Connect with us

Video Stories

പാപ്പരാകുന്ന കേരള സര്‍ക്കാര്‍

Published

on

കെ കുട്ടി അഹമ്മദ് കുട്ടി

ട്രഷറി അടക്കേണ്ടിവന്ന് കരാറുകാര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കേണ്ടവര്‍ക്കും പണം കൊടുക്കാന്‍ കഴിയാതെവന്ന പ്രതിസന്ധിയില്‍ നിന്ന് കേരള സര്‍ക്കാര്‍ അടുത്തിടെയാണ് രക്ഷപ്പെട്ടത്. എന്നാല്‍ ആശ്വസിക്കാനായിട്ടില്ല. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കേരള നിയമ സഭയില്‍ വെച്ച് 2017-18 ലെ കേരളത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ സ്ഥിതിഗതികള്‍ ആശാവഹമല്ലെന്ന് മാത്രമല്ല ആശങ്കാജനകമായപതനത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കുക കൂടിചെയ്യുന്നു.
ആദ്യമായി സംസ്ഥാനത്തിന്റെ നികുതി വരുമാനം പരിശോധിക്കാം. 2015-16 ല്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനം 69032.66 കോടി രൂപയായിരുന്നു. ഇത് മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദമായ 588337 കോടി രൂപയുടെ 11.73 ശതമാനം ആയിരുന്നുവെന്നു കാണാം. 2014-15 ല്‍ മൊത്തം നികുതി വരുമാനം 59750.47 കോടി രൂപയാണ്. അന്നത്തെ കേരളത്തിന്റെ മൊത്തം ഉത്പാദനമായ 526002 കോടി രൂപയുടെ 11.02 ശതമാനം ആയിരുന്നു ഇത്. അതായത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ 11.02 ശതമാനം ആയിരുന്നു മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ നികുതി വരുമാനത്തിന്റെ പങ്ക്.
ഇത് അധികാരം ഒഴിയുന്ന വര്‍ഷമായ 2015-16ല്‍ 11.73 ശതമാനം ആയി ഉയര്‍ത്തിയാണ് അധികാരം കൈമാറിയത്. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് രണ്ട് വര്‍ഷമാകുമ്പോള്‍ ഇത് 11.73 ശതമാനത്തില്‍ നിന്നു 11.54 ശതമാനമായി കുറഞ്ഞു. 2016-17 ല്‍ ആകെ നികുതി വരുമാനം 75611.72 കോടിയും കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 655205 കോടിയുമാണ്.
നികുതി ഇതര വരുമാനത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ നികുതിയിതര വരുമാനം 2014-15 7283.69 കോടി രൂപയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ മൊത്തം വരുമാനം (ഠീമേഹ ഞല്‌ലിൗല ഞലരലലുെേ) ആയ 57950.47 കോടി രൂപയുടെ 12.5 ശതമാനം ആയിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതിന് ശേഷമുള്ള ആദ്യ വര്‍ഷവും ഇത് വര്‍ധിച്ചതായി തന്നെ കാണാം. അതായത് 2015-16 ല്‍ കേരളത്തിന്റെ ആകെ നികുതിയിതര വരുമാനം 8425.49 കോടി രൂപയായി ഉയര്‍ന്നു. ഇത് ആകെ സംസ്ഥാന വരുമാനമായ 69032.66 കോടി രൂപയുടെ 12.2 ശതമാനമായിരുന്നു. എന്നാല്‍ ഇടതു സര്‍ക്കാരിന്റെ രണ്ടാം വര്‍ഷമായപ്പോള്‍ ഇത് കുറഞ്ഞു. 2016-17 ല്‍ സംസ്ഥാനത്തിന്റെ നികുതിയിതര വരുമാനം 9699.98 കോടി രൂപയാണ്. ഇത് മൊത്ത വരുമാനമായ 75611.72 കോടി രൂപയുടെ വെറും 11.25 ശതമാനം മത്രമാണെന്നും കാണാം. സാമ്പത്തിക ശാസ്ത്രത്തിന്റെ രണ്ട് അടിസ്ഥാന പ്രമാണങ്ങളാണ് ഒരു നല്ല ഭരണം, നല്ല സാമ്പത്തിക രംഗം എന്നു വിശേഷിപ്പിക്കാനാവശ്യം. അവയില്‍ ഒന്നാമത്തേത് സാമ്പത്തിക വികസന അളവുകോലുകള്‍ ഓരോ വര്‍ഷവും വര്‍ധിക്കേണ്ടതുണ്ട് എന്നത്.
എന്നാല്‍ കഴിഞ്ഞ അടുത്തടുത്ത മൂന്നു വര്‍ഷങ്ങളിലെ നികുതി-നികുതിയിതര വരുമാനവും നാം പരിശോധിച്ചു. ഇടതു ഭരണത്തിന്റെ തനതു തെളിവായതു അവരുടെ രണ്ടാം വര്‍ഷം ഇവ രണ്ടും കുറയുന്നു. രണ്ടാമതായി ഒരു നല്ല ഭരണം എപ്പോഴും നികുതി ഭാരം കുറച്ച്, നികുതി ഇതര വരുമാന മാര്‍ഗങ്ങള്‍ നേടുന്ന ഭരണമാകും എന്നതാണ്. എന്നാല്‍ ആ തത്വത്തിലും ഡോ. ഐസക് അമ്പേ പരാജയപ്പെട്ടു എന്നു പറയാതെ വയ്യ.
സംസ്ഥാന മൊത്തം വരുമാനത്തിന്റെ നികുതി, നികുതിയിതര ഉറവിടങ്ങള്‍ കഴിഞ്ഞാല്‍ മൂന്നാമത്തെ ഉറവിടമായ ഗ്രാന്റ്‌സ്-ഇന്‍-എയിഡ് 2014-15 ല്‍ 7507.99 കോടി രൂപയായിരുന്നത് 2016-17ല്‍ 8510.35 കോടിയായി. അതായത് 2014-15 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ 13.35 ശതമാനം വര്‍ധനവ് കേന്ദ്ര സഹായത്തില്‍ ഉണ്ടായിട്ടും ആകെ വരുമാനത്തില്‍ കേരളത്തില്‍ വന്‍ ഇടിവ് നേരിടുമെന്ന് സി.ആന്റ് എ.ജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കൂടാതെ കേരളത്തിന്റെ തനത് നികുതി വരുമാനവും കുറവു വന്നതായി റിപ്പോര്‍ട്ട് കാണിക്കുന്നു.
2014-15 കേരളത്തിന്റെ തനത് നികുതി വരുമാനം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 6.70 ശതമാനം ആയിരുന്നത് 2016-17 ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 6.44 ശതമാനമായി കുറഞ്ഞുവെന്നു കാണാം. അടുത്തതായി സംസ്ഥാന നികുതിയില്‍ കേന്ദ്ര നികുതി വിഹിതത്തിന്റെ അളവ് പരിശോധിക്കാം. യു.ഡി.എഫ് ഭരണ കാലത്ത് 2014-15 ല്‍ സംസ്ഥാന നികുതി വരുമാനത്തിലെ കേന്ദ്ര നികുതി വിഹിതം 18.37 ശതമാനം ആയിരുന്നത് 2016-17 ല്‍ 26.52 ആയി ഉയര്‍ന്നു. എന്നിട്ടു ഇടതു ഭരണത്തില്‍ സാമ്പത്തിക തകര്‍ച്ച ഉണ്ടാകുന്നവെന്നത് വിരോധാഭാസമാണ്. രസകരമായ വസ്തുത നികുതി ഈടാക്കുന്നതിനായുള്ള സംസ്ഥാന ചെലവ് യു.ഡി.എഫ് ഭരണ കാലത്ത് 2014-15 ല്‍ മൊത്തം നികുതി വരുമാനത്തില്‍ കുറവുണ്ടായി. ആഡം സ്മിത്തിന്റെ നികുതിയെക്കുറിച്ചുള്ള അടിസ്ഥാന പ്രമാണങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഒന്ന് നികുതി വരുമാനത്തിനായുള്ള ചെലവ് കുറയ്ക്കുകയെന്നതാണ്. ഇടതു സര്‍ക്കാരിന്റെ നില അനുദിനം പരിതാപകരമാക്കുന്ന മറ്റൊരു ഘടകമാണ് വര്‍ധിച്ചു വരുന്ന പൊതുകടം. കേരളം ഈ നില തുടര്‍ന്നാല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വളരെ കരുതണം എന്നു പറഞ്ഞിട്ടുള്ള കടക്കെണിയില്‍ കേരളമകപ്പെടുമെന്നതില്‍ ഒരു സംശയവുമില്ല. യു.ഡി.എഫ് ഭരണ കാലത്ത് കേരളത്തിന്റെ പൊതുകടം 12666.40 കോടി രൂപയായിരുന്നത് 2016-19 ല്‍ 16151.88 കോടിയായി ഉയര്‍ന്നു. അതായത് ഇടത് ഭരണത്തിന്റെ രണ്ടാമത്തെ വര്‍ഷം പൊതുകടത്തില്‍ കേരളത്തിലുണ്ടാക്കിയ വര്‍ധനവ് 2014-15 മുതല്‍ 2016-17 കാലയളവില്‍ 27.52 ശതമാനം ആണെന്നു കാണാം.
കേരളത്തിലെ ആകെ ജന സംഖ്യ 2011 സെന്‍സസ് പ്രകാരം 3.34 കോടിയാണ്. ഇതില്‍ 15-59 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ ചെയ്യുന്നവരുടെ അളവ് 64 ശതമാനം ആണ്. 2017 എകണോമിക് റിവ്യൂ കണക്കു പ്രകാരം അതായത് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 195 ലക്ഷമാണ്. ഈ (ണീൃസശിഴ അഴല ഏൃീൗു) ല്‍ കേരളത്തിലെ ഒരാള്‍ക്കുണ്ടാകുന്ന പ്രതിശീര്‍ഷ കടം 2016-17 അനുസരിച്ച് 12.07 ലക്ഷം രൂപയാണന്നു കാണാം.
പൊതുകടം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ അനന്തര ഫലമാണ് മൊത്തം ചിലവില്‍ ഹ്രസ്വകാല-തിരികെ വരുമാനം ലഭിക്കാത്ത ധന ചിലവ് (ഞല്‌ലിൗല ഋഃുലിറശൗേൃല) വര്‍ധിക്കുകയെന്നത്. ഈ ധനച്ചിലവില്‍ തന്നെ പലിശയും കടച്ചിലവും 2016-17 ല്‍ 12116.50 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ 2016-17 ലെ ആകെ വരുമാനത്തിന്റെ തുകയായ 2016-17 മൊത്തം ചിലവിന്റെ 13.30 ശതമാനവും ആണെന്നു കാണാം. സംസ്ഥാനത്തിന്റെ ഭാവിയെ മുന്‍നിര്‍ത്തി വളര്‍ച്ചയെ ത്വരിതപ്പെടുത്താനായി നടത്തുന്ന ആസ്തി ചിലവ് (ഇമുശമേഹ ഋഃുലിറശൗേൃല) തുച്ഛമായ 11286.24 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്തം വരുമാനമായ 75611.72 കോടി രൂപയുടെ 14.95 ശതമാനം മാത്രമാണ്. ഇമുശമേഹ ഋഃുലിറശൗേൃല സംസ്ഥാന വികസനത്തിന്റെ അത്യന്തപേക്ഷിത ചിലവാണെന്നു മാത്രമല്ല സംസ്ഥാന ഖജനാവിലേക്കുള്ള ഭാവി വരുമാനവുമാണെന്നതിനാല്‍ അതില്‍ സംസ്ഥാനം വരുത്തുന്ന കുറവ് തീര്‍ച്ചയായും ഈ തീവ്ര സാമ്പത്തിക ബുദ്ധിമുട്ടിനെ വര്‍ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ.
അടുത്തതായി കേരളത്തില്‍ ഈ ചിലവിനെ സംസ്ഥാന വികസനത്തിനായി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്കായി എത്രമാതം ചിലവാക്കുന്നു എന്നു കാണിക്കുന്ന പദ്ധതി ചിലവുകളായും ദൈനംദിന ചിലവുകള്‍ ശബളം, പെന്‍ഷന്‍ തുടങ്ങിയ പദ്ധതി ഇതര ചിലവുകള്‍ എന്നു തരംതിരിച്ചിരിക്കുമ്പോഴും സംസ്ഥാനം പദ്ധതിയിതര ചിലവുകള്‍ക്കായാണ് വര്‍ധിച്ച വരുമാന പങ്ക് ഉപയോഗിക്കുന്നുതെന്നു കാണാം. 2016-17 ലെ ആകെ ചിലവില്‍ ഏറിയ പങ്കായ 77.72 ശതമാനം കേരളം ചിലവാക്കിയത് പദ്ധതിയിതര ചിലവുകള്‍ക്കായാണ്. ഭാവി വികസനത്തിനും തൊഴില്‍ ഉത്പാദനത്തിനൊക്കെയായി ചിലവാക്കുന്ന പദ്ധതി ചിലവുകളുടെ വിഹിതം വെറും 22.28 ശതമാനം ആണെന്നു സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. ഇത് വര്‍ധിച്ച കടം വീണ്ടും ഭീഷണിയായാക്കുമെന്നു മത്രമല്ല തിരിച്ചടവ് ഭാവിയില്‍ പ്രതിസന്ധി സൃഷ്ടിച്ച് സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടും. മാത്രമല്ല സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മയെ വീണ്ടും പ്രശ്‌ന സങ്കീര്‍ണമാക്കുകയും ചെയ്യും.
സംസ്ഥാനത്തിന്റെ ധനസ്ഥിതി കാണിക്കുന്ന കമ്മി സൂചികകളായ (ഉലളശരശ േകിറശരമീേൃ)െ ൃല്‌ലിൗല, ളശശെരമഹ റലളശരശെേ പരിശോധിക്കാം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2012-13 ല്‍ കേരളത്തിന്റെ വരുമാന കമ്മി 9351.44 കോടിയായിരുന്നത് ഇടതു സര്‍ക്കാരിന്റെ രണ്ടാം വര്‍ഷമായ 2016-17ല്‍ 15484.59 കോടിയായി ഉയര്‍ന്നു. അതായത് 2012-13 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ മാത്രമുണ്ടായ വരുമാനക്കുറവില്‍ ഉണ്ടായ വര്‍ധനവ് 65.59 ശതമാനം ആണെന്നു സി.എ.ജി റിപ്പോര്‍ട്ടിലെ കണക്കുകള്‍ പറയുന്നു.
13-ാം ധനകാര്യ കമ്മീഷന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നത് കേരളത്തിന്റെ വരുമാന കമ്മി 23.80 ആയി നിജപ്പെടുത്തണമെന്നാണ്. ഇതുതന്നെയാണ് 14 -ാം ധനകാര്യ കമ്മീഷനും കേരളത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ കേരള വരുമാനക്കുറവില്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് തന്റെ റിപ്പോര്‍ട്ടില്‍ സി.ആന്റ് എ.ജി കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതു കാണാം. അടുത്തതായി ധനക്കമ്മി പരിശോധിക്കാം. യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ കാലമായ 2012-13 ല്‍ 15002.46 കോടി രൂപയായിരുന്ന ധന കമ്മി 2016-17 ലെ ഇടതു ഭരണത്തില്‍ 26448.35 കോടി രൂപയായി വര്‍ധിച്ചു. അതായത് 2012-13 ഉണ്ടായത് 76.29 ശതമാനത്തിന്റെ വര്‍ധനവാണ്. ഇത് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 4.04. ശതമാനം എന്ന മാരക സംഖ്യയാണ്. 13 -ാം ധനകാര്യ കമ്മീഷനും 14 -ാം ധനകാര്യ കമ്മീഷനും ഒരുപോലെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നത് ധനക്കമ്മി 2016-17 ല്‍ 3.51 ശതമാനമാണു താഴെയായിരിക്കണം എന്നാണ്. എന്നാല്‍ അതും കൈവരിക്കാന്‍ സാധിപ്പിക്കാത്ത സര്‍ക്കാരിനെ സി.എ.ജി വിമര്‍ശിക്കുക മാത്രമല്ല തന്റെ റിപ്പോര്‍ട്ടില്‍ ചെയ്തിരിക്കുന്നത്, മറിച്ച് ഈ വരുമാന-ധന കമ്മികളുടെ അസംതുലിതാവസ്ഥയുടെ അധിക പലിശയിനത്തിലെ ചിലവാണെന്നതുമാണ്. ഇതുമാത്രമല്ല കേരളത്തിന്റെ വര്‍ധിച്ചുവരുന്ന പൊതുകടത്തേയും സി.ആന്റ്.എ.ജി വിമര്‍ശിക്കുന്നുണ്ട്. സി.എ.ജി റിപ്പോര്‍ട്ട് പറയുന്നത് കേരളത്തിന്റെ മീഡിയം ടേം ഫിനാന്‍സില്‍ പ്ലാന്‍ 2016-17 ല്‍ പറഞ്ഞിരുന്ന പൊതുകടത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ അനുപാതം നേടിയെടുക്കുന്നതിലും സര്‍ക്കാര്‍ പരാജപ്പെട്ടിരിക്കുന്നുവെന്നാണ്. ധനകാര്യ വിദഗ്ധനെന്ന് അഭിമാനിക്കുന്ന ഡോ. തോമസ് ഐസക് പരാജയപ്പെട്ട ധനകാര്യ വകുപ്പ മന്ത്രിയായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. കേരളത്തെ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് അദ്ദേഹം എത്തിച്ചിട്ടുള്ളത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending