News
കൂടുതല്‍ ഭൂരിപക്ഷം മൂന്നിയൂര്‍ പഞ്ചായത്തില്‍
വള്ളിക്കുന്നില്‍ ഇടതിനെ മലര്‍ത്തിയടിച്ച് യു.ഡി.എഫ്
തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തില്‍ ഇടത് മുന്നണിയെ നിലംപരിശാക്കിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.വി ഇബ്രാഹീം റെക്കോര്‍ഡ് ഭൂരിപക്ഷം സ്വന്തമാക്കിയത്. വള്ളിക്കുന്ന് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ലഭിച്ച ഭൂരിപക്ഷങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതിനെയെല്ലാം മറികടക്കുന്നതാണ് ടി.വിക്ക് ലഭിച്ച ഭൂരിപക്ഷം. കഴിഞ്ഞ പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ച 33182 ഭൂരിപക്ഷമായിരുന്നു ഏറ്റവും വലിയത്. മണ്ഡലം രൂപംകൊണ്ടശേഷം 2011, 2016, 2021 കാലഘട്ടങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണയും കൂടി ലഭിച്ച ഭൂരിപക്ഷത്തേക്കാളും മികച്ചതാണ് ടി.വി യുടെ ഭൂരിപക്ഷം.51480 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.വി തെരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് യു.ഡി.എഫിന്റെ ചരിത്ര വിജയമായി കാണുന്നത്. ടി.വിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാളും പിറകിലാണ് ഇടത് സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ട് എന്നതാണ് സി.പി.എമ്മിനേറ്റ ഏറ്റവും വലിയ പരാജയം. ബി.ജെ.പിക്ക് 23283 വോട്ടും ലഭിച്ചു. പോസ്റ്റല്‍ വോട്ടിലും 438 ഭൂരിപക്ഷം നേടി ടി.വിയാണ് മുന്നില്‍. 1059 ടി.വി നേടിയപ്പോള്‍ ഇടതിലെ സി.പി മുസ്തഫക്ക് ലഭിച്ചത് 621 വോട്ടാണ്. നാട്ടുകാരനെന്ന പരിവേശം നല്കി രംഗത്തിറക്കിയ ഇടത് സ്ഥാനാര്‍ഥി സ്വന്തം ബൂത്തില്‍ പോലും പിറകിലായി എന്നതാണ് വിചിത്രം.
ടി.വിക്ക് പഞ്ചായത്തുകളില്‍ നിന്ന് ലഭിച്ച വോട്ടിങ് നിലയിയിലും വലിയ മുന്നേറ്റമുണ്ടായി. 20690 വോട്ട് യു.ഡി.എഫിന് പള്ളിക്കലില്‍ നിന്ന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 8626 വോട്ടാണ്. 12064 ഭൂരിപക്ഷം. പള്ളിക്കലില്‍ ആകെ പോള്‍ ചെയ്ത 75 ശതമാനം വോട്ടും യു.ഡി. എഫാണ് നേടിയത്. ഇടത് സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ടിനേക്കാള്‍ മുവായിരത്തില്‍ പരം വോട്ടുകള്‍ കൂടുതല്‍ ഭൂരിപക്ഷം തന്നെ യു.ഡി.എഫിനുണ്ട്. മൂന്നിയൂര്‍ പഞ്ചായത്തില്‍ നിന്ന് 23727 വോട്ട് യു.ഡി.എഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 11479 വോട്ടാണ്. 12248 ആണ് ഭൂരിപക്ഷം. ഇവിടെ 39403 വോട്ട് പോള്‍ ചെയ്തതില്‍ 23727 വോട്ടും യു.ഡി.എഫ് നേടി.
പെരുവള്ളൂര്‍ പഞ്ചായത്തില്‍ നിന്ന് 16137 വോട്ട് യു.ഡി.എഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 6028 വോട്ടാണ്. 10109 ആണ് ഭൂരിപക്ഷം. ഇവിടെ 25703 വോട്ട് പോള്‍ ചെയ്തതില്‍ 16137 വോട്ടും യു.ഡി.എഫ് നേടി. ഇടത് സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ടിനേക്കാള്‍ 6000 ല്‍പരം വോട്ടു കള്‍ കൂടുതല്‍ ഭൂരിപക്ഷം തന്നെയുണ്ട് യു.ഡി.എഫിന്. ചേലേമ്പ്ര പഞ്ചായത്തില്‍ നിന്ന് 13047 ????? യു.ഡി.എഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 5687 വോട്ടാണ്. 7347 വോട്ട് ആണ് ഭൂരിപക്ഷം. ഇവിടെ 24040 വോട്ട് പോള്‍ ചെയ്തതില്‍ 13047 വോട്ടും യു.ഡി.എഫ് നേടി. ഇടത് സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ചത് 5687 വോട്ടാണ്. തേഞ്ഞിപ്പാലം പഞ്ചായത്തില്‍ നിന്ന് 11280 വോട്ട് യു.ഡി.എഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 5836 വോട്ടാണ്. 5444 വോട്ട് ആണ് യു.ഡി.എഫ് ഭൂരിപക്ഷം. വള്ളിക്കുന്നില്‍ യു.ഡി.എഫിന് 14791 വോട്ട് ലഭിച്ചപ്പോള്‍ ഇടതിന് 11152 വോട്ടാണ് ലഭിച്ചത്. മണ്ഡല പുനര്‍നിര്‍ണയ ശേഷം 2011 ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഡ്വ.കെ. എന്‍.എ ഖാദര്‍ 18122 വോട്ടിന്റെ ഭൂരിപക്ഷം നേടി.
ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും പ്രകടമായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് സമ്പൂര്‍ണ രാഷ്ട്രീയ മേല്‍ക്കൈ ഉറപ്പിച്ചു. നഗരസഭ ഉള്‍പ്പെടെ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ലീഡ് നേടിയ യു.ഡി.എഫ്, മണ്ഡലത്തെ വീണ്ടും തങ്ങളുടെ ഉറച്ച കോട്ടയാക്കി മാറ്റിയപ്പോള്‍, സ്ഥാനാര്‍ഥിയായ നജീബ് കാന്തപുരം 32,431 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് ചരിത്ര നേട്ടം സ്വന്തമാക്കി.
2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും 38 വോട്ടിന്റെ ഉദ്വേഗജനകമായ ഭൂരിപക്ഷത്തില്‍ വിജയിച്ച നജീബ് കാന്തപുരം, അഞ്ചുവര്‍ഷത്തിനിടെ മണ്ഡല രാഷ്ട്രീയത്തിന്റെ ചിത്രം പൂര്‍ണമായി മാറ്റി മറിക്കുകയായിരുന്നു. 2021-ല്‍ 76,530 വോട്ടുകള്‍ നേടിയിരുന്ന അദ്ദേഹം ഇത്തവണ 1,04,888 വോട്ടുകളിലെത്തി വന്‍ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 26,799 വോട്ടിന്റെ ശക്തമായ ലീഡാണ് നേടിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രകടമായ യു.ഡി.എ ഫ് മുന്നേറ്റം പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ നഗരസഭ ഉള്‍പ്പെടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ആധിപത്യത്തിന് വിരാമമിട്ട് പെരിന്തല്‍മണ്ണു നഗരസഭയു.ഡി.എഫ് തിരിച്ചുപിടിച്ചത് രാഷ്ട്രീയപരമായി വലിയ വഴിത്തിരിവായി.
ഏലംകുളം, പുലാമന്തോള്‍, മേലാറ്റൂര്‍, താഴെക്കോട് പഞ്ചായത്തുക 218 യു.ഡി.എഫ് ഭരണം ഉറപ്പിച്ചപ്പോള്‍, ആലിപ്പറമ്പ്, വെട്ടത്തൂര്‍ പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്തുകയും ചെയ്തു. ഇതോടെ മണ്ഡലത്തിലെ നഗരസഭയും മുഴുവന്‍ പഞ്ചായത്തുകളും യു.ഡി.എഫിന്റെ നിയന്ത്രണത്തിലായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലും ആറു പഞ്ചായത്തുകളിലുമായി യു.ഡി.എഫിന് 96,206 വോട്ടും എല്‍.ഡി.എഫിന് 79,373 വോട്ടുമാണ് ലഭിച്ചത്. 16,833 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് നേടിയത്. ആകെ 163 വാര്‍ഡു കളില്‍ 102 വാര്‍ഡുകളിലും യു.ഡി.എഫ് സഖ്യം വിജയിക്കുകയും ചെയ്തു. 2021-ല്‍ പിന്നിലായിരുന്ന മേഖലകളില്‍ പോലും ഇത്തവണ യു.ഡി.എഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്.
2021-ല്‍ 2,551 വോട്ടിന് പിന്നിലായിരുന്ന പെരിന്തല്‍മണ്ണ നഗരസഭയില്‍ ഇ ത്തവണ 5,291 വോട്ടിന്റെ ശക്തമായ ലിഡാണ് യു.ഡി.എഫ് നേടിയത്. ഇടത് സ്ഥാനാര്‍ഥിയുടെ നാട് കൂടിയായ പുലാമന്തോളില്‍ 2,053 വോട്ടിന് പിന്നിലായിരുന്നത് ആയിരുന്നത് 838 വോട്ടിന്റെ ലീഡായും മാറി. കമ്മ്യൂണിസ്റ്റ് ആചാര്യന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നാടായ ഏലംകുളത്ത് 1,105 വോട്ടിന് പിന്നിലായിരുന്നത് 1,803 വോട്ടിന്റെ ലീഡായി മാറുകയും ചെയ്തു. താഴെക്കോട് പഞ്ചായത്തില്‍ 2,248 വോട്ടിന്റെ ലീഡ് 7,809 ആയി ഉയര്‍ന്നു. ആലിപ്പറമ്പ് പഞ്ചായത്തില്‍ 1,417ല്‍ നിന്ന് 6,448 വോട്ടിലേക്കും, വെട്ടത്തൂര്‍ പഞ്ചായത്തില്‍ 1,802ല്‍ നിന്ന് 5,162 വോട്ടിലേക്കും, മേലാറ്റൂര്‍ പഞ്ചായത്തില്‍ 439ല്‍ നിന്ന് 4,907 വോട്ടിലേക്കും യു.ഡി.എഫ് ലീഡ് കുത്തനെ ഉയര്‍ന്നു. പോസ്റ്റല്‍ വോട്ടുകളിലും 2021-ല്‍ പിന്നിലായിരുന്ന യു.ഡി.എ ഫ് ഇത്തവണ 173 വോട്ടിന്റെ ലീഡ് നേടി.
india
‘ഇത് ഉപദേശമല്ല, പരാജയത്തിന്റെ തെളിവ്’; മോദിയുടെ ആഹ്വാനത്തിനെതിരെ രാഹുല്‍ ഗാന്ധി
രാജ്യം ഭരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
അമേരിക്ക-ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ നിര്‍ദേശങ്ങള്‍ ഭരണ പരാജയത്തിന്റെ തെളിവുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതും വിദേശ നാണയ ശേഖരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പ്രധാനമന്ത്രി ചില നിര്‍ദേശങ്ങള്‍ നടത്തിയിരുന്നു. വിവാഹങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണം, ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ കോവിഡ് കാലത്തിന് സമാനമായി വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം, പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കണം, മെട്രോയും പൊതുഗതാഗതവും ഉപയോഗിക്കുക, വിദേശത്തുള്ള വിവാഹങ്ങളും വിനോദയാത്രകളും ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കണം, പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക, വളം ഉപയോഗം പകുതിയാക്കുക തുടങ്ങിയവയായിരുന്നു അത്.
‘ഇന്നലെ മോദിജി ജനങ്ങളില്‍ നിന്ന് ത്യാഗം ആവശ്യപ്പെട്ടു. സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം… ഇവ വെറും ഉപദേശങ്ങളല്ല, മറിച്ച് പരാജയത്തിന്റെ തെളിവുകളാണ്.’കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ രാജ്യം എത്തിനില്‍ക്കുന്നത് എന്ത് വാങ്ങണം, എവിടെ പോകണം എന്ന് ജനങ്ങളോട് പറയേണ്ടി വരുന്ന അവസ്ഥയിലാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ഇറാന്-അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മറയ്ക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
local
ഉത്തരമേഖല സംഗമംശ്രദേയമായി
ഉത്തര മേഖല പ്രതിനിധി സംഗമം മാപ്പിളപ്പാട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് :മാനവികതക്കൊരു ഇശൽ സ്പർശം എന്ന തലക്കെട്ടിൽ കേരള മാപ്പിളകല അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലാ ഭാരവാഹികൾ ചാപ്റ്റർ പ്രസിഡന്റ് സിക്രട്ടറി ട്രഷറർ എന്നിവരെ പങ്കെടുപ്പിച്ചു. ഉത്തര മേഖല പ്രതിനിധി സംഗമം മാപ്പിളപ്പാട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് എ കെ മുസ്തഫ അധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി ആരിഫ് കാപ്പിൽ സ്വാഗതം പറഞ്ഞു. ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതി ഓർഗനൈസിങ് സിക്രട്ടറി നൗഷാദ് വടകര അവതരിപ്പിച്ചു. ലുക്മാൻ അരീക്കോട് ക്ലാസ്സെടുത്തു.രാജീവൻ ചാലോടൻ രാധാകൃഷ്ണൻ പൂവത്തിങ്ങൽ, മുഹമ്മദലി മാസ്റ്റർ കാസർഗോഡ്, എം കെ അഷ്റഫ്, ടി അഷ്റഫ്, പി വി ഹസീബ് റഹ്മാൻ അബ്ദുല്ല പടന്ന, നാസർ മങ്ങാട്, സലാം നീലിക്കണ്ടി, അബ്ദുള്ള മുട്ടിൽ, പി ടി സലാം കരിങ്കല്ലത്താണി,
ബാലകൃഷ്ണൻ ചലവറ, കെ കെ റഫീഖ് അബ്ദുറഹിമാൻ കള്ളിതൊടി പ്രസംഗിച്ചു. ഇശ്റത്സബ, മുക്കം സാജിത, ഹഫ്സത് തിരൂർ, യുസഫ് കട്ടതടക്ക , ഇസ്ഹാഖ് കുരിക്കൾ ഗാനങ്ങൾ ആലപിച്ചു പരിപാടിയിൽ ഹമീദ് കോട്ടോപ്പാടം നന്ദി പറഞ്ഞു.
-
main stories3 days ago“മലപ്പുറം ജില്ലയിലേത് പത്തരമാറ്റ് വിജയം”; ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലം: പി. അബ്ദുല്‍ഹമീദ്
-
News3 days agoവീണയുടെ പരിക്ക് ബാധിച്ചത് പാര്‍ട്ടിയെ
-
india3 days agoവിജയിയുടെ മാന്ത്രിക നീക്കം; തമിഴിനാട്ടില്‍ ആദ്യ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ടിവികെ
-
News2 days agoഅമ്മമാരുടെ ഹൃദയത്തിന് ഒരു കരുതൽ
-
india2 days agoകേരളത്തിലെ യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഐയുഎംഎൽ നേതാവ് അബ്ബാസ് അലി ശിഹാബ് തങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിനന്ദനം
-
india2 days agoതമിഴ്നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്: വിജയിക്കും മന്ത്രിമാര്‍ക്കും ആശംസകളുമായി മുസ്ലിം ലീഗ്
-
india2 days agoഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവ് കുടികൊള്ളുന്നത് കേരളത്തില്‍; മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അതിജീവന മാതൃക: അഡ്വ. കുമൈല്‍ അന്‍സാരി
-
kerala23 hours ago‘ആ ഫോട്ടോ വ്യാജം’; സാദിഖലി തങ്ങൾക്ക് എതിരായി പ്രചരിച്ച ഫോട്ടോ കൃത്രിമമായി നിർമിച്ചതെന്ന് പോലീസ് കണ്ടെത്തൽ. പിന്നിൽ പണം തട്ടാനുള്ള ആസൂത്രണം

