News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മുന്‍ എസ്.ഐ. ഫിലിപ്പ് മമ്പാടിനെ റിമാന്‍ഡ് ചെയ്തു
സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെ കുട്ടി നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലൂടെ ചേവായൂര്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്കി.
നിലമ്പൂര്‍/കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ എസ്.ഐ.യും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ മമ്പാട് കാരച്ചാല്‍ സ്വദേശി പ്ലാമൂട്ടില്‍ ഫിലിപ്പ് (49), അഥവാ ഫിലിപ്പ് മമ്പാട്, അറസ്റ്റിലായി. നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ ബി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ ചേവായൂര്‍ പോലീസാണ് നടപടി സ്വീകരിച്ചത്.
സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെ കുട്ടി നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലൂടെ ചേവായൂര്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്കി. പെരിന്തല്‍മണ്ണയില്‍ എസ്.ഐ. ആയി സേവനമനുഷ്ഠിച്ചിരുന്ന ഫിലിപ്പ്, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നതിനായി ഏകദേശം ഒരു വര്‍ഷം മുന്‍പ് സ്വമേധയാ വിരമിച്ചിരുന്നു.
കൗണ്‍സിലിംഗ് നല്‍കുന്നതിനായി രക്ഷിതാക്കള്‍ കുട്ടിയെ മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടില്‍ എത്തിച്ചതിനെ തുടര്‍ന്ന് അവിടെ താമസിച്ചുവരികയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ കുട്ടിയെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി. കാഞ്ഞങ്ങാട്ടുള്ള ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസിലെ ആരോപണം.
പോലീസ് രേഖപ്പെടുത്തിയ മൊഴിയില്‍, കാരച്ചാലിലെ വീട്ടില്‍ നിന്ന് ഇരുവരും ഒന്നിച്ച് പോയതായി ഫിലിപ്പ് സമ്മതിച്ചതായി പറയുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും കേസ് മുന്നോട്ടുപോയാല്‍ ആത്മഹത്യ ചെയ്യുമെന്നും ഫിലിപ്പ് പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അറസ്റ്റിലായ ഫിലിപ്പ് മമ്പാടിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
News
നാലുപേര്‍ക്ക് പുതുജീവന്‍ നല്കി പത്തുമാസം പ്രായമുള്ള ആലിന് ഷെറിന്; മൂന്നര മണിക്കൂറില്‍ അവയവങ്ങള്‍ തിരുവനന്തപുരത്ത്
വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ കുടുംബം അവയവദാനം നടത്താന്‍ സമ്മതിച്ചത്.
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ പത്തുമാസം മാത്രം പ്രായമുള്ള ആലിന് ഷെറിന്, മരണാനന്തര ദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവിതം നല്കി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ കുടുംബം അവയവദാനം നടത്താന്‍ സമ്മതിച്ചത്.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് 7.13-ന് ആംബുലന്‍സ് പുറപ്പെട്ടു. കോട്ടയം വഴി എം.സി റോഡിലൂടെ പൊലീസ് ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയതും ജനങ്ങള്‍ വഴിയൊരുക്കി സഹകരിച്ചതുമൂലം അവയവങ്ങള്‍ വെറും മൂന്നര മണിക്കൂറിനുള്ളില്‍ തിരുവനന്തപുരംയിലെത്തി. സാധാരണയായി 213 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ അഞ്ചര മണിക്കൂര്‍ എടുക്കുമ്പോള്‍, ഈ യാത്ര 3 മണിക്കൂര്‍ 27 മിനിറ്റിലാണ് പൂര്‍ത്തിയായത്.
ആലിന് ഷെറിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിന് നല്കി. സംസ്ഥാനത്ത് കരള്‍മാറ്റിവെച്ച ഏറ്റവും പ്രായം കുറഞ്ഞ രോഗിയാകുന്നത് ഈ കുഞ്ഞായിരിക്കും. ഇരുവൃക്കകളും വലുപ്പം കുറവായതിനാല്‍ ഒരാളിന് തന്നെ നല്‍കുകയും, അത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പത്തുവയസുകാരനില്‍ വിജയകരമായി മാറ്റിവെക്കുകയും ചെയ്തു.
കൂടാതെ ഹൃദയ വാല്‍വ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ക്കും നേത്രപടലങ്ങള്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലെ നേത്രബാങ്കിനും കൈമാറി.
ആംബുലന്‍സ് ഡ്രൈവറായ മാള സ്വദേശി ജയ്നീഷ്, പൊലീസിന്റെയും ജനങ്ങളുടെയും സമയോചിതമായ സഹായം കൊണ്ടാണ് ഇത്ര വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിഞ്ഞതെന്ന് പറഞ്ഞു. യാത്രയില്‍ തടസ്സങ്ങളൊന്നും നേരിടേണ്ടി വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലിന് ഷെറിന്റെ സംസ്കാരം നാളെ മല്ലപ്പള്ളിയില്‍ നടക്കും. കുഞ്ഞിന്റെ മരണാനന്തര ദാനം, നാലുപേര്‍ക്ക് പുതിയ ജീവിതം നല്കിയ ദൗത്യമായി മാറി.
kerala
പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി: ‘മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കിയിട്ട് കേസെടുക്കാന്‍ പോലും തയ്യാറായില്ല’: അതിജീവത
ചലചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികപീഡന പരാതിയിലെ വെളിപ്പെടുത്തലുകള്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പും പിടി കുഞ്ഞുമുഹമ്മദിനെതിരെ ഉയര്‍ന്ന പരാതിയില്‍ തീര്‍ത്തും വ്യത്യസ്തമായൊരു നിലപാടാണ് സ്വീകരിച്ചതെന്നും, മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍പോലും തയ്യാറായില്ലെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. താന്‍ നല്കിയ ലൈംഗിക പീഡന പരാതിയില്‍ എഫ്ഐആര്‍ ഇടാതെ ആരോപണ വിധേയനായവ്യക്തിയെ സംരക്ഷിക്കുന്നതിനായി പൊലീസും സര്‍ക്കാരും ഒളിച്ചുകളി നടത്തിയെന്നാണ് അതിജീവതയുടെ ആരോപണം. നിശബ്ദയാകാന്‍ ഒരുക്കമല്ലെന്ന തലക്കെട്ടില്‍ പരാതിക്കാരിയെഴുതിയ ലേഖനത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.
പിടി കുഞ്ഞുമുഹമ്മദിനെതിരെ തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി പരാതിക്കാരി രംഗത്തെത്തിയത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കുള്ള തീരുമാനത്തിലാണ് പരാതിക്കാരി.
ലൈംഗിക പീഡനശ്രമം സംബന്ധിച്ചുള്ള പരാതി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവത്തോടെ ഇടപെട്ടത്. നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് നല്കിയ രഹസ്യ പരാതിയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുടെ വീട്ടിലെത്തി. മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തില്ല. തദേശ തിരഞ്ഞെടുപ്പ്, ഐഎഫ്എഫ്കെ എന്നിവയ്ക്ക് ശേഷം കേസ് ഉന്നത ഇടപെടലിലൂടെ അവസാനിപ്പിക്കാനുള്ള നീക്കമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് ആശ ആച്ചി ജോസഫിന്റെ ആരോപണം. നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കണം, കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുത്, സംരക്ഷണം ലഭിക്കും പക്ഷേ, മിണ്ടാതിരിക്കണം എന്നൊക്കെയായിരുന്നു ചിലര്‍ ഉപദേശിച്ചതെന്നാണ് ലേഖനത്തിലൂടെ പരാതിക്കാരി ആരോപിക്കുന്നത്. മിണ്ടാതിരിക്കുക എന്നത് തന്റെ അന്തസിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമായി തോന്നിയെന്നും അവര്‍ പറയുന്നു.
സര്‍ക്കാര്‍ സ്ത്രീപക്ഷത്താണെന്ന് ആണയിടുമ്പോഴും പി ടി കുഞ്ഞുമുഹമ്മദിനെതിരെ നല്കിയ പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിപ്പിച്ചതിന് പിന്നില്‍ വലിയ ഇടപെടല്‍ നടന്നുവെന്നും, നിരവധി പേര് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചുവെന്നുമാണ് പരാതിക്കാരി കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് നടന്ന 33ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജൂറി കമ്മിറ്റി അംഗമായിരുന്നു പരാതിക്കാരി. സ്ക്രീനിംഗ് കഴിഞ്ഞ ദിവസം വൈകുന്നേരം പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സിപിഎം സഹയാത്രികനായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ആരോപണം.
നടി അക്രമിക്കപ്പെട്ട സംഭവത്തിത് ശേഷം സിനിമാ മേഖലയില്‍ തിരുത്തലുകള്‍ ഉണ്ടാക്കാനായി നടന്ന ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നതാണ് പിടി കുഞ്ഞുമുഹമ്മദുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗിക ആരോപണം വ്യക്തമാക്കുന്നത്. പരാതിയില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാനോ, നിശബ്ദയാക്കാനോ കഴിയില്ലെന്നുള്ള വ്യക്തമായ സന്ദേശം നല്‍കിയാണ് അതിജീവത ലേഖനം അവസാനിപ്പിക്കുന്നത്.
kerala
മലബാര്‍ മുസ്ലിം അസോസിയേഷന് തൊണ്ണൂറാം വാര്‍ഷികം നാളെ
എം എം എ തൊന്നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ ഡോക്ടര്‍ എന്‍ എ മുഹമ്മദിനു സേവനപാതയില്‍ ആറു പതിന്റാണ്ടിന്റെ ആധരവും
ശംസുദീന്‍ കൂടാളി
1934- 35 കാലഘട്ടത്തിലെ സ്വാതന്ത്രസമര പശ്ചാത്തലത്തിലാണ് ബാംഗ്ലൂരിലെ പ്രവാസി മലയാളികള്‍ മലബാര്‍ മുസ്ലിം അസോസിയേഷന് (എംഎംഎ) രൂപീകരിച്ചത്. സിറ്റി മാര്‍ക്കറ്റില്‍ അനാഥമായി കിടന്നിരുന്ന ഒരു മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട സംഭവമാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. ഇനി ആരും അനാഥരാകരുത് എന്ന നിശ്ചയമാണ് സംഘടനയുടെ അടിസ്ഥാന ചിന്ത. 1935ല്‍ മൈസൂര്‍ സ്റ്റേറ്റ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എം.എം.എ. സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയിലെ പ്രഥമ പ്രവാസി സംഘടനകളില്‍ ഒന്നായി വളര്‍ന്നു. മുന്‍കാലങ്ങളില്‍ സാമ്പത്തിക പരിമിതി കാരണം മന്ദഗതിയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.
1990 നു ശേഷം ഡോക്ടര്‍ എന്‍. എ മുഹമ്മദ് പ്രസിഡണ്ടും എ ബി ഖാദര്‍ ഹാജി ജനറല്‍ സെക്രട്ടറിയും ആയി കമ്മിറ്റി നിലവില്‍ വന്നു ഖാദര്‍ ഹാജിയുടെ മരണശേഷം ടിസി സിറാജ് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റികളിലൂടെ സംഘടന ഈ കാണുന്ന പുരോഗതി കൈവരിച്ചു. സാമൂഹിക, സാംസ്കാരിക, മതപരമായ, ഉന്നമനം ആണ് സംഘടനയുടെ ലക്ഷ്യം. അന്ത്യ കര്‍മ്മ സേവനങ്ങളില്‍ ആരംഭിച്ച പ്രവര്‍ത്തനം ഇന്ന് വിദ്യാഭ്യാസം, ജീവകാരുണ്യം, ഭവന നിര്‍മ്മാണം, ആരോഗ്യസേവനം, തുടങ്ങിയ വിപുലമായ മേഖലകളിലേക്ക് വ്യാപിച്ചു. മോത്തി നഗറിലെ ആസ്ഥാന മന്ദിരവും വിവിധ മസ്ജിദുകളും മദ്രസകളും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. റമസാന്‍ മാസത്തിലെ സമൂഹ നോമ്പുതുറയും താമസസൗകര്യങ്ങളും വര്‍ഷങ്ങളായി ശ്രദ്ധേയമാണ്. 1994 ല്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനം ഇന്ന് എല്‍കെജി മുതല്‍ 1600ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രമുഖ സ്ഥാപനമായി വളര്‍ന്നു. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ ഫീസ് ഒഴിവാക്കി സംഘടന മാതൃകയായി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് റമദാന് കിറ്റുകള്‍ പ്രതിവര്‍ഷം ഏകദേശം 2000 കുടുംബങ്ങള്‍ക്ക്, ചികിത്സാ സഹായം, വിവാഹം, പഠന, ധനസഹായം, സ്വയംതൊഴില്‍ പദ്ധതികള്‍, എന്നിവ നടപ്പാക്കുന്നു. ഇതുവരെ നിരവധി ഓട്ടോറിക്ഷകളും തയ്യല്‍ മെഷീനുകളും വിതരണം ചെയ്തു.
2018 ല്‍ ആരംഭിച്ച എം എം എ ചാരിറ്റി ഹോം പദ്ധതിയിലൂടെ നിരവധി കുടുംബങ്ങള്‍ക്ക് ഭവനം നല്കി.
നീലസാന്ദ്രയില്‍ 27 വീടുകളുടെ സമുച്ചയം വിതരണത്തിനായി ഒരുങ്ങിയിരിക്കുന്നു. കര്‍ണാടക മലബാര്‍ സെന്റര്‍ 24 മണിക്കൂര്‍ സേവനത്തോടെ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥി മാര്‍ഗ്ഗനിര്‍ദ്ദേശം, കൗണ്‍സിലിംഗ്, മെഡിക്കല്‍ ക്യാമ്പുകള്‍, കുടുംബ പ്രശ്ന പരിഹാര സെല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്, ഏഴ് ബ്രാഞ്ചുകളിലൂടെ സംഘടനയുടെ പ്രവര്‍ത്തന സജീവമായി തുടരുന്നു. ബാംഗ്ലൂരിലെ പൊതുമണ്ഡലത്തില്‍ മതസാമൂഹിക, സാംസ്കാരിക, ആതുര, ജീവകാരുണ്യ, പ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ മലബാര്‍ മുസ്ലിം അസോസിയേഷന് 90ആം വാര്‍ഷികവും പ്രവര്‍ത്തന രംഗത്ത് 60 ആണ്ട് പൂര്‍ത്തിയാക്കിയ പ്രസിഡണ്ട് ഡോക്ടര്‍ എന്‍ എ മുഹമ്മദ് സാഹിബിനെ ആദരിക്കുന്ന ചടങ്ങും അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡോക്ടര്‍ എന്‍. എ മുഹമ്മദ് സംഘടനയുടെ പ്രസിഡണ്ട് പദവിയില്‍ അറുപത് വര്‍ഷം പൂര്‍ത്തിയാക്കിയ വര്‍ഷം കൂടിയാണിത്.
ഫെബ്രുവരി 14 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10 മണി വരെ ബാംഗ്ലൂര്‍ സിറ്റി യൂണിവേഴ്സിറ്റി ക്യാമ്പസില്‍, ജ്ഞാനജ്യോതി സെന്‍ട്രല്‍ കോളേജ് കാമ്പസില്‍ വെച്ചു നടക്കും. പ്രസ്തുത പരിപാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, കര്‍ണാടക സ്പീക്കര്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍, അഭ്യന്തര മന്ത്രി ജി. പരമേശ്വര ,സ്പീക്കര്‍ യു. ടി. ഖാദര്‍, പി. കെ. കുഞ്ഞാലിക്കുട്ടി, മന്ത്രിമാരായ , രാമലിംഗ റെഡ്ഢി, കെ.ജി. ജോര്‍ജ്, ദിനേശ് ഗുണ്ടറാവു, എം സി സുധാകര്‍, സുരേഷ് ലാഡ്, എച്ച് ഡി മഹാദേവപ്പ, പ്രിയങ്ക് ഖാര്‍ഗെ, ഭൈരതി സുരേഷ്, എന്‍. എ. ഹാരിസ് എം..എല്‍. എ., കെ.എം. ഷാജി, പി.സി. ജാഫര്‍ ഐ എ എസ്സ്, തുടങ്ങിയ കേരളത്തിലെയും കര്‍ണാടകയിലെയും മതസാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിലുള്ള അനവധി ആളുകള്‍ പങ്കെടുക്കുന്നു.
-
kerala2 days agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
kerala2 days agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
More2 days agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india2 days ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
india2 days agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
kerala2 days agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
-
india2 days agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News2 days agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
