പാലക്കാട്: സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് സിപിഎമ്മില്‍ തര്‍ക്കം രൂക്ഷമാവുന്നതിനിടെ പ്രതികരണവുമായി മന്ത്രി എ.കെ ബാലന്‍. തനിക്കെതിരെ പോസ്റ്റര്‍ പതിച്ചവരുടെ ഉദ്ദേശം അറിയാമെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ബാലന്റെ ഭാര്യ ജമീലയെ തരൂരില്‍ മത്സരിപ്പിക്കാനുള്ള നീക്കമാണ് സിപിഎമ്മില്‍ വിഭാഗീയതക്ക് കാരണമായത്. എ.കെ ബാലന്‍ പാര്‍ട്ടിയില്‍ സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

അതിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ മാറ്റിനിര്‍ത്താനുള്ള തീരുമാനത്തിനെതിരെ കണ്ണൂരിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പിണറായി വിജയന്റെ താല്‍പര്യങ്ങളാണ് ഇതിന് പിന്നിലെന്നാണ് ജയരാജനെ പിന്തുണക്കുന്നവര്‍ പറയുന്നത്.