Connect with us

More

പ്രമുഖര്‍ ആശുപത്രിയില്‍; കരുണാനിധിയുടെ ആരോഗ്യനില ഗുരുതരം

Published

on

 

ഡിഎംകെ അധ്യക്ഷന്‍ എം കെ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. പനിയും അണുബാധയും കാരണം ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ചികിത്സയിലായിരുന്നു കരുണാനിധി. രാത്രി ഒന്നരയോടെയാണ് ആല്‍വാര്‍പേട്ടിലെ കാവേരി ആസ്പത്രിയില്‍ കരുണാനിധിയെ പ്രവേശിപ്പിച്ചത്.

ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ഇന്നലെ വൈകിട്ട മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ അറിയിച്ചുന്നെങ്കിലും അര്‍ധരാത്രിയോടെ സ്ഥിതി വീണ്ടും വഷളാകുകയായിരുന്നു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം പ്രമുഖര്‍ ആസ്പത്രിയില്‍ നേരിട്ടെത്തിയും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളായ ഗുലാം നബി ആസാദടക്കം വിവിധ പാര്‍ട്ടി നേതാക്കളാണ് കാവേരി ആസ്പത്രിയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്.

kerala

ഊട്ടിയിലേക്ക് ഇ–പാസ്; വിനോദ സഞ്ചാരികള്‍ കുറഞ്ഞു

തിരിച്ചടി നേരിട്ട് വ്യാപാരികൾ

Published

on

ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികൾ. മുൻവർഷങ്ങളിൽ 25,000 മുതൽ 50,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളിലാണ് ഈയവസ്ഥ.

ഊട്ടി തേയില, ഊട്ടി വർക്കി, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ വിൽക്കുന്ന 28 കടകളാണു താഴെ നാടുകാണി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലുള്ളത്. ഇതേ അവസ്ഥയാണ് വഴിക്കടവിനും.

നീലഗിരിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഭൂരിഭാഗം പേരും ചുരമിറങ്ങും മുൻപ് ഈ കടകളും സന്ദർശിക്കാറുണ്ട്. സീസണിൽ എല്ലാ കടകളിലും പകലും രാത്രിയിലും ഒരേപോലെ തിരക്കായിരിക്കും. ഈ സാഹചര്യത്തിനാണിപ്പോൾ ഇ–പാസ് തടസ്സമായത്.

പ്രധാന സീസണായ പുഷ്പമേളക്കാലത്ത് ഇ–പാസ് ഏർപ്പെടുത്തിയതോടെ, നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയതു റിസോർട്ടുകൾ ലീസിനെടുത്തു നടത്തുന്നവർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയ്ക്ക് ഇതിന്റെ പകുതി സന്ദർശകർ പോലും എത്തുന്നില്ലെന്നാണു കണക്കുകൾ.

Continue Reading

Education

പ്ലസ് വണ്‍ പ്രതിസന്ധി; കലക്ടറേറ്റുകള്‍ക്ക് മുമ്പില്‍ മുസ്‌ലിം ലീഗ് ധര്‍ണ്ണ 29ന്‌

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Published

on

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സമരത്തിന്. പ്രക്ഷോഭങ്ങളുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഈ മാസം 29ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലബാറിൽ അമ്പതിനായിരത്തോളം കുട്ടികൾക്ക് പഠനാവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ എട്ട് വർഷമായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ല. പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ സീറ്റുകളുടെ എണ്ണം കൂട്ടി പ്രതിസന്ധി പരിഹരിക്കാമെന്നാണ് വിദ്യഭ്യാസ മന്ത്രി പറയുന്നത്. വാഗൺട്രാജഡി ക്ലാസ് റൂമുകൾ സൃഷ്ടിക്കുകയാണ് വിദ്യഭ്യാസ വകുപ്പ്.

ഒരു ക്ലാസ് റൂമിൽ പരമാവധി 50 വിദ്യാർഥികൾ മാത്രമെ ഉണ്ടാകാവൂ എന്ന് ദേശീയ വിദ്യഭ്യാസ നയം കർശനമായി പറയുന്നു. എന്നാൽ ഇതിനെയൊക്കെ അട്ടിമറിച്ച് ഒരു ക്ലാസിൽ 65 വിദ്യാർഥികളെ വരെ കുത്തി നിറക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾക്ക് മുസ്്ലിംലീഗ് മുന്നിൽ നിൽക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

More

സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ്

Published

on

ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Continue Reading

Trending