Connect with us

kerala

പത്രപ്രവർത്തനത്തിൽ അരനൂറ്റാണ്ട്: കെ.എം. അബ്ദുൽ മജീദിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദരിച്ചു

Published

on

മാധ്യമപ്രവർത്തന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട പ്രമുഖ മാധ്യമപ്രവർത്തകനും മൂവാറ്റുപുഴ പ്രസ് ക്ലബ് മുൻ പ്രസിഡന്റും ചന്ദ്രിക ദിനപത്രം ലേഖകനുമായ കെ.എം. അബ്ദുൽ മജീദിനെ ആദരിച്ചു. മൂവാറ്റുപുഴ നഗരസഭയും ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘ത്രിവേണിയോണം 2026’ ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചത്.

ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, വൈസ് ചെയർമാൻ പി.എം. അബ്ദുൽ സലാം തുടങ്ങിയ പ്രമുഖ ജനപ്രതിനിധികളും സന്നിഹിതരായിരുന്നു. മാധ്യമരംഗത്ത് അഞ്ചു പതിറ്റാണ്ടുകാലം നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയായിരുന്നു പുരസ്കാര സമർപ്പണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മെസി സന്ദര്‍ശന വിവാദം: സ്‌പോണ്‍സര്‍ വന്‍ തോതില്‍ ധനസമാഹരണം നടത്തി; കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തല്

Published

on

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടിൽ സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന നി​ഗമനത്തിൽ ജിഎസ്ടി വകുപ്പ്. സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് 206 കോടി രൂപയാണ്. ഈ പണം വന്നതിൽ ദുരൂഹതയുണ്ടെന്നാണ് ജിഎസ്ടി വകുപ്പിന്റെ വിലയിരുത്തൽ. രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം സമാഹരിച്ചതായും രണ്ട് സ്ഥാപനങ്ങളും പണം വായ്പയായി നൽകി എന്നതിന് രേഖകൾ ഇല്ലെന്നുമാണ് ജിഎസ്ടി വകുപ്പിന്റെ വിലയിരുത്തൽ. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും ചെലവഴിച്ചത് സ്വന്തം പണമാണെന്നുമായിരുന്നു സ്പോൺസർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ജിഎസ്ടി വിഭാഗത്തിന്റെ അന്വേഷണത്തിൽ കേരളത്തിലെ തന്നെ രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് 206 കോടി രൂപ സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയതെന്ന് തെളിഞ്ഞു.
ഈ തുക വായ്പയായി നൽകിയതാണോ എന്നതുമായി ബന്ധപ്പെട്ട ഒരു രേഖയും നിലവിൽ ലഭ്യമല്ല. അക്കൗണ്ടിൽ പണമെത്തിയ ഉടൻ തന്നെ തുകയുടെ വലിയൊരു ഭാഗം മറ്റ് അക്കൗണ്ടുകളിലേക്ക് വേഗത്തിൽ മാറ്റിയതായും ജിഎസ്ടി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിൽ ഗുരുതരമായ ക്രമക്കേട് ഉള്ളതിനാൽ ഫെമ ഉൾപ്പെടെ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് വിപുലമായ അന്വേഷണം നടത്തണമെന്ന് ജിഎസ്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
അന്വേഷണം വിപുലമാകുന്നതോടെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ഡയറക്ടർമാർ അടക്കമുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. സർക്കാർ തലത്തിലുള്ള ബിസിനസ് റൂളുകൾ, സെക്രട്ടേറിയറ്റ് മാനുവൽ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴുള്ള ഫിനാൻഷ്യൽ കോഡുകൾ എന്നിവയൊന്നും ഈ ഇടപാടുകളിൽ പാലിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്പോൺസറായി ഒരു സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തുന്നതിന് മുൻപ് തന്നെ അവർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടിരുന്നുവെന്നും സർക്കാർ ഫയലുകൾ നീക്കുന്നതിലും അനുമതി വാങ്ങുന്നതിലും ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്
Continue Reading

india

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം

Published

on

ന്യൂഡല്‍ഹി: 2025 ലെ കായികരംഗത്തെ മികവിനുള്ള അര്‍ജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 17 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്. മലയാളി അത് ലറ്റ് മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം. ബാഡ്മിന്റണ്‍ താരമാണ് ട്രീസ. കണ്ണൂര്‍ സ്വദേശിനിയാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശിയായ അജ്മല്‍ ഇന്ത്യയുടെ 4×400 മീറ്റര്‍ റിലേ ടീമിലെ പ്രധാന ഓട്ടക്കാരനാണ്.

അത് ലറ്റുകളായ തേജസ്വിന്‍ ശങ്കര്‍, പ്രിയങ്ക ഗോസ്വാമി, ബ്ഡാമിന്റണ്‍ താരം പുല്ലേ ഗായത്രി ഗോപിചന്ദ്, ബോക്‌സിങ് താരം നരേന്ദര്‍, ചെസ് താരങ്ങളായ വിദിത് സന്തോഷ് ഗുജറാത്തി, ദിവ്യ ജിതേന്ദ്ര ദേശ്മുഖ് എന്നിവര്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചവരില്‍ പെടുന്നു.

ഡഫ് ഷൂട്ടിങ് താരം ധനുഷ് ശ്രീകാന്ത്, ഹോക്കി താരം ലാല്‍റെംസിയാമി, രാജ് കുമാര്‍ പാല്‍, കബഡി താരങ്ങളായ സുര്‍ജിത്, പൂജ, പാരാ-ഷൂട്ടിങ് താരം രുദ്രാഷ് ഖണ്ഡേല്‍വാല്‍, പാരാ അത് ലറ്റ് ഏക്താ ഭ്യാന്‍, റോവിങ് താരം അരവിന്ദ് സിങ്, ഷൂട്ടിങ് താരം അഖില്‍ ഷോറന്‍ എന്നിവര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചത്.

ഫുട്‌ബോള്‍ താരം അരുമൈനായകം സമഗ്ര സംഭാവനയ്ക്ക് ലൈഫ് ടൈം അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹനായി. അഞ്ച് പരിശീലകര്‍ ദ്രോണാചാര്യ പുരസ്‌കാരത്തിനും അര്‍ഹരായി. അത്‌ലറ്റിക് പരിശീലകന്‍ പാര്‍വീര്‍ സിങ്. ബോക്‌സിങ് കോച്ച് ഛോട്ടെ ലാല്‍ യാദവ്, ഷൂട്ടിങ് കോച്ച് നേഹ നന്ദകുമാര്‍ ചവാന്‍ എന്നിവര്‍ക്കും, സമഗ്ര സംഭാവന വിഭാഗത്തില്‍ ബോക്‌സിങ് കോച്ച് ധര്‍മ്മേന്ദ്ര സിങ് യാദവ്, ഗുസ്തി പരിശീലകന്‍ വീരേന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്‌കാരം ലഭിക്കുക.

Advertisement
Continue Reading

kerala

മുഖ്യമന്ത്രിയെ വിമര്‍ശിച്ച പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവം: സംഭവത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ല, നടന്നത് സാങ്കേതിക തകരാറെന്ന് മെറ്റ

എഐ സിസ്റ്റത്തില്‍ വരുത്തിയ അപ്‌ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്ന് മെറ്റ സംസ്ഥാന സൈബര്‍ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്താ പോസ്റ്റുകളും കാര്‍ഡുകളും ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായ സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി മെറ്റ. എഐ സിസ്റ്റത്തില്‍ വരുത്തിയ അപ്‌ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്ന് മെറ്റ സംസ്ഥാന സൈബര്‍ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. സര്‍ക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഏജന്‍സികളുടെയോ സമ്മര്‍ദ്ദത്തിന്റെയോ ഇടപെടലിന്റെയോ ഭാഗമായിട്ടല്ല പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതെന്നും മെറ്റ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

വാര്‍ത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ അകാരണമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഈ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടത് എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഈ ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞു. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന വാര്‍ത്തകള്‍ മുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും, മാധ്യമങ്ങളുടെ കാര്‍ഡുകളും പോസ്റ്റുകളും നിരന്തരം നീക്കം ചെയ്യപ്പെടുന്നതിന് പിന്നിലെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ സൈബര്‍ പൊലീസ് മെറ്റയോട് ഔദ്യോഗികമായി വിശദീകരണം തേടിയത്.

തകരാര്‍ പരിഹരിച്ചതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവി, ന്യൂസ് മലയാളം, കൈരളി തുടങ്ങി വിവിധ മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട പോസ്റ്റുകളെല്ലാം ഘട്ടംഘട്ടമായി മെറ്റ ഇപ്പോള്‍ പുനഃസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പത്തിലധികം പോസ്റ്റുകള്‍ ഇതിനോടകം പൂര്‍ണമായും തിരികെ എത്തിക്കഴിഞ്ഞു. വരും മണിക്കൂറുകളില്‍ ബാക്കിയുള്ള പോസ്റ്റുകള്‍ കൂടി പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടുമെന്നാണ് വിവരം. യാതൊരു പരാതിയും ലഭിക്കാതെയാണ് സൈബര്‍ പൊലീസ് ഈ വിഷയത്തില്‍ മെറ്റയോട് നേരിട്ട് വിശദീകരണം തേടിയത്.

Continue Reading

Trending