Connect with us

Video Stories

ഫ്യൂഷനിലൂടെ ആരാധകരെ കണ്‍ഫ്യൂഷനാക്കിയ ഉദയസൂര്യന്‍

Published

on

സിനു എസ്.പി കുറുപ്പ്

തിരുവനന്തപുരം: ശാസ്ത്രീയ സംഗീതത്തേയും പാശ്ചാത്യ സംഗീതത്തേയും സംയോജിപ്പിച്ച് ബാലഭാസ്‌കര്‍ രൂപം നല്‍കിയ ഫ്യൂഷന്‍ സംഗീതധാര ഇന്ത്യയിലെ പല വേദികളിലും ജനശ്രദ്ധപിടിച്ചുപറ്റി. ഇലക്ട്രിക് വയലിനിലൂടെ ബാലു കൈ ചലിപ്പിച്ചപ്പോള്‍ 2000ത്തിലേയും 2010ലേയും യുവതലമുറ ഇളകിയാടി. ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം ഫ്യൂഷന്‍ ഒരുക്കി സംഗീതപ്രേമികളുടെ ഹൃദയതാളത്തില്‍ ബാലഭാസ്‌കര്‍ അലിഞ്ഞു ചേര്‍ന്നു. അതേസമയം ചിട്ടയായ ശുദ്ധസംഗീതം നിലനിര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചു.

ഫ്യൂഷന്‍ സംഗീതത്തെ കുറിച്ച് ബാലഭാസ്‌കറിന്റെ വാക്കുകള്‍ ഇപ്പോഴും ആരാധകരുടെ കാതില്‍ അലയടിക്കുകയാണ്. ‘ഫ്യൂഷനില്‍ നിയമത്തിന്റെ വേലികളില്ല, സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം കൂടുതലെടുത്തു കുളമാക്കിയാല്‍ കഴിഞ്ഞു. അതുകൊണ്ടു സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടുതന്നെ സംഗീതത്തിന്റെ അപാര അനുഭവം പങ്കുവയ്ക്കാനാണു ഞാന്‍ ശ്രമിക്കുക. എന്നാല്‍ ശാസ്ത്രീയ സംഗീത കച്ചേരികള്‍ക്കു നിയതമായൊരു രൂപമുണ്ട്. അതില്‍നിന്നു വ്യതിചലിക്കാന്‍ പാടില്ല. അതിന്റെ ഉള്ളില്‍ നില്‍ക്കുമ്പോഴും ഞാന്‍ സന്തോഷിക്കുന്നു. രണ്ടിന്റെയും ഭംഗിയും ഞാന്‍ ആസ്വദിക്കുന്നു”, ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാതെ ഉദയസൂര്യന്‍ കാലയവനികക്കുള്ളില്‍ അസ്തമിക്കുകയായിരുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുമ്പോള്‍ ബാലഭാസ്‌കര്‍ തുടങ്ങിയ കണ്‍ഫ്യൂഷന്‍ ആണ് ഒരുപക്ഷെ കേരളത്തിലെ കലാലയങ്ങളില്‍ ആദ്യത്തെ മ്യൂസിക് ബാന്‍ഡ്. കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍ എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവാണ്. മൂന്ന് പാട്ടുകാര്‍ ഉള്‍പ്പെടെ എട്ട് സഹപാഠികളാണ് ബാന്‍ഡിലുണ്ടായിരുന്നത്. നിനക്കായി, നീ അറിയാന്‍ തുടങ്ങി അന്ന് കലാലയങ്ങളില്‍ ഹിറ്റായ ആല്‍ബങ്ങളാണ് കണ്‍ഫ്യൂഷന്‍ പുറത്തിറക്കിയത്. ടെലിവിഷന്‍ ചാനലുകള്‍ ഈ ഗാനങ്ങള്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു. ആരു നീ എന്നോമലേ….. എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകള്‍ ഏറ്റെടുത്തു. സുഹൃത്ത് ജോയ് തമലം എഴുതിയ വരികള്‍ ബാലു തന്നെയാണ് പാടിയത്.

പൂജപ്പുരയില്‍ വാടകവീട്ടില്‍ താമസിച്ചാണ് ഫ്യൂഷന്‍ ഷോകള്‍ നടത്തിയത്. രണ്ടുവര്‍ഷം പ്രായമുള്ള കണ്‍ഫ്യൂഷന്‍ ബാന്റ് ഇതിനിടെ പിരിഞ്ഞു. കുറച്ചു നാളത്തെ ഇടവേളക്കുശേഷം ദി ബിഗ് ബാന്റ് പിറവിയെടുത്തു. ടെലിവിഷന്‍ ചാനലില്‍ ആദ്യമായി ഫ്യൂഷന്‍ പരമ്പരയോടെയാണ് ബാന്‍ഡ് തുടങ്ങിയത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, നെയ്യാറ്റിന്‍കര വാസുദേവന്‍, കലാമണ്ഡലം ഹൈദരലി തുടങ്ങിയ സംഗീതകാരന്‍മാരുമായി അഭിമുഖവും ഫ്യൂഷനുമായി ഓരോ ആഴ്ചയും പരിപാടിക്ക് പ്രേക്ഷകര്‍ കൂടുകയായിരുന്നു. കുറേനാള്‍ ബാന്റില്ലാതെ ബാലലീല എന്ന പേരില്‍ സ്വന്തം സംഗീത പരിപാടികളുമായി ലോകം ചുറ്റി. ക്വാബോന്‍ കെ പരിന്‍ഡെ എന്ന പേരില്‍ ഹിന്ദി ആല്‍ബവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending