Connect with us

More

കൊല്‍ക്കത്ത ടെസ്റ്റ് :ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച ; കോഹ്‌ലിയും രാഹുലും പൂജ്യത്തിന് മടങ്ങി

Published

on

കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മഴ കാരണം നാലു മണിക്കൂര്‍ വൈകിയ തുടങ്ങിയ കളിയില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ ദിനേഷ് ചാണ്ഡിമാല്‍
ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം പുറത്തെടുത്ത ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ സുരന്‍ങ്ക ലക്മല്‍ ആദ്യപന്തില്‍ തന്നെ കെ.എല്‍ രാഹുലിന് മടക്കി ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു. തുര്‍ച്ചയായ എട്ടു മത്സരങ്ങളില്‍ നിന്ന് ഫിഫ്റ്റി പ്ലസ് റണ്‍സു നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡിനു വേണ്ടിയിറങ്ങിയ രാഹുലിനെ കീപ്പര്‍ ഡിക് വെല്ലയുടെ കൈകളില്‍ എത്തിച്ചാണ് ലക്മല്‍ മടക്കിയത്.സ്‌കോര്‍ 13 നില്‍ക്കെ ഏഴാം ഓവറിന്റെ രണ്ടാം പന്തില്‍ ഓപണര്‍ ശിഖര്‍ ധവാനേയും (എട്ടു റണ്‍സ് ) ക്ലീന്‍ ബൗള്‍ഡാക്കി ലക്മല്‍ തന്റെ വിക്കറ്റ് നേട്ടം രണ്ടാക്കി. പിന്നീട് ലക്മലിന്റെ ഇര ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു. പതിനൊന്നു പന്തില്‍ റണ്ണൊന്നും നേടാവാതായാണ് കോഹ്‌ലിയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് പുറത്താക്കിയത്. 11.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സാണ് ഇന്ത്യയുടെ നേട്ടം. ചേതശ്വര്‍ പുജാര (എട്ടു റണ്‍സ്), അജിന്‍ക്യ രഹാനെ(പൂജ്യം)യുമാണ് ഇപ്പോള്‍ ക്രീസില്‍.

 

ആറു ഓവര്‍ എറിഞ്ഞ സുരന്‍ങ്ക ലക്മല്‍ ഒരു റണ്‍ പോലും വഴങ്ങാതെയാണ് ഇന്ത്യയുടെ വിലപ്പെട്ട മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

More

കെനിയയില്‍ അണക്കെട്ട് പൊട്ടി 42 മരണം

നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്

Published

on

രാജ്യത്ത് കനത്ത മഴയും വെളളപ്പൊക്കവും കാരണം ഡാം തകര്‍ന്ന് 42 പേര്‍ക്ക് ദാരുണാന്ത്യം. ഇതോടെ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്.

വെളളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെളളത്തിനടിയിലാണ്.24,000 വീടുകളില്‍ നിന്ന് ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു.നിലവിലെ സാഹച്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കെനിയ,സൊമാലിയ,എത്യോപ്യ എന്നിവടങ്ങളില്‍ മഴയിലും വെളളപ്പൊക്കത്തിലും 300ലധികം ആളുകള്‍ മരിച്ചിരുന്നു.നിലവിലെ സ്ഥിതി കെനിയയിലും അയല്‍ രാജ്യങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്.

Continue Reading

More

യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫലസ്തീന്‍ പതാകയുര്‍ത്തി പ്രതിഷേധം: 900 പേര്‍ അറസ്റ്റില്‍

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു

Published

on

കേംബ്രിഡ്ജ്: അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ജോണ്‍ ഹാര്‍വാര്‍ഡ് പ്രതിമക്ക് മുകളില്‍ ഫലസ്തീന്‍ അനുകൂല പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ 900 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു. ഇസ്രാഈലിന്റെ ഫലസ്തീന്‍ അധിനിവേഷത്തിനെതിരെ വ്യാപകമായ പ്രധിഷേധങ്ങളാണ് ലോകമെമ്പാടുള്ള ക്യാമ്പസുകളില്‍ അരങ്ങേറുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും നടപടി.

യുഎസില്‍ ഏപ്രില്‍ മാസം 18 മുതലാണ് സര്‍വകലാശാലകളില്‍ പ്രതിഷേധം തുടങ്ങിയത്. ബഌമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി , സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ നിരവധി ക്യാമ്പസുകളില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളില്‍ ശനിയാഴ്ച വരെ മാത്രം അറസ്റ്റ് ചെയ്തവരുടെ എണ്ണം 225 ആണ്.

സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധിഷേധങ്ങളില്‍ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളല്ലാത്തവരും മാര്‍ച് നടത്തുകയും ടെന്റ് സ്ഥാപിക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുമുള്ള ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ യുഎസ് കോളേജ് ക്യാമ്പസുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ക്യാമ്പസുകളില്‍ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് നന്ദി എന്നായിരുന്നു അവരുടെ പ്രതികരണം.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending