Connect with us

News

മുസ്‌ലിം ലീഗ് മുണ്ടക്കൈ-ചൂരൽമല സ്നേഹഭവനങ്ങളുടെ സമർപ്പണം ഇന്ന്

വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വീടുകളുടെ താക്കോല്‍ കൈമാറും.

Published

on

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി മുസ്‌ലിം ലീഗ് നിര്‍മിച്ച ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഇന്ന് നടക്കും. പൂര്‍ത്തിയായ 51 വീടുകളാണ് ദുരന്തബാധിതര്‍ക്ക് ഇന്ന് കൈമാറുന്നത്.

വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വീടുകളുടെ താക്കോല്‍ കൈമാറും. മുഖ്യാതിഥിയായി കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. മുസ്‌ലിം ലീഗിന്റെ ദേശീയ-സംസ്ഥാനതല നേതാക്കളും യുഡിഎഫ് നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരിക്കും.

വയനാട് ജില്ലയിലെ കല്‍പറ്റയ്ക്കടുത്ത്, മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്ത് 11.5 ഏക്കര്‍ സ്ഥലത്താണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായത്. എട്ട് സെന്റ് വിസ്തീര്‍ണത്തില്‍, 1060 ചതുരശ്ര അടിയിലായി മൂന്ന് ബെഡ്‌റൂമുകള്‍, രണ്ട് കുളിമുറികള്‍, അടുക്കള, ഡ്രോയിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഓരോ വീടും.

ആകെ 105 വീടുകളാണ് മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 51 വീടുകളാണ് ഇന്ന് കൈമാറുന്നത്. രണ്ടാംഘട്ട വീടുകളുടെ നിര്‍മാണം ആരംഭിച്ചതായും നിലവിലുള്ള പദ്ധതിസ്ഥലത്തിനോട് ചേര്‍ന്നാണ് പുതിയ വീടുകള്‍ ഒരുങ്ങുന്നതെന്നും നേതൃത്വം അറിയിച്ചു. മെയ് 30നകം രണ്ടാംഘട്ടത്തിലെ വീടുകളും സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending