Connect with us

kerala

‘പത്തു കൊല്ലം ഭരിച്ചപ്പോള്‍ സിപിഎമ്മിന് അഹങ്കാരം കൂടി; നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി് – തുറന്നടിച്ച് തോമസ് ഐസക്

പത്തു വര്‍ഷം അധികാരത്തില്‍ ഇരുന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അഹങ്കാരം വര്‍ദ്ധിച്ചതാണ് തിരിച്ചടിക്ക് പ്രധാന കാരണമായതെന്ന് അദ്ദേഹം തുറന്നടിച്ചു. ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്ട്ടിയുടെ പരാജയത്തില് പരസ്യമായ വിമര്ശനവുമായി സിപിഎം മുതിര്ന്ന നേതാവും മുന് ധനമന്ത്രിയുമായ തോമസ് ഐസക്. പത്തു വര്ഷം അധികാരത്തില് ഇരുന്നപ്പോള് പാര്ട്ടി പ്രവര്ത്തകരില് അഹങ്കാരം വര്ദ്ധിച്ചതാണ് തിരിച്ചടിക്ക് പ്രധാന കാരണമായതെന്ന് അദ്ദേഹം തുറന്നടിച്ചു. ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കല് കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാര്ട്ടി തീരുമാനിച്ചാല് ആരു ചോദിക്കാന്‘ എന്ന രീതിയിലുള്ള ഭാവം ഉയര്ന്നുവന്നത് ജനങ്ങളില് അമര്ഷമുണ്ടാക്കി. ജനങ്ങള്ക്ക് മുന്നില് എപ്പോഴും വിനയത്തോടെ നിലകൊള്ളാന് പാര്ട്ടിക്ക് സാധിക്കണം. ജനങ്ങളുടെ വികാരങ്ങള് കൂടി കണക്കിലെടുത്തുവേണം സ്ഥാനാര്ത്ഥികളെ തീരുമാനിക്കേണ്ടിയിരുന്നത്. ജനങ്ങള് പറയുന്നത് പൂര്ണ്ണമായും ശരിയാകണമെന്നില്ലെങ്കിലും അവരുടെ ശബ്ദം കേള്ക്കാന് പാര്ട്ടി തയ്യാറാകണം. നിയമസഭാ തെരഞ്ഞെടുപ്പില് ജനങ്ങള് നല്കിയത് വലിയൊരു ഷോക്ക് ട്രീറ്റ്‌മെന്റാണ്. പാര്ട്ടി മുന്കാലങ്ങളില് നേരിട്ടതിനേക്കാള് വലിയൊരു തിരിച്ചടിയാണ് ഇപ്പോള് അഭിമുഖീകരിക്കുന്നത്. തോല്വിയുടെ കാരണങ്ങള് കൃത്യമായി മനസിലാക്കേണ്ടതുണ്ട്.

സഹകരണ ബാങ്കുകളിലുണ്ടായ അഴിമതികള് തിരിച്ചടിയായി മാറിയിട്ടുണ്ട്. പാര്ട്ടിക്കുള്ളിലെ ചിലരുടെ പ്രസ്താവനകളും സംസാരങ്ങളും ‘ബിജെപി ഡീല്‘ എന്ന തരത്തിലുള്ള പ്രചാരണങ്ങള് ജനങ്ങള് വിശ്വസിക്കാന് വഴിയൊരുക്കി. പാര്ട്ടി തെറ്റുകള് മനസ്സിലാക്കി സ്വയം തിരുത്താന് തയ്യാറാകണമെന്നും, തിരുത്തല് വരുത്തിയത് ജനങ്ങള്ക്ക് ബോധ്യപ്പെടുന്ന രീതിയിലുള്ള പ്രവര്ത്തനങ്ങള് കാഴ്ചവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കഴിഞ്ഞ പത്ത് വര്‍ഷം കാണാത്ത സംഘടനകളാണ് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയിരുക്കുന്നത്, 100 ദിവസമല്ലെ ആയുള്ളൂ വിദ്യാര്‍ത്ഥികളെ എന്തിനാണ് ഇളക്കിവിടുന്നത്, അവരുടെ ഏത് അവകാശമാണ് ഹനിക്കപ്പെട്ടത്: രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: യുഡിഎഫ് സര്ക്കാര് 100 ദിവസം കഴിയുമ്പോഴേക്കും വിദ്യാര്ത്ഥികളെ തെരുവിലിറക്കി സമരം ചെയ്യുന്ന സിപിഎം നടപടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 100 ദിവസമല്ലേ ആയുള്ളൂ, എന്തിനാണ് പ്രതിപക്ഷത്തിന്റെ സമരമെന്നും വിദ്യാര്ഥികളുടെ ഏത് അവകാശം ആണിവിടെ ഹനിക്കപ്പെട്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സര്ക്കാരിനെതിരെ പ്രതിപക്ഷ വിദ്യാര്ഥി, യുവജന സംഘടനകള് ഉള്പ്പെടെ നടത്തുന്ന എന്തിനാണ് തനിക്ക് മനസിലാകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഭരിക്കാന് തുടങ്ങിയിട്ട് 100 ദിവസം മാത്രമേ ആയിട്ടുള്ളൂ. ഇത്ര വലിയ സമരം എന്തിനെന്ന് പിടികിട്ടുന്നില്ല. പ്രതിഷേധിക്കാന് ഇനിയും സമയമുണ്ടല്ലോ എന്നും ദയവായി ക്ഷമിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ പത്ത് വര്ഷക്കാലം ഈ സംഘടനകളെയൊന്നും കണ്ടതേയില്ലല്ലോ. വിദ്യാര്ഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടത്. എന്തിനാണ് വിദ്യാര്ഥികളെ പ്രതിഷേധത്തിനായി ഇളക്കിവിടുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പൊലീസിന് നേരെ ആക്രമണങ്ങളും ആക്രോശങ്ങളുമുണ്ടാകുമ്പോഴുള്ള നടപടിയാണത്. കേരളത്തില് ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നത്. അതിലുപയോഗിക്കുന്ന വെള്ളത്തിന് കുഴപ്പമൊന്നുമില്ല.
കഴിഞ്ഞ 10 വര്ഷം ഉപയോഗിക്കുന്ന അതേ വെള്ളമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. നിയമസഭാ മാര്ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച വെള്ളത്തില് അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലവും പുറത്തെത്തിയിട്ടുണ്ട്. വെള്ളത്തില് ഇരുമ്പിന്റെ അംശം മാത്രമേയുള്ളൂ എന്നാണ് കെമിക്കല് ലാബില് നിന്നുള്ള റിപ്പോര്ട്ട്. ജലപീരങ്കിക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിറം ഉള്പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പൊലീസിനെതിരെ രൂക്ഷ വിമര്ശനം ഉയര്ത്തിയിരുന്നു.
Continue Reading

kerala

കോഴിക്കോട് അബൂബക്കറിന്റെ വേര്‍പാട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് തീരാനഷ്ടം; മുഖ്യമന്ത്രി വി.ഡി സതീശന്‍

യേശുദാസ് ആലപിച്ച ‘കരയാനും പറയാനും’, കെ.എസ് ചിത്രയുടെ ഭാവസാന്ദ്രമായ ‘യത്തീമിനതാണീ’ തുടങ്ങി തലമുറകള്‍ നെഞ്ചിലേറ്റിയ എത്രയോ നിത്യഹരിത ഗാനങ്ങളാണ് അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ നിന്ന് പിറന്നത്.

Published

on

മാപ്പിളപ്പാട്ട് സംഗീത ലോകത്തെ അമരക്കാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കറിന്റെ വേര്‍പാട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുശോചിച്ചു.

മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് മാപ്പിളപ്പാട്ടിനെ ജനഹൃദയങ്ങളിലേക്ക് ആവാഹിച്ച പ്രതിഭയായിരുന്നു അദ്ദേഹം. എം.എസ് ബാബുരാജ്, ജി. ദേവരാജന്‍, ബോംബെ രവി തുടങ്ങിയ പ്രതിഭകളുടെ പ്രിയപ്പെട്ട തബലിസ്റ്റായിരുന്ന അദ്ദേഹം, പിന്നീട് തനതായ ഈണങ്ങളിലൂടെ മാപ്പിളപ്പാട്ട് ശാഖയില്‍ സ്വന്തമായൊരു യുഗം തന്നെ സൃഷ്ടിച്ചു.

യേശുദാസ് ആലപിച്ച ‘കരയാനും പറയാനും’, കെ.എസ് ചിത്രയുടെ ഭാവസാന്ദ്രമായ ‘യത്തീമിനതാണീ’ തുടങ്ങി തലമുറകള്‍ നെഞ്ചിലേറ്റിയ എത്രയോ നിത്യഹരിത ഗാനങ്ങളാണ് അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ നിന്ന് പിറന്നത്. മലയാളത്തിന്റെ മുന്‍നിര ഗായകരെല്ലാം ആ ഈണങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. ‘ഈണങ്ങളുടെ സുല്‍ത്താന്‍’ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ ഞാന്‍ എത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന വിവരം ഏറെ ആര്‍ദ്രതയോടെയാണ് കേട്ടത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും സംഗീതാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

 

Advertisement
Continue Reading

kerala

38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് : വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും

നാമ നിർദ്ദേശ പത്രിക സെപ്റ്റംബർ മൂന്നു മുതൽ 10 വരെ സമർപ്പിക്കാം.നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബർ 11 ന് നടത്തും.സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്.28ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.

Published

on

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 38തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.വിജ്ഞാപനം സെപ്റ്റംബർ മൂന്നിന് പുറപ്പെടുവിക്കും.
നാമ നിർദ്ദേശ പത്രിക സെപ്റ്റംബർ മൂന്നു മുതൽ 10 വരെ സമർപ്പിക്കാം.നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബർ 11 ന് നടത്തും.സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്.28ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (സെപ്റ്റംബർ 1) മുതൽ പ്രാബല്യത്തിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്.എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റുകളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുന്നത്.

ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ്.പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒന്നാണ്.തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്ക് ഒക്ടോബർ 29 നകം സമർപ്പിക്കണം.
കൊല്ലം ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ ( എറണാകുളം, കോഴിക്കോട് )മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ) മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ( തിരുവനന്തപുരം, കോട്ടയം, പാലക്കാട് ) ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ ,23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

Continue Reading

Trending