആവര്‍ത്തിച്ചത്. എന്നാല്‍, കണക്കുകള്‍ നോക്കുമ്പോള്‍ ശബരിമല സ്വര്‍ണ കൊള്ള വോട്ടര്‍മാരെ ശക്തമായി ബാധിച്ചു എന്നു വേണം കരുതാനെന്നും സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തുന്നു. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി ശബരിമല വിഷയം പ്രചാരണ ആയുധമാക്കിയെങ്കിലും ഗുണം കിട്ടിയത് യുഡിഎഫിനാണ്. എന്നാല്‍, ഇക്കുറി യുഡിഎഫ് ആണ് ശബരിമല പ്രധാന ആയുധമാക്കിയത്. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പോലും ശബരിമല വിഷയം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ഇതിനെയൊന്നും പ്രതിരോധിക്കാന്‍ സിപിഎം സംസ്ഥാന ഘടകത്തിന് കഴിഞ്ഞില്ലെന്നും ജില്ലാ നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
-
india3 days agoജനാധിപത്യത്തിന് ഭീഷണിയായി ബിജെപിയുടെ പ്രതികാര നടപടികള്‍
-
kerala2 days agoമഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
main stories2 days agoനിയമസഭ തിരഞ്ഞെടുപ്പ്; മുസ്ലിം ലീഗിന് ലഭിച്ചത് കാല്‍കോടിയോളം വോട്ടുകള്‍
-
kerala2 days agoവികസന പ്രതീക്ഷകള്‍ക്ക് പുതുചിറകുകള്‍; ചെമ്മാട് ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ മാസ്റ്റര്‍ പ്ലാന്‍
-
kerala2 days agoവള്ളിക്കുന്നിനെ മാതൃകാ മണ്ഡലമാക്കും -ടി.വി ഇബ്രാഹിം
-
kerala2 days agoസാദിഖലി തങ്ങളുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; നിയമ നടപടി സ്വീകരിക്കും
-
main stories1 day agoവിമര്‍ശനത്തില്‍ വിയര്‍ക്കുന്ന സി.പി.എം
-
News23 hours agoവീണയുടെ പരിക്ക് ബാധിച്ചത് പാര്‍ട്ടിയെ

