More
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം
ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം. ജനറല്‍ സീറ്റുകളില്‍ ഇടതിന് മുന്‍തൂക്കം ലഭിച്ചു.തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ എ.ബി.വി.പി രണ്ടാം സ്ഥാനത്ത. സംഘപരിവാര ആക്രമങ്ങളും ഭരണകൂടങ്ങള്‍ക്കെതിരായ വികാരം ശക്തിപ്പെടുകയും ചെയ്ത കാലത്തെ തെരെഞ്ഞെടുപ്പെന്ന നിലയില്‍ ജെ.എന്‍.യു തെരെഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രസിഡണ്ട് -ഗീതാകുമാരി 1506
വൈസ് പ്രസിഡണ്ട് – സിമോണ്‍ സോയാ ഖാന് 1876
ജനറല്‍ സെക്രട്ടറി – ദുഗ്ഗിരാല ശ്രീകൃഷ്ണ 2082
ജോയിന്റ് സെക്രട്ടറി- സുഭാഷു സിങ് 1755
ഇത്തവണ യൂണിയന് തെരെഞ്ഞെടുപ്പില്‍ 58.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ് കുറവായിരുന്നു. രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക ഒന്നു വരെ നടന്ന ആദ്യ ഘട്ടത്തില്‍ 25 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്. എല്ലാ വിദ്യാര്‍ത്ഥി സംഘനകളും വനിതാ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിച്ച ആദ്യ തെരെഞ്ഞെടുപ്പ കൂടിയാണ് ഇത്തവമത്തേത്.
News
ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന എഐ യുട്യൂബ് ചാനൽ ഇന്ത്യയിൽ നിന്ന്; ‘ബന്ദർ അപ്നാ ദേസ്ത്’ 35 കോടി വാർഷിക വരുമാനം
എഐ കണ്ടന്റ് മാത്രം ഉപയോഗിച്ച് വീഡിയോകൾ നിർമിക്കുന്ന ‘ബന്ദർ അപ്നാ ദേസ്ത്’ എന്ന യുട്യൂബ് ചാനലാണ് വർഷംതോറും ഏകദേശം 35 കോടി രൂപ വരുമാനം നേടുന്നത്
ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന എഐ അധിഷ്ഠിത യുട്യൂബ് ചാനൽ ഇന്ത്യയിലേതാണെന്ന വിവരം ശ്രദ്ധേയമാകുന്നു. എഐ കണ്ടന്റ് മാത്രം ഉപയോഗിച്ച് വീഡിയോകൾ നിർമിക്കുന്ന ‘ബന്ദർ അപ്നാ ദേസ്ത്’ എന്ന യുട്യൂബ് ചാനലാണ് വർഷംതോറും ഏകദേശം 35 കോടി രൂപ വരുമാനം നേടുന്നത്. ഒരു കുരങ്ങന്റെ എഐ മോഡൽ ഉപയോഗിച്ച് തയ്യാറാക്കുന്ന വീഡിയോകളാണ് ഈ ചാനലിന്റെ പ്രത്യേകത.
നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന എഐ സ്ലോപ്പ് ചാനലായി ‘ബന്ദർ അപ്നാ ദേസ്ത്’ മാറിയിട്ടുണ്ട്. ഇതുവരെ 2.4 ബില്യൻ വ്യൂസ് ചാനൽ സ്വന്തമാക്കിയിട്ടുണ്ട്. എഐ ടൂളുകൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന, വ്യക്തമായ കഥയോ അർത്ഥവുമില്ലാത്ത കുറഞ്ഞ നിലവാരമുള്ള വീഡിയോകളെയാണ് ‘എഐ സ്ലോപ്പ്’ എന്നറിയപ്പെടുന്നത്.
അസം സ്വദേശിയായ സുരജിത്ത് കർമകർ 2020ലാണ് ഈ ചാനൽ ആരംഭിച്ചത്. എഐ ജനറേറ്റഡ് ഉള്ളടക്കങ്ങളായതിനാൽ അതിവേഗം മില്യൺ കണക്കിന് വ്യൂസ് നേടാൻ ചാനലിന് സാധിച്ചു. ആവർത്തന സ്വഭാവമുള്ള കണ്ടന്റുകളാണെങ്കിലും വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വീഡിയോ എഡിറ്റിംഗ് പ്ലാറ്റ്ഫോമായ കാപ്വിങ് ലോകത്തെ 15,000 യുട്യൂബ് ചാനലുകൾ വിശകലനം ചെയ്തതിൽ 278 എണ്ണം എഐ നിർമിത വീഡിയോകൾ മാത്രമുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേതുൾപ്പെടെ ഉയർന്ന നിലവാരവും ഗുണമേന്മയുമുള്ള കണ്ടന്റുകൾ നിർമിക്കുന്ന നിരവധി ചാനലുകൾക്കുപോലും ഇത്രയും വലിയ പ്രേക്ഷകസംഖ്യ നേടാനാകാത്ത സാഹചര്യത്തിലാണ് ‘ബന്ദർ അപ്നാ ദേസ്ത്’ പോലുള്ള എഐ സ്ലോപ്പ് ചാനലുകൾ വൻ സ്വാധീനം ചെലുത്തുന്നത്.
കുറഞ്ഞ ചിലവിൽ നിർമിക്കുന്ന എഐ വീഡിയോകൾക്ക് ഡിജിറ്റൽ ലോകത്ത് എത്രത്തോളം പ്രഭാവം സൃഷ്ടിക്കാനാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് ഈ ചാനൽ വിലയിരുത്തപ്പെടുന്നത്.
News
ഇൻസ്റ്റഗ്രാമിൽ ഹാഷ്ടാഗുകൾക്ക് നിയന്ത്രണം; ഇനി ഒരു പോസ്റ്റിന് 3–5 വരെ മാത്രം
ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യുന്ന പോസ്റ്റുകൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ഹാഷ്ടാഗുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന കർശന പരിധിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ റീച്ചും അക്കൗണ്ട് വിസിബിലിറ്റിയും കൂട്ടാൻ സഹായിക്കുന്നുവെന്നു കരുതപ്പെട്ടിരുന്ന ഹാഷ്ടാഗുകൾക്ക് നിയന്ത്രണവുമായി കമ്പനി. ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യുന്ന പോസ്റ്റുകൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ഹാഷ്ടാഗുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന കർശന പരിധിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കണ്ടന്റ് ഗുണനിലവാരത്തിനാണ് ഇൻസ്റ്റഗ്രാം ഇനി കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് സി.ഇ.ഒ ആഡം മൊസ്സേരി വ്യക്തമാക്കി. ഹാഷ്ടാഗുകൾ റീച്ച് കൂട്ടുന്നതിനല്ല, സെർച്ച് എളുപ്പമാക്കുന്നതിനും ആവശ്യമായ കണ്ടന്റ് വേഗത്തിൽ കണ്ടെത്തുന്നതിനുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ടന്റുമായി യാതൊരു ബന്ധവുമില്ലാത്ത ഹാഷ്ടാഗുകൾ നൽകുന്നതിലൂടെ റീച്ച് വർധിക്കില്ലെന്നും, കണ്ടന്റിന്റെ നിലവാരമാണ് പ്രധാനമെന്നും ഇൻസ്റ്റഗ്രാം ആവർത്തിച്ചു.
സ്പാം കണ്ടന്റുകൾ ഒഴിവാക്കുകയും, ആർട്ടിഫിഷ്യലായി റീച്ച് കൂട്ടുന്ന പ്രവണതകൾ തടയുകയും ചെയ്യുന്നതാണ് പുതിയ അപ്ഡേറ്റിന്റെ ലക്ഷ്യം. അതേസമയം, ജനറൽ ഹാഷ്ടാഗുകളായ #reels, #explore തുടങ്ങിയവ വീഡിയോകൾക്ക് ഗുണം ചെയ്യില്ലെന്നും, മറിച്ച് കണ്ടന്റുമായി ഏറ്റവും യോജിക്കുന്ന ഫോക്കസിഡായ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും ഇൻസ്റ്റഗ്രാം അറിയിച്ചു.
ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട റീലുകൾക്കാണെങ്കിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകൾ മാത്രം നൽകുന്നതാണ് നല്ലതെന്ന ഉദാഹരണവും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് ആവശ്യമായ കണ്ടന്റുകൾ വേഗത്തിൽ ലഭ്യമാക്കാനും, സ്പാം കുറയ്ക്കാനും, ക്രിയേറ്റേഴ്സിനെ കൂടുതൽ ഗുണമേന്മയുള്ള കണ്ടന്റിലേക്കു പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കി.
അതേസമയം, ഇൻസ്റ്റഗ്രാമിന്റെ ത്രഡ്സ് പ്ലാറ്റ്ഫോമിലും പുതിയ അപ്ഡേറ്റിന്റെ ഭാഗമായി ഒരു പോസ്റ്റിന് ഒരു ടാഗ് എന്ന രീതിയിലേക്ക് ചുരുക്കിയിട്ടുണ്ട്. ഹാഷ്ടാഗുകളുടെ അമിത ഉപയോഗം ഒഴിവാക്കി, കണ്ടന്റ് കേന്ദ്രീകരിച്ച വളർച്ചയിലേക്കാണ് ഇൻസ്റ്റഗ്രാം നീങ്ങുന്നതെന്ന സൂചനയാണിത്.
kerala
താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക്: യുഡിഎഫിൻ്റെ രാപ്പകൽ സമരവേദിയിലെത്തി കോഴിക്കോട് അതിരൂപതാ ബിഷപ്പ്
സമരം നടത്തിയ എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരെ ബിഷപ്പ് വർഗീസ് ചക്കാലക്കൽ പ്രശംസിക്കുകയും ചെയ്തു
കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫ് സമരത്തെ പിന്തുണച്ച് കോഴിക്കോട് അതിരൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ. എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ നടത്തിയ രാപ്പകൽ സമരത്തിനാണ് ബിഷപ്പ് പിന്തുണ നൽകിയത്. വേദിയിലെത്തിയ ബിഷപ്പ് വർഗീസ് ചക്കാലക്കൽ, സമരം നടത്തിയ എംഎൽഎമാരെ പ്രശംസിക്കുകയും ചെയ്തു. അതേസമയം സമരം കോൺഗ്രസിന്റെ വൈകാരിക ഷോ ആണെന്നും ടി. സിദ്ധിഖിന്റെ ലക്ഷ്യം ആത്മാർഥമല്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് കുറ്റപ്പെടുത്തി.
കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിലാണ് എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് രാപ്പകൽ സമരം നടത്തുന്നത്. വയനാട് ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതകുരുക്ക് ഈ മേഖലയിലെ ജനകീയ പ്രശ്നമാണ്. സമര വേദിയിൽ കോഴിക്കോട് അതിരൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ എത്തിയത് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നേതാക്കൾ കാണുന്നത്. രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത അതിരൂപതാ ബിഷപ്പ്, സമരം നടത്തിയ എംഎൽഎമാരെ പുകഴ്ത്തുകയും ചെയ്തു.
പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് ടി. സിദ്ധിഖ് ന്യൂസ് മലയാളത്തോട് പറഞ്ഞു. എന്നാൽ ടി. സിദ്ധിഖിന്റേത് അപഹാസ്യ നിലപാടാണെന്നും വയനാട് ചുരത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് പറഞ്ഞു. ബദൽപാത സംബന്ധിച്ച് കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും വൈകാരിക ഷോ നടത്തി, ജനങ്ങളെ ഇളക്കി വിടാനാണ് എംഎൽഎ മാർ ശ്രമിക്കുന്നതെന്നും കെ. റഫീഖ് ആരോപിച്ചു.
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala1 day agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala1 day agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local2 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
-
india2 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
