Video Stories
ബീഫ് കഴിച്ചാല്‍ ശിക്ഷ ബലാത്സംഗം: ഹരിയാനയില്‍ ഗോ രക്ഷകരുടെ പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് ഇരകള്‍

മേവത്ത്: ബക്രീദ് കാലത്ത് ബീഫ് ബിരിയാണി റെയ്ഡിന്റെ പേരില്‍ അതിക്രമം കാണിക്കുന്ന ഹരിയാന പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ബീഫ് കഴിച്ചതിന് ഒരുകൂട്ടമാളുകള്‍ തങ്ങളെ ബലാത്സംഗം ചെയ്‌തെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മേവത്തിലെ രണ്ട് പെണ്‍കുട്ടികള്‍.
രണ്ടാഴ്ച്ച മുമ്പാണ് കൂട്ടബലാത്സംഗം നടന്നത്. ഡല്‍ഹിയില്‍ സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ ഈ വെളിപ്പെടുത്തല്‍.എന്നാല്‍ പെണ്‍കുട്ടികളോ അവരുടെ കുടുംബമോ ഇക്കാര്യം നേരത്തെ തങ്ങളോട് പറഞ്ഞില്ലെന്നാണ് പൊലീസ് ഭാഷ്യം. കൂട്ടബലാത്സംഗവുമായി ഗോരക്ഷകര്‍ക്ക് പങ്കുള്ളതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഗസ്ത് 24ന് മേവത്തിലെ സ്വവസതിയില്‍ വെച്ചാണ് 20 വയസ്സുള്ള പെണ്‍കുട്ടിയേയും ബന്ധുവായ പതിനാലുകാരിയേയും ഒരു സംഘമാളുകള്‍ കൂട്ടബലാത്സംഗം ചെയ്തത്. വീട്ടിലുണ്ടായിരുന്ന അമ്മാവനേയും അമ്മായിയേയും കെട്ടിയിട്ടായിരുന്നു അതിക്രമം. അക്രമികളുടെ മര്‍ദ്ദനത്തില്‍ ഇരുവരും കൊല്ലപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബലാത്സംഗം കുറ്റത്തിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനുമായിരുന്നു ആദ്യം കേസ്. പ്രദേശവാസികള്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് ഇവര്‍ക്കെതിരെ കൊലപാത കുറ്റം ചുമത്താന്‍ പൊലീസ് തയ്യാറായത്. പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ കുറച്ചുമാസങ്ങളായി സംസ്ഥാനത്ത് ഗോരക്ഷകര്‍ അഴിഞ്ഞാടുകയാണ്. ബീഫ് കടത്തിയെന്ന് ആരോപിച്ച് ജൂണില്‍ ലോറി െ്രെഡവറെ ഒരു സംഘമാളുകള്‍ തല്ലിക്കൊന്നിരുന്നു.
മേവത്തിലെ തെരുവോര കടകളില്‍ ബീരിയാണിയ്‌ക്കൊപ്പം ബീഫും വില്‍ക്കുന്നുണ്ടെന്ന പരാതികള്‍ വ്യാപകമായി ലഭിച്ചുവെന്ന് ആരോപിച്ച് പൊലീസ് റെയ്ഡ് തുടരുന്നതിനിടെയാണ് പെ ണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പിടിയിലായ നാല് പേര്‍ മേഖലയിലെ സ്ഥിരം പ്രശ്‌നക്കാരാണെന്നും കൂട്ടബലാത്സംഗം നടക്കുന്ന ദിവസം രാവിലെ ഇവര്‍ മദ്യപിക്കുന്നതായി കണ്ടുവെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കളിലൊരാള്‍ പറയുന്നു. ഹരിയാനയിലെ മുസ്‌ലീം ഭൂരിപക്ഷ ജില്ലയാണ് മേവത്ത്. അതിനാല്‍ തന്നെ ബക്രീദ് കാലത്തെ ബിരിയാണി റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് റെയ്ഡ് കാരണം തെരുവോര ബിരിയാണി സ്റ്റാളുകളെല്ലാം ഒഴിഞ്ഞുകിടക്കുന്നു. നിരവധി പേരുടെ ബിരിയാണി ചെമ്പുകള്‍ പൊലീസുകാര്‍ കണ്ടുകെട്ടി. കടകളില്‍ നിന്നും ശേഖരിച്ച ബിരിയാണി സാമ്പിളുകളില്‍ ഏഴ് എണ്ണത്തില്‍ ബീഫ് കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു.
ബീഫ് വില്‍ക്കുന്നുവെന്ന് കണ്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് സംസ്ഥാന ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഗോവധവും ഗോമാംസ വില്‍പ്പനയും നിയമംമൂലം നിരോധിച്ച സംസ്ഥാനമാണ് ഹരിയാന. ഗോവധത്തിന് പിടികൂടിയാല്‍ പത്ത് വര്‍ഷം തടവും ഒന്ന് മുതല്‍ അഞ്ച് ലക്ഷം വരെ രൂപ പിഴയുമാണ് ശിക്ഷ.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മൂന്നര മുതല്‍ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും
-
kerala3 days ago
കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍