kerala
പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു
പൂച്ചയെ രക്ഷിക്കുന്നതിനായി വണ്ടികള്‍ കടന്നു വരുന്നുണ്ടോ എന്ന് നോക്കാതെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയാണ് (42) മരിച്ചത്. പൂച്ചയെ രക്ഷിക്കുന്നതിനായി വണ്ടികള്‍ കടന്നു വരുന്നുണ്ടോ എന്ന് നോക്കാതെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൂച്ചയെ രക്ഷിക്കാന്‍ സിജോ ഓടിയപ്പോള്‍ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും യുവാവ് റോഡ് മുറിച്ചുകടക്കുകയായിരുന്നു. എന്നാല്‍ സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്‍നിന്നു മാറിയിരുന്നു. എന്നാല്‍ അതിവേഗത്തില്‍ വന്ന വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിജോ, റോഡില്‍ പൂച്ച കിടക്കുന്നത് കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തി പൂച്ചയ്ക്കടുത്തേക്ക് ഓടുകയായിരുന്നു. എന്നാല്‍ എതിരെ വരുകയായിരുന്ന ലോറി യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വീട്ടില്‍നിന്നു വെറും 100 മീറ്റര്‍ മാത്രം ദൂരമുള്ള ജങ്ഷനിലാണ് സിജോയ്ക്ക് അപകടം സംഭവിച്ചത്.
kerala
ആധിപത്യം തുടര്‍ന്ന് യുഡിഎഫ്; ലീഡ് നിലനിര്‍ത്തി ആര്യാടന് ഷൗക്കത്ത്
ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏഴ് റൗണ്ട് പിന്നിടുന്നമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് ലീഡ് നിലനിര്‍ത്തുന്നു. ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു. ആദ്യത്തെ ഏഴ് റൗണ്ടിലും ഷൗക്കത്ത് വ്യക്തമായ ലീഡുയര്‍ത്തി തന്നെയാണ് മുന്നിലുണ്ടായിരുന്നത്. ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്തിന്റെ ലീഡ് 5618 ആയി ഉയര്‍ത്തി.
ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പമായിരുന്നു.പോസ്റ്റല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആര്യാടന് ഷൗക്കത്ത് മുന്നേറ്റം തുടര്‍ന്നു. ആദ്യ രണ്ട് റൗണ്ടില്‍ ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ 419 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. 3614 വോട്ടാണ് ഷൗക്കത്ത് ആദ്യ റൗണ്ടില്‍ നേടിയത്.
ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
kerala
ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായി; ലീഡ് ഉയര്‍ത്തി ആര്യാടന്
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 5036 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 5036 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. യുഡിഎഫിന് സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. മൂത്തേടത്ത് പഞ്ചായത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തന്നെയാണ് മുന്‍തൂക്കം.
ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന് ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍.
kerala
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
3810 വോട്ടുകള്‍ക്ക് യുഡിഎഫിന്റെ ആര്യാടന് ഷൗക്കത്ത് ലീഡ് ചെയ്യുന്നു.

അഞ്ചാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 3810 വോട്ടുകള്‍ക്ക് യുഡിഎഫിന്റെ ആര്യാടന് ഷൗക്കത്ത് ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ കോട്ടയായ മൂത്തേടത്ത് പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.
എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടിന് ശേഷമാണ് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയത്. ഒരു റൗണ്ടില്‍ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് . പോസ്റ്റല്‍ വോട്ട് , സര്‍വീസ് വോട്ട് എന്നിവ വഴി 1402 പേര് സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
Film3 days ago
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം
-
Film3 days ago
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി
-
Film3 days ago
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’