Connect with us

News

അമ്മമാരുടെ ഹൃദയത്തിന് ഒരു കരുതൽ

സ്ത്രീകളുടെ ഹൃദയാരോഗ്യത്തെക്കുറിച്ചും പുരുഷന്മാരുമായുള്ള താരതമ്യത്തെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ താഴെ പറയുന്നവയാണ്.

Published

on

Dr. Sandeep Mohanan
Senior Consultant – Interventional Cardiology
Aster MIMS Kozhikode

കുടുംബത്തിന്റെ സ്പന്ദനമായ അമ്മമാർ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിൽ പുലർത്തുന്ന അശ്രദ്ധ പലപ്പോഴും മാരകമായ ഹൃദ്രോഗങ്ങളിലേക്കാണ് വഴിതുറക്കുന്നത്. പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ ഹൃദയാഘാത ലക്ഷണങ്ങൾ പ്രകടമാകുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ഇവ തിരിച്ചറിയപ്പെടാതെ പോകുകയോ വൈകി മാത്രം ചികിത്സ തേടുകയോ ചെയ്യുന്നു. സ്ത്രീകളുടെ ഹൃദയാരോഗ്യത്തെക്കുറിച്ചും പുരുഷന്മാരുമായുള്ള താരതമ്യത്തെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ താഴെ പറയുന്നവയാണ്.

ഹൃദയാഘാത സാധ്യതയും പ്രത്യേകതകളും

സ്ത്രീകളുടെ ഹൃദയഘടനയും ഹോർമോൺ വ്യതിയാനങ്ങളും ഹൃദയാഘാത സാധ്യതയിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ആർത്തവവിരാമം (Menopause) വരെ ഈസ്ട്രജൻ ഹോർമോൺ നൽകുന്ന സംരക്ഷണം സ്ത്രീകളുടെ ഹൃദയത്തെ ഒരു പരിധിവരെ കാത്തുസൂക്ഷിക്കുന്നു. എന്നാൽ ആർത്തവവിരാമത്തിന് ശേഷം ഈ സംരക്ഷണം നഷ്ടപ്പെടുന്നതോടെ ഹൃദ്രോഗ സാധ്യത കുത്തനെ ഉയരുന്നു. ഗർഭകാലത്തുണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവ പിൽക്കാലത്ത് ഹൃദ്രോഗത്തിന് അടിത്തറയിടുന്നു. കൂടാതെ, വിട്ടുമാറാത്ത മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും സ്ത്രീകളിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

Advertisement

പുരുഷന്മാരും സ്ത്രീകളും: ലക്ഷണങ്ങളിലെ വ്യത്യാസങ്ങൾ

ഹൃദയാഘാതം എന്നാൽ നെഞ്ചിൽ അനുഭവപ്പെടുന്ന കഠിനമായ വേദനയാണെന്ന പൊതുധാരണ സ്ത്രീകൾക്ക് പലപ്പോഴും വിനയാകാറുണ്ട്.

പുരുഷന്മാരിൽ സാധാരണയായി നെഞ്ചിന്റെ ഇടതുഭാഗത്ത് കഠിനമായ ഭാരമോ വരിഞ്ഞുമുറുക്കലോ വേദനയോ ആണ് അനുഭവപ്പെടാറുള്ളത്. എന്നാൽ സ്ത്രീകളിൽ ഇത് എപ്പോഴും പ്രകടമാകണമെന്നില്ല.

സ്ത്രീകളിൽ അമിതമായ ക്ഷീണം, ശ്വാസംമുട്ടൽ, താടിയിലേക്കോ പുറംഭാഗത്തേക്കോ പടരുന്ന അസ്വസ്ഥത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Advertisement

പുരുഷന്മാരിൽ വലിയ രക്തധമനികളിലെ തടസ്സമാണ് (Obstructive CAD) പ്രധാനമെങ്കിൽ, സ്ത്രീകളിൽ ഹൃദയത്തിലെ വളരെ ചെറിയ രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കുന്ന ‘മൈക്രോ വാസ്കുലർ ഡിസീസ്’ ആണ് കൂടുതൽ കണ്ടുവരുന്നത്. ഇത് പലപ്പോഴും സാധാരണ പരിശോധനകളിൽ കണ്ടെത്താൻ പ്രയാസകരമാണ്.

പ്രധാന ഹൃദ്രോഗങ്ങൾ

സ്ത്രീകളിൽ കണ്ടുവരുന്ന പ്രധാന ഹൃദ്രോഗങ്ങൾ ഇവയാണ്:

കൊറോണറി ആർട്ടറി ഡിസീസ് (CAD): ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി തടസ്സമുണ്ടാകുന്നത്.

Advertisement

മൈക്രോ വാസ്കുലർ ഡിസീസ്: ഹൃദയത്തിലെ സൂക്ഷ്മമായ രക്തക്കുഴലുകളുടെ പ്രവർത്തനം തകരാറിലാകുന്നത്. ഇതിനെ ‘സ്മോൾ വെസ്സൽ ഡിസീസ്’ എന്നും വിളിക്കുന്നു.

ബ്രോക്കൺ ഹാർട്ട് സിൻഡ്രോം: പെട്ടെന്നുണ്ടാകുന്ന മാനസികാഘാതം മൂലമോ തീവ്രമായ വികാരങ്ങൾ മൂലമോ ഹൃദയപേശികൾ താൽക്കാലികമായി തളരുന്ന അവസ്ഥ. ഇത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതൽ കണ്ടുവരുന്നത്.

തിരിച്ചറിയേണ്ട അപായസൂചനകൾ

താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അവ ഒരിക്കലും നിസ്സാരമായി കാണരുത്:

Advertisement

കഠിനമായ ജോലി ചെയ്യാതെ തന്നെ അനുഭവപ്പെടുന്ന അമിതക്ഷീണം.

കഴുത്ത്, താടി, തോൾ അല്ലെങ്കിൽ പുറംഭാഗം എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന വേദന.

ഗ്യാസ് ട്രബിൾ ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള നെഞ്ചെരിച്ചിലും ദഹനക്കേടും ഓക്കാനവും.

തണുപ്പുള്ള സമയത്തോ വിശ്രമവേളയിലോ അകാരണമായി വിയർക്കുക.

Advertisement

നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ ശ്വാസം ലഭിക്കാതെ വരിക.

അമിതഭാരമുള്ള സ്ത്രീകളിലും വ്യായാമം തീരെ ചെയ്യാത്തവരിലും രോഗസാധ്യത വളരെ കൂടുതലാണ്.

വ്യായാമം: ഹൃദയത്തിന് ഒരു കവചം

കൃത്യമായ വ്യായാമം ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്. വ്യായാമം ചെയ്യുന്നത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം സുഗമമാക്കുകയും ചെയ്യുന്നു.

Advertisement

രോഗനിർണ്ണയവും ആധുനിക ചികിത്സയും

ലക്ഷണങ്ങൾ കണ്ടാലുടൻ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടണം. ഇ.സി.ജി (ECG), എക്കോ കാർഡിയോഗ്രാം (Echogram) എന്നിവയ്ക്ക് പുറമെ ആധുനിക രീതിയിലുള്ള കാർഡിയാക് സി.ടി സ്കാൻ, ടി.എം.ടി പരിശോധനകൾ എന്നിവയിലൂടെ രോഗം കൃത്യമായി കണ്ടെത്താം. രക്തം കട്ടപിടിക്കുന്നത് തടയാനുള്ള മരുന്നുകൾ മുതൽ തടസ്സങ്ങൾ നീക്കാനുള്ള ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി എന്നിവ രോഗത്തിന്റെ തീവ്രതയനുസരിച്ച് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

അമ്മമാരുടെ ആരോഗ്യം വീടിന്റെ ഐശ്വര്യമാണ്. അതുകൊണ്ട് തന്നെ ചെറിയ അസ്വസ്ഥതകൾ പോലും അവഗണിക്കാതെ കൃത്യസമയത്ത് വൈദ്യസഹായം തേടാൻ കുടുംബാംഗങ്ങൾ പ്രോത്സാഹിപ്പിക്കണം. ഉപ്പും എണ്ണയും കുറച്ചുള്ള ഭക്ഷണരീതി, ദിവസവും 30 മിനിറ്റെങ്കിലും നീണ്ടുനിൽക്കുന്ന ശാരീരിക വ്യായാമം, കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദവും കൊളസ്ട്രോളും പരിശോധിക്കുക എന്നിവയിലൂടെ ഹൃദയാഘാത സാധ്യതകളെ വലിയൊരു പരിധിവരെ തടയാൻ നമുക്ക് സാധിക്കും.

Advertisement

india

വിജയിയുടെ മാന്ത്രിക നീക്കം; തമിഴിനാട്ടില്‍ ആദ്യ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ടിവികെ

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായം കുറിക്കപ്പെടുന്നു.

Published

on

ദിവസങ്ങള് നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്ക്കൊടുവില് തമിഴ്നാട് രാഷ്ട്രീയത്തില് പുതിയൊരു അധ്യായം കുറിക്കപ്പെടുന്നു. വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സംസ്ഥാനത്തെ ആദ്യ സഖ്യസര്ക്കാര് രൂപവത്കരിക്കാന് ഒരുങ്ങുകയാണ്. നിര്ണായക വേളയില് വിടുതലൈ ചിരുതൈകള് കച്ചി (VCK) നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സഖ്യം ഭൂരിപക്ഷം ഉറപ്പിച്ചു.
234 അംഗ നിയമസഭയില് കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് ടി.വി.കെ എത്തി. നിലവില് ടി.വി.കെയ്ക്ക് പുറമെ അഞ്ച് കോണ്ഗ്രസ് അംഗങ്ങള്, നാല് ഇടത് (സിപിഎം -2, സിപിഐ -2 ) പ്രതിനിധികളുടെയും, രണ്ട് മുസ്ലിം ലീഗ് അംഗങ്ങളുടെയും പിന്തുണയുണ്ട്. ഒടുവിലായി വി.സി.കെയുടെ രണ്ട് എം.എല്.എമാര് കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്.
62 വര്ഷക്കാലമായി തമിഴ് മണ്ണ് അടക്കിവാണിരുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ ദ്രാവിഡ പാര്ട്ടികളുടെ ആധിപത്യത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. തിരഞ്ഞെടുപ്പില് 108 സീറ്റുകള് നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. അതേസമയം, ഭരണകക്ഷിയായിരുന്ന ഡി.എം.കെ 59 സീറ്റുകളിലേക്കും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളിലേക്കും ചുരുങ്ങുകയായിരുന്നു.
നേരത്തെ ഭൂരിപക്ഷമില്ലെന്ന് കാണിച്ച് സര്ക്കാര് രൂപവത്കരിക്കാനുള്ള അവകാശവാദം ഗവര്ണര് ആര്.വി. അര്ലേക്കര് തള്ളിയിരുന്നു. എന്നാല് വി.സി.കെയുടെ കൂടി പിന്തുണ ലഭിച്ച സാഹചര്യത്തില് വിജയ് ഉടന് തന്നെ ഗവര്ണറെ കണ്ട് സര്ക്കാര് രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.
Continue Reading

main stories

“മലപ്പുറം ജില്ലയിലേത് പത്തരമാറ്റ് വിജയം”; ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലം: പി. അബ്ദുല്‍ഹമീദ്

ഈ വിജയം മുസ്ലിംലീഗും യു.ഡി.എഫും മുന്‍കൂട്ടി കണ്ടിരുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമായിരുന്നു ജനങ്ങള്‍.

Published

on

By

യു.ഡി.എഫിനു മലപ്പുറത്ത് സമ്പൂര്ണാധിപത്യം നല്കാന് കഴിഞ്ഞത് വിശ്രമമില്ലാത്ത പ്രവര്ത്തനങ്ങളിലൂടെയാണെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല് സെക്രട്ടറി പി. അബ്ദുല്ഹമീദ് ചന്ദ്രികയോട് പറഞ്ഞു. ഈ വിജയം മുസ്ലിംലീഗും യു.ഡി.എഫും മുന്കൂട്ടി കണ്ടിരുന്നു. നമ്മുടെ പ്രവര്ത്തനങ്ങള്ക്കൊപ്പമായിരുന്നു ജനങ്ങള്. റമസാനെന്നോ വേനലെന്നോ മഴയെന്നോ നോക്കാതെ പ്രവര്ത്തകരെ കര്മനിരതമാക്കിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് യു.ഡി.എഫ് ജില്ലയില് നേടിയ വന് വിജയമുണ്ട്. അവിടുന്നാണ് തവനൂരും പൊന്നാനിയും താനൂരുമെല്ലാം തിരിച്ചുപിടിക്കാന് കഴിയുമെന്ന് ഉറപ്പായത്. ലോക്സഭാ തിരഞ്ഞെടുപ്പില് വലിയ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ഈ മണ്ഡലങ്ങള് നല്കിയത്. അതിനു അനുസൃതമായി ഇവിടങ്ങളില് പ്രത്യേക കര്മപദ്ധതികള് തയ്യാറാക്കി.

നിലമ്പൂരില് പി.വി അന്വര് രാജിവെച്ചയുടന് ആദ്യമായി രംഗപ്രവേശം ചെയ്തത് മുസ്ലിംലീഗ് ആയിരുന്നു. കോണ്ഗ്രസില് സ്ഥാനാര്ത്ഥി നിര്ണയത്തിന് മുമ്പേ മുസ്ലിംലീഗ് വിളിച്ചു കൂട്ടിയ പ്രവര്ത്തക സംഗമം കോണ്ഗ്രസിനടക്കം വലിയ ആവേശമുണ്ടാക്കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്, പി.കെ കുഞ്ഞാലിക്കുട്ടി. അബ്ബാസലി ശിഹാബ് തങ്ങള്, പി.വി അന്വര്, വി.എസ് ജോയ്, ആര്യാടന് ഷൗക്കത്ത് തുടങ്ങിയവര് പങ്കെടുത്ത സംഗമം നിലമ്പൂരില് യു.ഡിഎ.ഫിന് വന് വിജയം ഉറപ്പ് നല്കുന്നതായിരുന്നു. കോണ്ഗ്രസ് മുസ്ലിംലീഗിനെ അഭിനന്ദിക്കുകയുണ്ടായി. സ്ഥാനാര്ത്ഥി പ്രഖ്യാപനത്തിനു മുമ്പേ ചുമരുകളിലെല്ലാം പേര് പിന്നീട് ചേര്ക്കാവുന്ന തരത്തില് എഴുതുവാനും മുസ്ലിംലീഗ് നിര്ദേശം നില്കിയിരുന്നു. നിലമ്പൂരില് വിജയിക്കേണ്ടത് മുസ്ലിംലീഗിന്റെ അഭിമാനമാണെന്ന് പ്രഖ്യാപിച്ച് നടത്തിയ പ്രവര്ത്തനത്തിലൂടെ വലിയ വിജയം ഉപതിരഞ്ഞെടുപ്പിലുണ്ടായി. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന വിവിധ ഉപതിരഞ്ഞടുപ്പുകളിലും യു.ഡി.എഫ് വന് വിജയം വരിച്ചിരുന്നു.

നിലമ്പൂര് ഉപതിരഞ്ഞെടുപ്പിനു ശേഷമായിരുന്നു 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ്. മുന്നൊരുക്കങ്ങള് കാലേകൂട്ടി നടത്തി. പഴുതടച്ച പ്രവര്ത്തനങ്ങള്, പാര്ട്ടിയിലെയും മുന്നണിയിലെയും വിവിധ കാര്യങ്ങള് പരിഹരിച്ചു. മലപ്പുറം ജില്ലാ മുസ്ലിംലീഗ് ഓഫീസ് 24 മണിക്കൂറും പ്രവര്ത്തിച്ച ദിനങ്ങളായിരുന്നു അത്. തദ്ദേശ തിരഞ്ഞെടുപ്പില് ജില്ല തൂത്തുവാരുമെന്ന് മുസ്ലിംലീഗും യു.ഡി.എഫും പ്രഖ്യാപിച്ചതായിരുന്നു, ഫലം വന്നപ്പോള് ലക്ഷ്യമിട്ടത് പോലെ ഫലം വന്നു. ഇടതുമുന്നണിയില് നിന്നു ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങള് യു.ഡി.എഫ് പിടിച്ചെടുത്തു. പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത് യാഥാര്ഥ്യമായി. തദ്ദേശത്തിലും യു.ഡി.എഫിന്റെ മേധാവിത്വമാണ് ജില്ലയില്. യു.ഡി.എഫിന്റെ കെട്ടുറപ്പോടെയുള്ള പ്രവര്ത്തനവും ഇടത് സര്ക്കാറിനെതിരായ ജനവികാരവുമാണ് തദ്ദേശത്തിലെ വന് വിജയം.

തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു എസ്.ഐ.ആര് പട്ടിക ഉയര്ത്തിയ പ്രതിസന്ധികള്, ഹെല്പ്പ് ഡസ്‌ക്കുകള് രൂപീകരിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന് മുസ്ലിംലീഗ് പ്രത്യേക കര്മപദ്ധതി തയ്യാറാക്കി. ഒരാളെയും പട്ടികയില് നിന്ന് അകാരണായി ഒഴിവാക്കാതിരിക്കാന് മുസ്ലിംലീഗ് ജാഗ്രത കാണിച്ചു. താഴെത്തട്ടില് നടന്ന ഈ പ്രവര്ത്തനം വലിയ ആശാസമാണ് വോട്ടര്മാര്ക്ക് പകര്ന്നത്. തുടര്ന്ന് വോട്ടര്പട്ടികയില് പേര് ചേര്ക്കുന്നതിന് പ്രത്യേക കാമ്പയിന് നടത്തി.

5 ലക്ഷത്തോളം പുതിയ വോട്ടര്മാരെ ചേര്ക്കാന് കഴിഞ്ഞു. 16 മണ്ഡലങ്ങളിലും കാലേകൂട്ടി യോഗങ്ങള് ചേര്ന്നു. വി. അബ്ദുറഹിമാനും കെ.ടി ജലീലും നിയമസഭ കാണില്ലെന്ന് യോഗങ്ങള് പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നയിച്ച പുതുയുഗയാത്രയില് വള്ളിക്കുന്നില് വെച്ച് നല്കിയ ഉറപ്പുണ്ട്. നൂറ് സീറ്റിലേക്ക് 84 സീറ്റ് നിങ്ങള് കണ്ടെത്തിക്കോളൂ. 16 സീറ്റുകള് ഞങ്ങള് മലപ്പുറത്ത് നിന്നു തരാമെന്ന്. അത് പാലിക്കാന് യു.ഡി.എഫിനു കഴിഞ്ഞു. 16 സീറ്റുകളിലും യു.ഡി.എഫ് നേടിയ വിജയം ചിരിത്രമായി എല്ലായിടത്തും മികച്ച ഭൂരിപക്ഷം. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും ഭൂരിപക്ഷം ഉയര്ത്തുവാന് യു.ഡി.എഫിന് കഴിഞ്ഞു.

12 സീറ്റുകളില് മുസ്ലിംലീഗ് മിന്നും വിജയം നേടി. സംസ്ഥാനത്ത് ഭൂരിപക്ഷത്തില് ആദ്യത്തെ അഞ്ച് സ്ഥാനങ്ങള് മുസ്ലിംലീഗ് നേടിയത് മറ്റൊരു ചരിത്രമായി. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില് നേടിയ ഭൂരിപക്ഷം സംസ്ഥാന നിയമസഭാ ചരിത്രത്തില് തന്നെ ആദ്യമാണ്. പത്ത് വര്ഷത്തെ ഇടത് ദുര്ഭരണത്തിന് അന്ത്യംകുറിക്കാന് ജനങ്ങള് കാത്തിരിക്കുകയായിരുന്നുവെന്ന് ഫലം തെളിയിച്ചു. ഇടത് സര്ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ വോട്ടര്മാരിലെത്തിക്കാന് പ്രവര്ത്തകര്ക്ക് കഴിഞ്ഞു. അതുകൊണ്ടു തന്നെ താഴെത്തട്ടിലെ പ്രവര്ത്തകരുടെ വിജയം കൂടിയാണിത്.

എല്ലാവരുടെയും സഹായങ്ങള് ഈ മികച്ച ജയത്തിനു പിന്നിലുണ്ട്. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില് ഭാരവാഹികള്ക്ക് പ്രത്യേക ചുമതലകള് നല്കിയിരുന്നു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയും ഒട്ടേറെ പദ്ധതികള് നടപ്പാക്കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്, പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ദേശീയ ഭാരവാഹികള്, എം.പിമാര്, എം.എല്.എമാര്, ജനപ്രതിനിധികള്, മുസ്ലിംലീഗ്-യു.ഡി.എഫ് നേതാക്കള്, പ്രവര്ത്തകര്, വോട്ടര്മാര് തുടങ്ങിയവരെല്ലാം ജില്ലയുടെ ഓരോ ചുവടിലും ഒപ്പംചേര്ന്നു നിന്നതിന്റെ പത്തരമാറ്റ് വിജയമാണ് മലപ്പുറത്തിന്റേത്. പി. അബ്ദുല് ഹമീദ് പറഞ്ഞു.
Continue Reading

News

വീണയുടെ പരിക്ക് ബാധിച്ചത് പാര്‍ട്ടിയെ

വീണ നാടകം

Published

on

By

മന്ത്രി വീണാ ജോര്‍ജിനു പരിക്കേറ്റെന്ന വാദം ബാധിച്ചതു പാര്‍ട്ടിയെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗങ്ങള്‍. മന്ത്രി അടക്കം മൂന്നു സിറ്റിങ് എംഎല്‍എമാര്‍ പരാജയപ്പെടുകയും ജില്ലയിലെ അഞ്ചു സിറ്റിങ് സീറ്റുകളില്‍ നിന്നു എല്‍ഡിഎഫ് ഒന്നിലേക്കു ചുരുങ്ങിയതിനും പിന്നില്‍ ശബരിമല വിഷയവും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുമാണെന്ന് വിമര്‍ശനം. ആറന്മുളയില്‍ വീണാ ജോര്‍ജിനേറ്റ കനത്ത തോല്‍വിയും തിരുവല്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടതും 11ന് നടക്കുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യും.

പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിയില്‍ നിന്നും ജില്ലാ നേതൃത്വം മുക്തമായിട്ടില്ല. മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ മത്സരിച്ചെങ്കിലും കോന്നിയില്‍ മാത്രമാണ് ജയിക്കാനായത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ തിരുവല്ല മണ്ഡലത്തില്‍ എല്‍ഡിഎഫ് എംഎല്‍എ ബിജെപിക്കും പിന്നില്‍ പോയതും ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സിപിഎം പാര്‍ട്ടി ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന പഞ്ചായത്തുകളില്‍ പോലും ബിജെപി മുന്നേറ്റമുണ്ടാക്കി. റാന്നിയില്‍ തുടര്‍ച്ചയായി ആറ് തവണയും തിരുവല്ലയില്‍ നാല് തവണയും അടൂര്‍ മൂന്ന് തവണയും എല്‍.ഡി.എഫ് ആണ് ജയിച്ചിരുന്നത്. എന്നാല്‍, ഈ മണ്ഡലങ്ങളെല്ലാം നഷ്ടപെട്ട് പോയതിനു പിന്നില്‍ ശബരിമല വിവാദമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും സിപിഎം അണികള്‍ക്കിടയിലും പ്രാദേശിക തലത്തിലും കണക്കുകള്‍ ശേഖരിച്ചിരുന്നു. ശബരിമല വിഷയം ജനം തള്ളുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അത് തിരിച്ചടിച്ചതായി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഇപ്പോള്‍ വിലയിരുത്തുന്നു. കൂടാതെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും തോല്‍വിക്ക് കാരണമായതാണ് പാര്‍ട്ടിയുടെ പുതിയ കണ്ടെത്തല്‍.

കണ്ണൂരില്‍ കെഎസ്‌യു പ്രവര്‍ത്തകരും മന്ത്രിയും തമ്മിലുള്ള സംഘര്‍ഷവും പിന്നാലെ മന്ത്രിക്കു പരിക്കേറ്റതായ വാദവും ജനങ്ങള്‍ തള്ളി കളഞ്ഞു. ആരോപണം പൊള്ളയാണെന്ന് ജനം തിരിച്ചറിഞ്ഞു. കൂടാതെ ആരോഗ്യ മേഖലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും മന്ത്രിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ശസ്ത്രക്രിയ വിവാദം മന്ത്രിയുടെ പേരില് കളങ്കം ചാര്‍ത്തി. ലീഡ് കുറഞ്ഞാലും ആറന്മുളയില്‍ ജയിച്ച് കയറാമെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍, ജയിക്കാനായില്ലെന്നു മാത്രമല്ല, യുഡിഎഫ് എക്കാലത്തെയും മികച്ച ലീഡ് നേടുകയും ചെയ്തു. യുഡിഎഫില്‍ മണ്ഡലത്തില്‍ നിന്നുള്ള ആളാണ് മത്സരിച്ചിരുന്നെങ്കില്‍ വീണ ജോര്‍ജിന്റെ തോല്‍വി കനത്തതാകുമെന്നും വിലയിരുത്തലുണ്ട്. ആറന്മുളയില്‍ എന്‍ഡിഎക്ക് കുമ്മനംരാജശേഖരന് അധികം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ല. കുമ്മനത്തിന് കിട്ടാതെ പോയ വോട്ടുകള്‍ സിപിഎമ്മിന് ലഭിച്ചില്ലെന്നും യുഡിഎഫാണ് നേട്ടമുണ്ടാക്കിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വീണയിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായതാണ് ഈ വോട്ട് ചോര്‍ച്ചക്ക് കാരണമായത്. ശബരിമല കൊള്ളക്കേസില്‍ പ്രതിയായ എ പത്മകുമാറിനെ പാര്‍ട്ടി സംരക്ഷിച്ചതിന് നല്‍കേണ്ടി വന്നത് കനത്ത വിലയാണെന്ന വാദവും ഉയര്‍ന്നു. യുഡിഎഫിനെതിരെ വയനാട് പുനരധിവാസ ആരോപണം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കവെ റാന്നി മണ്ഡലത്തില്‍ ശബരിമല കൊള്ള കേസ് യുഡിഎഫ് ചര്‍ച്ചയാക്കി. ഇതിനെ പ്രതിരോധിക്കാന്‍ പോലും സിപിഎം ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല.

തിരുവല്ലയില്‍ ബിജെപിയുടെ മുന്നേറ്റം ജില്ലാ ഘടകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു പഞ്ചായത്തില്‍ മാത്രമാണ് ലീഡ് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞത്. 10 വോട്ടുകള്‍ മാത്രമാണ് അധികം നേടിയത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടെ മൂന്ന് പഞ്ചായത്തില്‍ എന്‍ഡിഎ ലീഡ് നേടിയത് പാര്‍ട്ടിയുടെ ദൗര്‍ബല്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ജില്ലാ സെക്രട്ടറി എന്ന നിലയില്‍ രാജു ഏബ്രഹാം പൂര്‍ണ പരാജയമെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍ ജില്ലാ സെക്രട്ടറിയെയും രാജു ഏബ്രഹാമിനെയും താരതമ്യപ്പെടുത്തി ചില പാര്‍ട്ടി നേതാക്കന്മാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ജില്ലാ കമ്മിറ്റി ഗൗരവത്തോടെയാണ് കാണുന്നത്. രാജു ഏബ്രഹാം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നേരിട്ട തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പിന്നോക്കം പോയതായാണ് അണികളുടെ വിമര്‍ശനം. ശബരിമല വിഷയം കൈകാര്യം ചെയ്യാന്‍ കഴിയാതെ പോയതും ജില്ലാ സെക്രട്ടറിയുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു.

Advertisement

സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നും ജില്ലാ നേതാക്കന്മാര്‍ പറയുന്നു. ദേവസ്വം മന്ത്രിയായ വി. എന്‍ വാസവനും മുന്‍ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും പരാജയപ്പെട്ടത് ചര്‍ച്ച ചെയ്യണം. ഇരുവരും തോല്‍ക്കാന്‍ കാരണം ഭരണവിരുദ്ധ വികാരത്തിനൊപ്പം ശബരിമല വിഷയം കൂടിയാണെന്നും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്‍ ശബരിമല വിഷയം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നാണ് പത്തനംതിട്ടയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ ആവര്‍ത്തിച്ചത്. എന്നാല്‍, കണക്കുകള്‍ നോക്കുമ്പോള്‍ ശബരിമല സ്വര്‍ണ കൊള്ള വോട്ടര്‍മാരെ ശക്തമായി ബാധിച്ചു എന്നു വേണം കരുതാനെന്നും സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തുന്നു. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി ശബരിമല വിഷയം പ്രചാരണ ആയുധമാക്കിയെങ്കിലും ഗുണം കിട്ടിയത് യുഡിഎഫിനാണ്. എന്നാല്‍, ഇക്കുറി യുഡിഎഫ് ആണ് ശബരിമല പ്രധാന ആയുധമാക്കിയത്. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പോലും ശബരിമല വിഷയം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ഇതിനെയൊന്നും പ്രതിരോധിക്കാന്‍ സിപിഎം സംസ്ഥാന ഘടകത്തിന് കഴിഞ്ഞില്ലെന്നും ജില്ലാ നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

 

Continue Reading

Trending