Connect with us

News

ഭിന്നിപ്പിനെ തോല്‍പ്പിക്കുക സാഹോദര്യത്തോടെ: പൊങ്കാല അതിഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും വേണമെന്ന് -പാളയം ഇമാം

റമദാന്‍ മാസമായതിനാല്‍ നോമ്പിന്റെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഇത്തവണ ചില അധിക നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് ഇമാം വ്യക്തമാക്കി.

Published

on

രാജ്യത്ത് ഭിന്നിപ്പിക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടക്കുമ്പോള്‍ സാഹോദര്യവും സ്നേഹവും മുന്‍നിര്‍ത്തി അതിനെ അതിജീവിക്കണമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

റമദാന്‍ മാസമായതിനാല്‍ നോമ്പിന്റെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഇത്തവണ ചില അധിക നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് ഇമാം വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളിലും പൊങ്കാലയിടാനെത്തുന്നവര്‍ക്ക് മസ്ജിദുകളിലും വീടുകളിലും സൗകര്യങ്ങള്‍ ഒരുക്കാറുണ്ടെന്നും, ശുചിമുറികളും കമ്മ്യൂണിറ്റി ഹാളുകളും ഇവര്‍ക്കായി തുറന്നുനല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റമദാനില്‍ വേറിട്ട ടൈംടേബിള്‍ പിന്തുടരുന്നതിനാലാണ് ഇത്തവണ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടത്. ”നമ്മള്‍ നോമ്പെടുത്ത് വെള്ളം കുടിക്കാതിരിക്കുകയാകും. പക്ഷേ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നാണ് ഞാന്‍ പറഞ്ഞത്,” എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കൂടുതല്‍ സ്നേഹം പങ്കുവയ്‌ക്കേണ്ട മാസമായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാതിമതഭേദമില്ലാത്ത സാഹോദര്യത്തെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം ഉള്‍ക്കൊണ്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനാകുമെന്നും, ലോകത്ത് ഇസ്ലാമോഫോബിയ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇസ്ലാമിക ജീവിതം നയിച്ചുകൊണ്ട് തന്നെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും അതിനെ മറികടക്കാമെന്നും ഇമാം പറഞ്ഞു.

തലസ്ഥാന നഗരിയുടെ ഉത്സവമായാണ് ഇപ്പോള്‍ പൊങ്കാല നടക്കുന്നതെന്നും, അതിഥികളായി എത്തുന്നവരെ നന്നായി സത്കരിക്കേണ്ടത് കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാമിക വിശ്വാസപ്രകാരം മൂന്ന് ദിവസം അതിഥികളെ നല്ലപോലെ സത്കരിക്കാനുള്ള ബാധ്യത ഉണ്ടെന്നും, അതിനാല്‍ അവരെ സ്‌നേഹപൂര്‍വ്വം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാഹോദര്യത്തിന്റെ സന്ദേശം നല്ല രീതിയില്‍ ഏറ്റെടുത്ത എല്ലാ മാധ്യമങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് പാളയം ഇമാം പ്രതികരണം അവസാനിപ്പിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഹൈക്കോടതിയുടെ അനുകൂല വിധി: ‘ദി കേരള സ്റ്റോറി 2’ ഇന്ന് മുതൽ പ്രദർശനം

കൊച്ചി അടക്കമുള്ള നഗരങ്ങളിൽ ന്യൂൺ ഷോ മുതൽ ചിത്രത്തിന്റെ പ്രദർശനം നടക്കുമെന്ന് അധികൃതർ അറിയിച്ചു.

Published

on

By

ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ ദി കേരള സ്റ്റോറി 2 ഇന്ന് മുതൽ സംസ്ഥാനത്ത് പ്രദർശനം ആരംഭിക്കും. കൊച്ചി അടക്കമുള്ള നഗരങ്ങളിൽ ന്യൂൺ ഷോ മുതൽ ചിത്രത്തിന്റെ പ്രദർശനം നടക്കുമെന്ന് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി. എന്നാൽ, വ്യാഴാഴ്ച ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് സിനിമയുടെ പ്രദർശനത്തിന് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ടീസറിലെ ദൃശ്യങ്ങൾ മാത്രം അടിസ്ഥാനമാക്കി സിനിമയെ വിലയിരുത്താനാകില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

ജസ്റ്റിസ് ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിനിമ മതസൗഹാർദം തകർക്കുന്നില്ലെന്നും, റിലീസ് തടയുന്നത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും നിർമ്മാതാക്കൾ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ അനുകൂല തീരുമാനം.

അതേസമയം, സിംഗിൾ ബെഞ്ച് പ്രഥമ ദൃഷ്ട്യാ സിനിമ മതസൗഹാർദത്തിന് ഭീഷണിയാകാമെന്ന നിരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 15 ദിവസത്തേക്ക് ചിത്രത്തിന്റെ റിലീസിന് ഇടക്കാല സ്റ്റേ പുറപ്പെടുവിക്കുകയും, സെൻസർ ബോർഡിനോട് സിനിമ പുനഃപരിശോധിക്കാൻ നിർദേശിക്കുകയും ചെയ്തത്.

മലയാളികൾക്ക് അപകീർത്തികരമായ രീതിയിൽ ചിത്രം കേരളത്തെ ആഗോളതലത്തിൽ മോശമായി ചിത്രീകരിക്കുമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഈ ആശങ്കകൾ മുൻനിർത്തിയാണ് ആദ്യം പ്രദർശനാനുമതി തടഞ്ഞത്. എന്നാൽ, അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഈ നിലപാട് പുനഃപരിശോധിച്ച് ചിത്രത്തിന് പ്രദർശനാനുമതി നൽകുകയായിരുന്നു.

ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്ന്, ചില ഇടങ്ങളിൽ ഇന്നലെ രാത്രി തന്നെ ചിത്രം പ്രദർശിപ്പിക്കാൻ അണിയറ പ്രവർത്തകർ ശ്രമം നടത്തിയതായും റിപ്പോർട്ടുകളുണ്ട്

Continue Reading

News

നഗരൂരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അതിക്രമം; വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ് എന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് എസ്‌ഐയെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

Published

on

By

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് എസ്‌ഐയെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ് എന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

നഗരൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായി രേഖപ്പെടുത്തിയിട്ടുള്ളവരെ തിരിച്ചറിയുന്നതിനും നോട്ടീസ് നല്‍കുന്നതിനുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയും ഭീഷണിപ്പെടുത്തിയും നടത്തിയ നടപടി അത്യന്തം ഖേദകരമാണെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ കേസ് എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

”വഴിയെ പോകുന്ന ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് കേരളാ പൊലീസ് എന്ന ധാരണ ആരുടെയെങ്കിലും മനസ്സിലുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്,” എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. കേട്ടാല്‍ അറക്കുന്ന പദപ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്ക് പൊതുപ്രവര്‍ത്തകനാകാനുള്ള യോഗ്യതയുണ്ടോയെന്ന് പ്രബുദ്ധ കേരളം വിലയിരുത്തുമെന്നും അസോസിയേഷന്‍ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംഘടന സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.

Continue Reading

News

പുലര്‍ച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങള്‍; സംസ്ഥാനത്ത് ആറ് പേര്‍ മരിച്ചു

തിരുവനന്തപുരത്തും കോഴിക്കോടുമാണ് അപകടങ്ങള്‍ നടന്നത്.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് പുലര്‍ച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ ആറ് പേര്‍ മരിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമാണ് അപകടങ്ങള്‍ നടന്നത്.

തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആദ്യ അപകടം. ബൈക്ക് നടപ്പാതയില്‍ ഇടിച്ച് ഹോട്ടല്‍ ജീവനക്കാരായ മൂന്ന് പേര്‍ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശികളായ പ്രണവ്, സജിന്‍ എന്നിവരും ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരുമാണ് മരിച്ചത്.

രണ്ടാമത്തെ അപകടം കോഴിക്കോട് ജില്ലയിലെ നല്ലളത്ത് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൊബൈല്‍ ടവര്‍ ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം. രാമനാട്ടുകര സ്വദേശികളായ ദിനില്‍, അജീഷ്, വിമല്‍ എന്നിവരാണ് മരിച്ചത്. ദിനിലും അജീഷും രാമനാട്ടുകര സ്വദേശികളും വിമല്‍ ഫറോഖ് കോളേജ് സ്വദേശിയുമാണ്.

 

Continue Reading

Trending