Connect with us

Video Stories

കള്ളപ്പണം അത്ര മോശം പണമല്ല.!

Published

on

രഞ്ജിത് മാമ്പിള്ളി

എഞ്ചിനീറിംഗിൻറെ അവസാന വർഷം ഒരു ഓൾ ഇൻഡ്യാ ടൂർ ഉണ്ട്. കൊച്ചിൻ യൂണിവേഴ്‌‌സിറ്റിയുടെ സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നതാണ് ഈ പഠനയാത്ര. തുച്ഛമായൊരു സബ്സിഡിയും യൂണിവേഴ്‌‌സിറ്റി ഇതിന് നൽകിയിരുന്നു. യാത്രാ ചിലവ് 5000 രൂപ വരും. ട്രെയിനിലാണ് യാത്ര. ഡെൽഹി, ആഗ്രാ, ജൈയ്‌‌പുർ, സിംല, ബോംബെ, നേപ്പാൾ വരെ നീളുന്നതാണ് ഈ ഓൾ ഇൻഡ്യ ടൂർ.

മാസം 800 രൂപയുണ്ടെങ്കിൽ സുഭിക്ഷമായി ഭക്ഷണവും, വാടക ചിലവും, പിന്നെ ആഴ്ചയിൽ ഒരു സിനിമ, പിന്നെ “മറ്റ്” ആഘോഷങ്ങളും സാദ്ധ്യമായിരുന്ന 96 കാലമാണ്. അതിനാൽ 5000 രൂപ, ടൂറു പോകാൻ ചോദിച്ചാൽ വീട്ടിൽ പത്തലു വെട്ടി തല്ലും. അതിനാൽ വീട്ടിൽ നിന്ന് നയത്തിൽ ഒരു 1500 രൂപ ഒപ്പിച്ചു. പിന്നെ ഉള്ളത് അപ്പൻ വില കയറാൻ സൂക്ഷിച്ചു വെച്ച റബ്ബർ ഷീറ്റാണ്. അത് ഒരു കെട്ട് മോഷ്ടിച്ച് വിറ്റാണ് ബാക്കി കാശുണ്ടാക്കിയത്.

രഞ്ജിത് മാമ്പിള്ളി

രഞ്ജിത് മാമ്പിള്ളി

അങ്ങനെ സ്വയം സ്വരൂപിച്ച “കള്ളപ്പണം” വുമായാണ് ടൂറിന് തിരിച്ചത്. അതു കൊണ്ടെന്തുണ്ടായി. ഇൻഡ്യൻ റെയിൽ വേയ്‌‌ക്ക് 800 രൂപ കൊടുത്തു. ഇൻഡ്യ മുഴുവനുള്ള ബാറുകളിൽ കേരളത്തിൽ നിന്ന് വന്ന 110 പേർക്കൊപ്പം ബിസ്സിനസ്സ് നൽകി. താജ്മഹാളുകാർക്കും കിട്ടി കാശു. ഗൊരഖ്പൂറിൽ നിന്ന് നേപ്പാളിനു പോയ ബസ്സിനും കിട്ടി കാശ്. സിംല യിലും കാശു പൊടിച്ചു. ഇൻഡ്യ മുഴുവൻ നടന്ന് ഇക്കണോമി ബൂസ്‌‌റ്റ് ചെയ്താണ് തിരിച്ചെത്തിയത്.

അക്കൌണ്ടബിൾ അല്ലാത്ത കാഷ് ട്രാൻസാക്ഷനുകൾ വളരുന്ന എല്ലാ ഇക്കണോമിയിലും ഉണ്ട്. ഉണ്ടെന്നത് മാത്രമല്ല അത് അത്യാവശ്യവുമാണ്. ഇത്തരം ഇക്കണോമിയിലെ ഗവണ്മെൻറുകൾ പരോക്ഷമായി ഈ ക്യാഷ് ട്രാൻസാക്ഷനുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒരു തട്ട് കട വ്യാപാരി വാറ്റ് ടാക്സും, സർവ്വീസ് ടാക്സും വാങ്ങിയല്ല വിൽപ്പന നടത്തുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന മൂന്നൊ നാലോ ലക്ഷം വാർഷിക വരുമാനത്തിൽ നിന്ന് ഇൻകം ടാക്സും നൽകുന്നില്ല. ഈ ഉണ്ടാകുന്ന നഷ്ടം ഗവണ്മെൻറ് മറ്റു രീതിയിൽ വസൂലാക്കും. അതാണ് ഇൻഡയറക്ട് ടാക്സ്. ഇവൻറെ ജീവിത നിലവാരം ഉയരുന്നത് അനുസരിച്ച് അവന് അപ്രാപ്ര്യമായിരുന്ന മാളുകളും, മൾട്ടിപ്ലെക്സുകളും ഒക്കെ പ്രാപ്യമായി തീരുന്നു. അവിടങ്ങളിലെ സർവ്വീസുകൾക്ക് ഇയാൾ ടാക്സ് കൊടുക്കുന്നു.

ഒരു ജോലിക്കാരനെയുമായി ഇത്തരം ആൾക്കാരെ താരതമ്യം ചെയ്യരുത്. ഒരു സോഫ്‌‌റ്റ്‌‌വെയർ എഞ്ചിനീയറുടെ ശമ്പളം സ്കെയിലബിൾ ആണ്. കരീയറിൻറെ ആദ്യ പാദങ്ങളിൽ മൂന്നൊ നാലൊ ലക്ഷം വാർഷിക വരുമാനം ഉണ്ടാക്കുന്നവർ, പത്തു വർഷത്തിനു ശേഷം 50 ലക്ഷമായി മാറാം. അതേ സമയം തട്ട് കടക്കാരന് അവൻറെ വരുമാനം ഏറെകുറെ നിശ്ചിതമാണ്. നാണ്യപ്പെരുപ്പം മൂലമുണ്ടാകുന്ന വിലക്കയറ്റത്തിന് അനുസൄതമായൊരു വില വർദധനവേ അവന് അവൻറെ പ്രോഡക്ടുകളിൽ വരുത്താനൊക്കു.

$18 ട്രില്യന്റെ അമേരിക്കൻ GDP യുടെ 10 ശതമാനത്തോളം ക്യാഷ് ട്രാൻസാക്ഷനാണ്. ഡിജിറ്റൽ കറൻസ്സി ഇത്ര വ്യാപകമായ അമേരിക്കയിലെ സ്ഥിഥിയാണിത്. $2 ട്രില്യണുള്ള ഇൻഡ്യൻ GDP യുടെ 30 ശതമാനം ആണ് ക്യാഷ് ട്രാൻസാക്ഷൻ. ഏകദേശം നാലിൽ ഒന്ന് ക്രയവിക്രയങ്ങൾ വെറും കാശായാണ് നടക്കുന്നതെന്നർത്ഥം. ഒരു പരിധി വരെ ഈ ശതമാനം കുറയ്‌‌ക്കാനൊക്കും. മാസം 10,000 രൂപയിൽ താഴെ വരുമാനമുള്ള 800 മില്യണ് ഇൻഡ്യക്കാരുണ്ട്. ചെറുകിട ജോലികളോ, കച്ചവടങ്ങളൊ, (കൄഷിയെ വിസ്മരിക്കുന്നില്ല) ഒക്കെ ചെയ്താണ് ഇവർ ജീവിക്കുന്നത്. 2 ശതമാനം ഫീ നൽകി ഈ ചെറുകിട വ്യാപാരികൾ ഡിജിറ്റൽ കറൻസ്സികൾ സ്വീകരിച്ചു തുടങ്ങും എന്ന് ആഗ്രഹിക്കുന്നത് മൌഢ്യമാണ്. അവർ വാറ്റും, മറ്റു നികുതികളും നൽകി ഉത്പന്നങ്ങൾ വിറ്റു തുടങ്ങും എന്നാഗ്രഹിക്കുന്നതും വിഢിത്തമാണ്. അത്തരം നിർബന്ധങ്ങളുണ്ടായാൽ ഇവർ ഈ പണി ചെയ്യുന്നത് നിർത്തും. അത്ര തന്നെ.

തീർത്തും സ്വാർത്ഥമായി ചിന്തിച്ചോളു. ഈ ചെറുകിട വ്യാപാരികളുടെ ജീവിതോപാധി നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ?. വലിയ വിഭാഗം ജനങ്ങൾക്ക് ഇൻഡയറക്ട് ടാക്സ് നൽകാനുള്ള സർവ്വീസുകൾ സ്വീകരിക്കാൻ പറ്റാതെ വരും. ഗവണ്മെൻറിൻറെ വരുമാനം കുറയും. ഒരു പക്ഷെ അരക്ഷിതമായൊരു അവസ്ഥയിൽ സംഘർഷങ്ങളും, റയട്ടുകളും ഉണ്ടാകും. ചുരുക്കി പറഞ്ഞാൽ ചെറിയ രീതിയിലുള്ള കള്ളപ്പണം അനുവദിച്ചു കൊടുക്കുന്നതാണ്, ഞാനും നിങ്ങളും ഉൾപ്പെട്ട മദ്ധ്യ ഉപരിവർഗ്ഗക്കാർക്ക് നല്ലത്. രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തിന് മുകളിൽ തല ഉണ്ടാവുമെന്ന ഉറപ്പ്പിന് ഇത്തരം ചെറിയ അനീതികൾക്ക് നേരെ കണ്ണടച്ചേ മതിയാവു.

എൻറെ ഡിജിറ്റൽ ഇക്കണോമിയെ കുറിച്ചുള്ള പോസ്‌‌റ്റ് വാട്സാപ്പിൽ ഒന്നാം വാരം പിന്നിട്ട് വിജയകരമായി ഓടി കൊണ്ടിരിക്കുകയാണ്. അതിനുള്ള പ്രതികരണങ്ങളും ചില ഗ്രൂപ്പിൽ കണ്ടു. മദ്ധ്യ, ഉപരി വർഗ്ഗ അംഗങ്ങളും അമേരിക്കയിലും, യൂറോപ്പിലുമൊക്കെ ജീവിക്കുന്നവർ ആണ് ഗ്രൂപ്പിലേറെയും. അവരുടെ ഇവിടങ്ങളിലെ ജീവിതാനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്നത് കണ്ടു. വഴി വാണിഭക്കാരും, കവലയിലെ പച്ചക്കറി/പല ചരക്ക് കാരനുമൊക്കെ കാർഡ് റീഡർ വെയ്‌‌ക്കുന്ന ഒരു കിനാശ്ശേരിയാണ് പലരും സ്വപ്നം കാണുന്നതെന്ന് മനസ്സിലായി. അതിനാലാണ് ഇത്രയുമെഴുതിയത്.

വാൽ: ഓൾ ഇൻഡ്യാ ടൂർ ആണ് എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു ഏട്. 20 കൊല്ലങ്ങൾക്ക് ശേഷവും ഇന്നും ഒരു ഗെറ്റ്‌‌ റ്റുഗദർ ഉണ്ടായാൽ ഈ ടൂറിലെ കഥകൾ പറഞ്ഞാണ് ചിരി. കേരളത്തിന് പുറത്തെ ഇൻഡ്യ കണ്ടത് എൻറെ ലോക വീക്ഷണത്തെ സ്വാധീനിച്ചത് എത്രമാത്രം ആണെന്ന് പറഞ്ഞറിയിക്കുക വയ്യ. എല്ലാം “കള്ളപ്പണ” ത്തിൻറെ കൄപ.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending