india
മാറ്റം കാണുന്നു; മോദിയെ ഉത്തരംമുട്ടിച്ച ബിഹാര്‍ റാലിക്ക് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തരംമുട്ടിക്കുന്ന മറുപടികളുമായി രാഹുല്‍ പ്രചാരണ വേദികളില്‍ ആവേശമായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറില്‍ ‘മാറ്റം കാണുന്നു’, എന്ന ട്വീറ്റുമായി രാഹുല്‍ രംഗത്തെത്തിയത്.

പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സംസ്ഥാനത്ത് ഇന്ന് നടത്തിയ പ്രചാരണ റാലിക്ക് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനൊപ്പം പ്രചാരണ വേദികള്‍ ഇളക്കിമറിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ സന്ദര്‍ശനം.
ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തരംമുട്ടിക്കുന്ന മറുപടികളുമായി രാഹുല്‍ പ്രചാരണ വേദികളില്‍ ആവേശമായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറില്‍ ‘മാറ്റം കാണുന്നു’, എന്ന ട്വീറ്റുമായി രാഹുല്‍ രംഗത്തെത്തിയത്.
जब भी बिहार जाता हूँ, जनता स्नेह और सम्मान देती है। लेकिन आज, इसके साथ ही जनता में एक संकल्प देखने को मिला- बदलाव का संकल्प।
कुशासन से मुक्ति पाने के लिए ये संकल्प महत्वपूर्ण है।
— Rahul Gandhi (@RahulGandhi) October 23, 2020
ബിഹാറിലേക്ക് പോകുമ്പോഴെല്ലാം ആളുകള്‍ നല്കുന്ന വാത്സല്യവും ആദരവും ഞാന്‍ അറിയാറുണ്ട്. എന്നാല്‍ ഇന്ന് അതിനപ്പുറം പൊതുജനത്തിന്റെ മുഖത്ത്
ഞാനൊരു പ്രതിജ്ഞ കണ്ടു. ഒരു മാറ്റത്തിനുള്ള തീരുമാനം. പൊള്ള വാഗ്ദാനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ദൃഢനിശ്ചയം പ്രധാനമാണ്, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ബിഹാറിലെ നവാഡ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി, എന്‍.ഡി.എയുടെ പ്രചാരണ റാലിയില്‍ മോദി നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടി നല്കി. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം കോവിഡ് തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണമായി പരാജയപ്പെട്ടതായി കാണിച്ച് രൂക്ഷ വിമര്‍ശനവുമായാണ് രാഹുല്‍ വേദികളില്‍ ആവേശമായത്. അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തെ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് പൊതുജനത്തിന് മുമ്പില്‍ തുറന്നടിച്ചു. ലഡാക്കില്‍ അതിര്‍ത്തി ലംഘിച്ച് ചൈന നുഴഞ്ഞുക്കയറ്റം നടത്തിയിട്ടില്ല എന്ന മോദിയുടെ വാക്കുകള്‍ പച്ചനുണയാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു.
ഗാല്‍വന്‍ താഴ്വരയിലെ സൈനികരുടെ ജീവത്യാഗവുമായി ബന്ധപ്പെട്ട് മോദിയുടെ പ്രസ്താവനയ്ക്കുളള മറുപടിയാണ് രാഹുലിന്റെ വാക്കുകള്‍. രാജ്യത്തിന് തലകുനിക്കാന്‍ ഇടനല്‍കാതെ ബിഹാറിന്റെ പുത്രന്മാര് ജീവന് നല്കി എന്നായിരുന്നു ഗാല്‍വാനിലെ ഇന്ത്യാ- ചൈനാ സംഘര്‍ഷത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞത്. ബിഹാറിലെ ജവാന്മാര് രക്തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്തു ചെയ്യുകയായിരുന്നു എന്നതാണ് തന്റെ ചോദ്യമെന്നാണ് രാഹുല്‍ തിരിച്ചുചോദിച്ചത്.
ലഡാക്കില്‍ ചൈന നുഴഞ്ഞുക്കയറ്റം നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ തളളിയതിലൂടെ മോദി സൈന്യത്തെ അപമാനിച്ചിരിക്കുകയാണ്. ലഡാക്കില്‍ ഇന്ത്യയുടെ അധീനതയിലുണ്ടായിരുന്ന 1200 ചതുരശ്ര കിലോമീറ്റര്‍ ഭാഗം ചൈന കയ്യേറിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ചൈനയില്‍ നിന്ന് ഭൂമി എന്ന് തിരിച്ചുപിടിക്കുമെന്ന് രാജ്യത്തോട് പറയാന്‍ മോദിയെ രാഹുല്‍ വെല്ലുവിളിച്ചു.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ കാര്‍ഷിക നിയമത്തിനെതിരേയും രാഹുല്‍ സംസാരിച്ചു. കര്‍ഷകരെ ആക്രമിക്കാന്‍ മോദി സര്‍ക്കാര്‍ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബിഹാറിലെ മാന്‍ഡിസും എംഎസ്പിയുമായിരുന്നു അവര്‍ ആദ്യം അവസാനിപ്പിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ അവര്‍ അത് മുഴുവന്‍ രാജ്യത്തേക്കും വ്യാപിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ തൊഴിലില്ലാത്തവരാക്കാനാണ് പ്രധാനമന്ത്രി പോകുന്നു. പ്രധാനമന്ത്രി മോദി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണന്നും, രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍.ഡി.എയുടെ പ്രചാരണ റാലിയില്‍ മോദി നടത്തിയ പ്രസ്താവനകള്‍ക്കാണ് രാഹുലിന്റെ മറുപടി.
टेकारी में महागठबंधन के @INCIndia प्रत्याशी के पक्ष में सभा को संबोधित करते भावी मुख्यमंत्री श्री @yadavtejashwi !
बोले बिहार, बदलें सरकार
नया बिहार, तेजस्वी सरकार! pic.twitter.com/OVYzrKVMNv— Dr. Misa Bharti (@MisaBharti) October 23, 2020
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ കവച്ചുവെക്കുന്ന വന്‍ജനസഞ്ചയമാണ് രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന മഹാസഖ്യത്തിന്റെ റാലിയിലുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നെങ്കിലും ഇതെ ലംഘിക്കുന്ന ജനപങ്കാളിത്തമാണ് റാലിയിലെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെ രാജ്യത്ത് ജനരോഷമുയരുന്നതിനിടെയാണ് മാഹാസഖ്യത്തിന്റെ റാലി ആവേശമാവുന്നത്. കൊവിഡിനെ രാഷ്ട്രീയ ആയുധമാക്കി ബിജെപി പുറത്തിറക്കിയ കൊവിഡ് വാക്സിന് പ്രഖ്യാപനം ജനത്തിന്റെ മരണഭയത്തെ വില്‍ക്കുന്നതാണെന്നും ആര്‍ജെഡി വിമര്‍ശിച്ചു. കൊവിഡ് വാക്സിന് എന്നത് രാജ്യത്തിന്റേതാണ്. അല്ലാതെ ബിജെപിയുടേതല്ല. രോഗത്തിന്റെയും മരണത്തിന്റെയും ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗം അവര്‍ക്കില്ലെന്നതാണ് വാക്സിന് രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നിന്ന് മനസിലാകുന്നത്. ബിഹാരി ആത്മാഭിമാനമുള്ളവനാണ്, മക്കളുടെ ഭാവി ഒരു ചെറിയ കാര്യങ്ങള്‍ക്ക് വില്‍ക്കുന്നവന്നവനല്ല, ആര്‍ജെഡി വ്യക്തമാക്കി.
india
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല്‍ ലഷ്കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.
മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.
india
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍
ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഏജന്‍സികള്‍ പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്താന് ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ല, ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായി എന്നിവര്‍ ഹോട്ട്ലൈന്‍ വഴി ചര്‍ച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായുമാണ് പാകിസ്താന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 10നാണ് വെടിനിര്‍ത്തലിന് ധാരണയാവുന്നത്.
india
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്
ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

വീണ്ടും വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ് ജഗദീഷ് ദേവ്ദ്. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ ജഗദീഷ് ദേവ്ദിന്റെ പരാമര്‍ശം.
പ്രധാനമന്ത്രി നല്കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ല. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്കല് വണങ്ങുന്നു.- ജഗദീഷ് ദേവ്ദ് പറഞ്ഞു. അതേ സമയം, ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി.
നേരത്തെ ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കന്‍വര്‍ വിജയ്ഷായെ ക്യാബിനെറ്റില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യമുള്‍പ്പടെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദ പരാമര്‍ശവുമായി ബിജെപിയുടെ തന്നെ മറ്റൊരു മധ്യപ്രദേശ് നേതാവായ ജഗദീഷ് ദേവ്ദ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി