Connect with us

india

വിദ്യാഭ്യാസത്തിലും വര്‍ഗീയ വിഷം കലര്‍ത്താന്‍ സുവേന്ദു; ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 1000 സ്‌കൂളുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപനം

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കാന്‍ തയ്യാറാകാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായം നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ കീഴില്‍ 1000 പുതിയ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് സുവേന്ദു അധികാരി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സ്‌കൂളുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. വിദ്യാഭാരതിയുടെ 74-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഈ നിര്‍ണായക പ്രഖ്യാപനം.

മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗാനാസ് എന്നീ ജില്ലകളില്‍ കൂടുതല്‍ സ്‌കൂളുകള്‍ ആരംഭിക്കാന്‍ വിദ്യാഭാരതിയോട് ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ടെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു നേതാവ്’ എന്ന മുദ്രാവാക്യം വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കണമെന്ന നിലപാട് അദ്ദേഹം മുന്നോട്ടുവെച്ചു. വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കാന്‍ തയ്യാറാകാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായം നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. വന്ദേമാതരം ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക മാത്രം പോരാ, ചുണ്ടുകള്‍ ചലിപ്പിച്ച് വന്ദേമാതരം മുഴുവനായി പാടണമെന്നും സുവേന്ദു അധികാരി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പിനായിരിക്കെ, ആലിയ സര്‍വകലാശാലയുടെ ഭരണനിര്‍വഹണം മാത്രം ന്യൂനപക്ഷകാര്യ വകുപ്പിന് കീഴില്‍ തുടരുന്നത് അനുവദിക്കില്ലെന്നും ഇത് മാറ്റുമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജാമിഅ മില്ലിയ പ്രവേശന നടപടികളിൽ സുതാര്യത ഉറപ്പാക്കണം: ഡി.എസ്.ഡബ്ല്യു ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്

പ്രവേശന നടപടികളിലെ ക്രമക്കേടുകൾ പരിഹരിക്കുക, ഉയർന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് അർഹമായ മുൻഗണന ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്.

Published

on

ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിവിധ കോഴ്‌സുകളിലെയും ഹോസ്റ്റലുകളിലെയും പ്രവേശന നടപടികളിൽ അടിയന്തരമായി ഇടപെടണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡി.എസ്.ഡബ്ല്യു (Dean of Students Welfare) ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്, എൻ.എസ്.യു.ഐ, ഐസ, ഫ്രറ്റേണിറ്റി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ.

പ്രവേശന നടപടികളിലെ ക്രമക്കേടുകൾ പരിഹരിക്കുക, ഉയർന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് അർഹമായ മുൻഗണന ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്.

**പ്രധാന ആവശ്യങ്ങൾ:**

പരീക്ഷാ കൺട്രോളർ രാജി വെക്കുക, സ്പോട്ട് അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനാക്കുക: ഉയർന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ മുൻഗണന ഉറപ്പാക്കുക. കൂടുതൽ അഡ്മിഷൻ റൗണ്ടുകൾ, സ്പോട്ട് അഡ്മിഷന് മുൻപായി മുൻവർഷങ്ങളിലേതുപോലെ കുറഞ്ഞത് 3 മുതൽ 4 റൗണ്ടുകൾ വരെ സാധാരണ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുക.

Advertisement

ഇന്റർവ്യൂ മാർക്കുകൾ പ്രസിദ്ധീകരിക്കുക:BA LLB (H), MBA തുടങ്ങി ഇന്റർവ്യൂ അടിസ്ഥാനമാക്കിയുള്ള കോഴ്‌സുകളിൽ പ്രീ-ഇന്റർവ്യൂ, പോസ്റ്റ്-ഇന്റർവ്യൂ മാർക്കുകളും കട്ട്-ഓഫ് മാർക്കുകളും പരസ്യപ്പെടുത്തുക. സംവരണ സീറ്റുകൾ ഉറപ്പാക്കുക: J&K നിവാസികൾ, കശ്മീരി മൈഗ്രന്റ്സ്, ഭിന്നശേഷിക്കാർ (PwD) എന്നിവർക്കായി സംവരണം ചെയ്ത സീറ്റുകളിൽ അർഹരായവർക്ക് മാത്രം പ്രവേശനം നൽകുക.
അന്തിമ വിവരങ്ങൾ വ്യക്തമാക്കുക: കോഴ്‌സുകളിലെയും ഹോസ്റ്റലുകളിലെയും പ്രവേശനത്തിന്റെ അന്തിമ മാർക്കുകളും മറ്റ് വിശദാംശങ്ങളും പ്രസിദ്ധീകരിച്ച് പൂർണ സുതാര്യത ഉറപ്പാക്കുക.

പ്രവേശന നടപടികളിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ സർവകലാശാലാ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും നീതിപൂർവമായ അവസരം ഉറപ്പാക്കണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു.

Continue Reading

india

വിദേശത്ത് പോയി പുരോഗമനവാദം പറയുകയും നാട്ടില്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം നടപ്പാക്കുകയും ചെയ്യുന്ന പരിപാടിയാണ് മോഹന്‍ ഭഗവതിന്റെത്: അസദുദ്ദീന്‍ ഉവൈസി

Published

on

ന്യൂഡല്ഹി: ഭാരതത്തില് മുസ്ലിംകള് ഉണ്ടാകരുതെന്ന് കരുതുന്ന ഹിന്ദു യഥാര്ത്ഥ ഹിന്ദുവല്ലെന്ന ആര്എസ്എസ് അധ്യക്ഷന് മോഹന് ഭഗവതിന്റെ ന്യൂയോര്ക്കിലെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമര്ശനവുമായി എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന് ഉവൈസിയും പ്രതിപക്ഷ നേതാക്കളും. വിദേശത്ത് പോയി പുരോഗമനവാദം പറയുകയും നാട്ടില് ഭിന്നിപ്പിന്റെ രാഷ്ട്രീയം നടപ്പാക്കുകയും ചെയ്യുന്ന ആര്എസ്എസിന്റെ വഞ്ചനാപരമായ ഇരട്ടത്താപ്പാണ് ഇതോടെ പുറത്തുവന്നിരിക്കുന്നതെന്ന് നേതാക്കള് കുറ്റപ്പെടുത്തി.
ആര്എസ്എസ് സ്ഥാപക നേതാക്കളുടെ നിലപാടുകളും പുസ്തകങ്ങളും ഉദ്ധരിച്ചാണ് ഉവൈസി മോഹന് ഭഗവതിനെ കടന്നാക്രമിച്ചത്. ‘ലോകത്തിന് മുന്നില് ഒരു മുഖവും സ്വന്തം അനുയായികള്ക്ക് മുന്നില് മറ്റൊരു മുഖവും കാണിക്കുന്നത് ആര്എസ്എസിന്റെ പഴയ തന്ത്രമാണ്’ എന്ന് ഉവൈസി പരിഹസിച്ചു.
സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില് നടന്ന ഹിന്ദു-മുസ്ലിം ഐക്യശ്രമങ്ങളെ ആര്എസ്എസ് സ്ഥാപകന് കെ.ബി. ഹെഡ്‌ഗേവാര് എതിര്ത്തിരുന്നുവെന്ന് സംഘം തന്നെ പ്രസിദ്ധീകരിച്ച ജീവചരിത്രത്തിലുണ്ടെന്ന് ഉവൈസി വ്യക്തമാക്കി. ‘ഒറ്റക്കൊടി, ഒറ്റ നേതാവ്, ഒറ്റ ആശയധാര’ എന്ന ആശയമാണ് ആര്എസ്എസ് പിന്തുടരുന്നതെന്ന് എം.എസ്. ഗോള്വാള്ക്കര് വ്യക്തമാക്കിയിട്ടുള്ളതായി അദ്ദേഹം ഓര്മ്മിപ്പിച്ചു. ഗോള്വാള്ക്കറുടെ ബഞ്ച് ഓഫ് തോട്‌സ് എന്ന പുസ്തകത്തിലെ ‘ആഭ്യന്തര ഭീഷണികള്‘ എന്ന അധ്യായത്തില് ഇന്ത്യയിലെ മുസ്ലിങ്ങളെയും ക്രൈസ്തവരെയും രാജ്യത്തിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഭീഷണികളായാണ് ചിത്രീകരിച്ചിരിക്കുന്നത്.
2002-ലെ ഗുജറാത്ത് വംശഹത്യ, ഏകീകൃത സിവില് കോഡ്, നിര്ബന്ധിത മതപരിവര്ത്തന നിരോധന നിയമങ്ങള്, യുഎപിഎ ദുരുപയോഗം എന്നിവയിലൂടെ ആര്എസ്എസ് പ്രത്യയശാസ്ത്രം ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുകയാണെന്ന് ഉവൈസി ആരോപിച്ചു. സവര്ക്കര്, ഹെഡ്‌ഗേവാര്, ഗോള്വാള്ക്കര് എന്നിവരുടെ വിഷലിപ്തമായ പുസ്തകങ്ങളിലെ വരികള് പൊതുവേദിയില് ഉറക്കെ വായിക്കാന് തയ്യാറാവണമെന്ന് ഉവൈസി മോഹന് ഭഗവതിനെ വെല്ലുവിളിച്ചു.
വിദേശത്തുവെച്ച് ആര്എസ്എസ് തലവന് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കോണ്ഗ്രസ് നേതാവ് റഷീദ് അല്വിയും രംഗത്തെത്തി. സ്വന്തം രാജ്യത്ത് പറയാത്ത കാര്യങ്ങള് അമേരിക്കയില് പോയി പറയുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. അസം, ഉത്തര്പ്രദേശ് തുടങ്ങിയ ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് ന്യൂനപക്ഷങ്ങള്ക്കെതിരെ വിദ്വേഷപ്രചാരണം നടത്തുമ്പോള് വിദേശത്തുപോയി ഭഗവത് നടത്തുന്ന പ്രസ്താവനകള്ക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മോഹന് ഭഗവതിന്റെ പ്രസ്താവന കേള്ക്കാന് നല്ലതാണെങ്കിലും, രാജ്യത്തെ യാഥാര്ത്ഥ്യങ്ങളില് മാറ്റം വരാത്തിടത്തോളം ഇതിന് യാതൊരു വിലയുമില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്ഡ് നേതാവ് മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലിയും പ്രതികരിച്ചു. വിദേശത്ത് മതേതരത്വം പ്രസംഗിക്കുകയും നാട്ടില് വിദ്വേഷം വിതയ്ക്കുകയും ചെയ്യുന്ന ആര്എസ്എസിന്റെയും ബിജെപിയുടെയും യഥാര്ത്ഥ രാഷ്ട്രീയം ജനങ്ങള് തിരിച്ചറിയണമെന്ന ആവശ്യമാണ് ഇതോടെ ശക്തമാകുന്നത്.
Continue Reading

india

‘വോട്ടവകാശം തട്ടിപ്പറിക്കാന്‍ ഒത്തുകളി?’; ഉത്തരാഖണ്ഡില്‍ 6500-ഓളം മുസ്ലിം വോട്ടര്‍മാരെ പുറത്താക്കാന്‍ ബിജെപി നേതാക്കളുടെ ആസൂത്രിത നീക്കം

സംസ്ഥാനത്തെ ആകെയുള്ള 70 മണ്ഡലങ്ങളില്‍ ഉയര്‍ന്ന തോതില്‍ വോട്ടര്‍മാരെ ഒഴിവാക്കാന്‍ പരാതി നല്‍കിയത് ഈ അഞ്ച് ബിജെപി നേതാക്കളാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Published

on

ഉത്തരാഖണ്ഡില് നടക്കുന്ന വോട്ടര് പട്ടിക പുതുക്കല് പ്രക്രിയ (എസ്‌ഐആര്) വിവാദത്തിലാക്കി ഭരണകക്ഷിയായ ബിജെപി നേതാക്കളുടെയും പ്രവര്ത്തകരുടെയും കൂട്ട അപേക്ഷകള്. സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ഏകദേശം 6,500 മുസ്ലിം വോട്ടര്മാരെ വോട്ടര് പട്ടികയില് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ബിജെപി പ്രവര്ത്തകര് പരാതി നല്കിയതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ആകെയുള്ള 70 മണ്ഡലങ്ങളില് ഉയര്ന്ന തോതില് വോട്ടര്മാരെ ഒഴിവാക്കാന് പരാതി നല്കിയത് ഈ അഞ്ച് ബിജെപി നേതാക്കളാണെന്ന് മാധ്യമ റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
ഉദം സിങ് നഗര് ജില്ലയിലെ കിച്ച മണ്ഡലത്തില് ലഭിച്ച 4,857 അപേക്ഷകളില് 4,855 എണ്ണവും സമര്പ്പിച്ചത് ബിജെപി ബൂത്ത് ലെവല് ഏജന്റായ രാജേഷ് തിവാരിയാണ്. ഈ വോട്ടര്മാര്ക്ക് അയല് സംസ്ഥാനമായ ഉത്തര്പ്രദേശിലെ ജില്ലകളിലും വോട്ടവകാശമുണ്ടെന്നാണ് ബിജെപി കേന്ദ്രങ്ങള് ആരോപിക്കുന്നത്. ഗദര്പൂര് മണ്ഡലത്തില് ബിജെപി നേതാവ് ചങ്കിത് ഹുറിയ 670 മുസ്ലിം വോട്ടര്മാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കിയപ്പോള്, ഖാട്ടിമ മണ്ഡലത്തിലെ 394 അപേക്ഷകളില് 392 എണ്ണവും നല്കിയത് ബിജെപി പ്രവര്ത്തകന് അമിത് കുമാര് പാണ്ഡെയാണ്.
ഇതിനുപുറമേ, നാനക്മത്തയില് ലഭിച്ച 391 അപേക്ഷകളില് 353 എണ്ണം ബിജെപി പ്രവര്ത്തകനായ കിഷോര് ജോഷിയും രുദ്രാപൂര് മണ്ഡലത്തില് ബിജെപി നേതാവ് സണ്ണി പാസ്വാന് 230 പേരുകള് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അപേക്ഷകള് സമര്പ്പിച്ചിട്ടുണ്ട്.
എന്നാല്, തങ്ങളെ വോട്ടര് പട്ടികയില് നിന്ന് നീക്കം ചെയ്യുന്നതിനായി സമര്പ്പിക്കപ്പെട്ട പരാതികളെക്കുറിച്ച് ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വോട്ടര്മാര് വ്യക്തമാക്കുന്നു. വര്ഷങ്ങളായി പ്രദേശത്ത് സ്ഥിരതാമസക്കാരും കൃത്യമായി വോട്ട് രേഖപ്പെടുത്തുന്നവരുമാണ് തങ്ങളെന്നും ഇവര് ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസം ഒരാള്ക്ക് സമര്പ്പിക്കാവുന്ന അപേക്ഷകളുടെ എണ്ണത്തില് മുന്പുണ്ടായിരുന്ന പരിധികള് തെരഞ്ഞെടുപ്പ് കമ്മീഷന് ഇളവ് ചെയ്തതാണ് ഇത്രയും വലിയ അളവില് ബിജെപി പ്രവര്ത്തകര്ക്ക് കൂട്ടത്തോടെ പരാതി നല്കാന് വഴിയൊരുക്കിയതെന്ന ആരോപണവും ശക്തമാണ്.
വിഷയം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതോടെ കോണ്ഗ്രസ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കടുത്ത പ്രതിഷേധം അറിയിച്ചു. എഐസിസി ജനറല് സെക്രട്ടറി ഷെല്ജ കുമാരി, ഉത്തരാഖണ്ഡ് കോണ്ഗ്രസ് അധ്യക്ഷന്, രാജ്യസഭാ എംപി പവന് ഖേര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മീഷന് മുന്പാകെ പരാതി നല്കിയത്.
അതേസമയം, ലഭിച്ച പരാതികളില് തനിയെ നടപടി സ്വീകരിക്കില്ലെന്നും ബന്ധപ്പെട്ട വോട്ടര്മാര്ക്ക് മതിയായ രേഖകള് ഹാജരാക്കാന് അവസരം നല്കുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് അറിയിച്ചു. കൃത്യമായ ഫീല്ഡ് പരിശോധനകള് പൂര്ത്തിയാക്കിയ ശേഷമേ പേരുകള് ഒഴിവാക്കുന്ന കാര്യത്തില് അന്തിമ തീരുമാനമെടുക്കൂ എന്ന് അധികൃതര് വ്യക്തമാക്കി.
Continue Reading

Trending