ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി.
തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും.
മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ധാരണയുണ്ട്.
തൃപ്പൂണിത്തുറയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു.
എനിക്ക് കിട്ടിയ വിവരമൊക്കെ യാഥാര്‍ഥ്യമാണ്. ആ വിവരങ്ങളൊക്കെ സത്യസന്ധമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിയമനടപടികളുമായി അദ്ദേഹം മുന്നോട്ടുപോയിക്കൊട്ടെ. ഒരു പ്രശ്നവുമില്ല. അദ്ദേഹം തന്നെ പറഞ്ഞല്ലോ കണ്ടു വന്നു എന്നൊക്കെ. അതിന് അപ്പുറത്തല്ലേ നിയമം ഉള്ളൂ. അതിന്...
കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.
ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര് വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്.