Connect with us

News

ആറ്റുകാല്‍ പൊങ്കാല; ഭക്തര്‍ക്കായി ബസ് ക്രമീകരണവുമായി കെഎസ്ആര്‍ടിസി

അധിക സര്‍വീസുകളുടെ റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും.

Published

on

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രം കേന്ദ്രീകരിച്ച് മാര്‍ച്ച് 3ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. പതിവുപോലെ നിവേദ്യത്തിനു ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി ബസുകള്‍ മുന്‍കൂട്ടി ലൈന്‍ അപ്പ് ചെയ്ത് പാര്‍ക്ക് ചെയ്യുന്നതിന് തീരുമാനമായി. അധിക സര്‍വീസുകളുടെ റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും.

പൊങ്കാല നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് മുതല്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റുന്നതിനുള്ള സൗകര്യം ഒരുക്കും. വികാസ് ഭവന്‍, ഗവ. ലോ കോളേജ്, ബാര്‍ട്ടണ്‍ഹില്‍ സ്‌കൂള്‍ ഗ്രൗണ്ട്, പാറ്റൂര്‍, വഞ്ചിയൂര്‍, ഉപ്പിടാംമൂട് പാലം, ഫോര്‍ട്ട് സ്‌കൂള്‍, എസ്.പി ഫോര്‍ട്ട് ആശുപത്രി, വാഴപ്പള്ളി ജംഗ്ഷന്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്യും. പൊങ്കാലയ്ക്ക് ശേഷം ഈസ്റ്റ് ഫോര്‍ട്ട് നോര്‍ത്ത് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് നടത്തും. വികാസ് ഭവന്‍, ഫോര്‍ട്ട് സ്‌കൂള്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും.

നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ കരമന പി.ആര്‍.എസ് ആശുപത്രി കിള്ളിപ്പാലം വഴി റൗണ്ട് കറങ്ങി പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റും. കരമന, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിനായി പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കും. നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 15 ബസുകള്‍ കൈമനം, കരുമം റോഡ് വഴി കാലടി സ്‌കൂള്‍ മുതല്‍ മരുതൂര്‍ക്കടവ് പാലം വരെ ലൈന്‍ അപ്പ് ചെയ്ത് സര്‍വീസ് നടത്തും. മരുതൂര്‍ക്കടവിലും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഉണ്ടായിരിക്കും.

മലയിന്‍കീഴ്, കാട്ടാക്കട ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ ബേക്കറി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റും. വിഴിഞ്ഞം, തിരുവല്ലം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ ബൈപ്പാസ് പരുത്തിക്കുഴി വഴി സര്‍വീസ് റോഡ് കടന്ന് ആര്യന്‍കുഴി റോഡിലൂടെ കമലേശ്വരം സ്‌കൂളിന് സമീപം ലൈന്‍ അപ്പ് ചെയ്ത് അമ്പലത്തറ, തിരുവല്ലം, വിഴിഞ്ഞം ഭാഗങ്ങളിലേക്ക് വണ്‍വേയായി സര്‍വീസ് നടത്തും. കമലേശ്വരം സ്‌കൂളിലും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.

തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പാളയം ജംഗ്ഷന്‍ മുതല്‍ പനവിള ജംഗ്ഷന്‍ വരെ ലൈന്‍ അപ്പ് ചെയ്യും. തിരക്ക് അനുസരിച്ച് പനവിളയില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലേക്ക് ബസുകള്‍ എത്തിച്ച് സര്‍വീസ് നടത്തും. മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

സ്റ്റാച്യുവില്‍ നിന്ന് കിഴക്കേകോട്ടയിലേക്ക് വരുന്ന ബസുകള്‍ എസ്.എം.വി സ്‌കൂള്‍ വരെ പാര്‍ക്ക് ചെയ്ത് പിന്നീട് യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തും. ഭക്തരെ തിരികെ കൊണ്ടുപോകുന്നതിനായി നിശ്ചയിച്ച ഏഴ് പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഉത്സവം ആരംഭിക്കുന്ന ഫെബ്രുവരി 23 മുതല്‍ ഉത്സവം അവസാനിക്കുന്നതുവരെ ക്ഷേത്ര പരിസരത്ത് കെഎസ്ആര്‍ടിസിക്കായി പ്രത്യേകമായി അനുവദിച്ച സ്ഥലങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. കൂടാതെ, ക്ഷേത്രനടയില്‍ പ്രത്യേക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഉത്സവകാലയളവില്‍ പ്രവര്‍ത്തിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മുന്‍ എസ്.ഐ. ഫിലിപ്പ് മമ്പാടിനെ റിമാന്‍ഡ് ചെയ്തു

സ്‌കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെ കുട്ടി നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലൂടെ ചേവായൂര്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കി.

Published

on

By

നിലമ്പൂര്‍/കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ എസ്.ഐ.യും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ മമ്പാട് കാരച്ചാല്‍ സ്വദേശി പ്ലാമൂട്ടില്‍ ഫിലിപ്പ് (49), അഥവാ ഫിലിപ്പ് മമ്പാട്, അറസ്റ്റിലായി. നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ ചേവായൂര്‍ പോലീസാണ് നടപടി സ്വീകരിച്ചത്.

സ്‌കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെ കുട്ടി നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലൂടെ ചേവായൂര്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കി. പെരിന്തല്‍മണ്ണയില്‍ എസ്.ഐ. ആയി സേവനമനുഷ്ഠിച്ചിരുന്ന ഫിലിപ്പ്, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നതിനായി ഏകദേശം ഒരു വര്‍ഷം മുന്‍പ് സ്വമേധയാ വിരമിച്ചിരുന്നു.

കൗണ്‍സിലിംഗ് നല്‍കുന്നതിനായി രക്ഷിതാക്കള്‍ കുട്ടിയെ മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടില്‍ എത്തിച്ചതിനെ തുടര്‍ന്ന് അവിടെ താമസിച്ചുവരികയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ കുട്ടിയെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി. കാഞ്ഞങ്ങാട്ടുള്ള ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസിലെ ആരോപണം.

പോലീസ് രേഖപ്പെടുത്തിയ മൊഴിയില്‍, കാരച്ചാലിലെ വീട്ടില്‍ നിന്ന് ഇരുവരും ഒന്നിച്ച് പോയതായി ഫിലിപ്പ് സമ്മതിച്ചതായി പറയുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും കേസ് മുന്നോട്ടുപോയാല്‍ ആത്മഹത്യ ചെയ്യുമെന്നും ഫിലിപ്പ് പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അറസ്റ്റിലായ ഫിലിപ്പ് മമ്പാടിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

News

നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍; മൂന്നര മണിക്കൂറില്‍ അവയവങ്ങള്‍ തിരുവനന്തപുരത്ത്

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ കുടുംബം അവയവദാനം നടത്താന്‍ സമ്മതിച്ചത്.

Published

on

By

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍, മരണാനന്തര ദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവിതം നല്‍കി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ കുടുംബം അവയവദാനം നടത്താന്‍ സമ്മതിച്ചത്.

കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് 7.13-ന് ആംബുലന്‍സ് പുറപ്പെട്ടു. കോട്ടയം വഴി എം.സി റോഡിലൂടെ പൊലീസ് ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയതും ജനങ്ങള്‍ വഴിയൊരുക്കി സഹകരിച്ചതുമൂലം അവയവങ്ങള്‍ വെറും മൂന്നര മണിക്കൂറിനുള്ളില്‍ തിരുവനന്തപുരംയിലെത്തി. സാധാരണയായി 213 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ അഞ്ചര മണിക്കൂര്‍ എടുക്കുമ്പോള്‍, ഈ യാത്ര 3 മണിക്കൂര്‍ 27 മിനിറ്റിലാണ് പൂര്‍ത്തിയായത്.

ആലിന്‍ ഷെറിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിന് നല്‍കി. സംസ്ഥാനത്ത് കരള്‍മാറ്റിവെച്ച ഏറ്റവും പ്രായം കുറഞ്ഞ രോഗിയാകുന്നത് ഈ കുഞ്ഞായിരിക്കും. ഇരുവൃക്കകളും വലുപ്പം കുറവായതിനാല്‍ ഒരാളിന് തന്നെ നല്‍കുകയും, അത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പത്തുവയസുകാരനില്‍ വിജയകരമായി മാറ്റിവെക്കുകയും ചെയ്തു.

കൂടാതെ ഹൃദയ വാല്‍വ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ക്കും നേത്രപടലങ്ങള്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലെ നേത്രബാങ്കിനും കൈമാറി.

ആംബുലന്‍സ് ഡ്രൈവറായ മാള സ്വദേശി ജയ്നീഷ്, പൊലീസിന്റെയും ജനങ്ങളുടെയും സമയോചിതമായ സഹായം കൊണ്ടാണ് ഇത്ര വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിഞ്ഞതെന്ന് പറഞ്ഞു. യാത്രയില്‍ തടസ്സങ്ങളൊന്നും നേരിടേണ്ടി വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലിന്‍ ഷെറിന്റെ സംസ്‌കാരം നാളെ മല്ലപ്പള്ളിയില്‍ നടക്കും. കുഞ്ഞിന്റെ മരണാനന്തര ദാനം, നാലുപേര്‍ക്ക് പുതിയ ജീവിതം നല്‍കിയ ദൗത്യമായി മാറി.

Continue Reading

kerala

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി: ‘മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കിയിട്ട് കേസെടുക്കാന്‍ പോലും തയ്യാറായില്ല’: അതിജീവത

Published

on

ചലചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികപീഡന പരാതിയിലെ വെളിപ്പെടുത്തലുകള്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പും പിടി കുഞ്ഞുമുഹമ്മദിനെതിരെ ഉയര്‍ന്ന പരാതിയില്‍ തീര്‍ത്തും വ്യത്യസ്തമായൊരു നിലപാടാണ് സ്വീകരിച്ചതെന്നും, മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍പോലും തയ്യാറായില്ലെന്നുമാണ്‌ പരാതിക്കാരിയുടെ ആരോപണം. താന്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ എഫ്‌ഐആര്‍ ഇടാതെ ആരോപണ വിധേയനായവ്യക്തിയെ സംരക്ഷിക്കുന്നതിനായി പൊലീസും സര്‍ക്കാരും ഒളിച്ചുകളി നടത്തിയെന്നാണ് അതിജീവതയുടെ ആരോപണം. നിശബ്ദയാകാന്‍ ഒരുക്കമല്ലെന്ന തലക്കെട്ടില്‍ പരാതിക്കാരിയെഴുതിയ ലേഖനത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.

പിടി കുഞ്ഞുമുഹമ്മദിനെതിരെ തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി പരാതിക്കാരി രംഗത്തെത്തിയത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കുള്ള തീരുമാനത്തിലാണ് പരാതിക്കാരി.

ലൈംഗിക പീഡനശ്രമം സംബന്ധിച്ചുള്ള പരാതി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവത്തോടെ ഇടപെട്ടത്. നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് നല്‍കിയ രഹസ്യ പരാതിയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുടെ വീട്ടിലെത്തി. മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തില്ല. തദേശ തിരഞ്ഞെടുപ്പ്, ഐഎഫ്എഫ്‌കെ എന്നിവയ്ക്ക് ശേഷം കേസ് ഉന്നത ഇടപെടലിലൂടെ അവസാനിപ്പിക്കാനുള്ള നീക്കമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് ആശ ആച്ചി ജോസഫിന്റെ ആരോപണം. നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കണം, കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുത്, സംരക്ഷണം ലഭിക്കും പക്ഷേ, മിണ്ടാതിരിക്കണം എന്നൊക്കെയായിരുന്നു ചിലര്‍ ഉപദേശിച്ചതെന്നാണ് ലേഖനത്തിലൂടെ പരാതിക്കാരി ആരോപിക്കുന്നത്. മിണ്ടാതിരിക്കുക എന്നത് തന്റെ അന്തസിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമായി തോന്നിയെന്നും അവര്‍ പറയുന്നു.

സര്‍ക്കാര്‍ സ്ത്രീപക്ഷത്താണെന്ന് ആണയിടുമ്പോഴും പി ടി കുഞ്ഞുമുഹമ്മദിനെതിരെ നല്‍കിയ പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിപ്പിച്ചതിന് പിന്നില്‍ വലിയ ഇടപെടല്‍ നടന്നുവെന്നും, നിരവധി പേര്‍ പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചുവെന്നുമാണ് പരാതിക്കാരി കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് നടന്ന 33ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജൂറി കമ്മിറ്റി അംഗമായിരുന്നു പരാതിക്കാരി. സ്‌ക്രീനിംഗ് കഴിഞ്ഞ ദിവസം വൈകുന്നേരം പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സിപിഎം സഹയാത്രികനായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ആരോപണം.

നടി അക്രമിക്കപ്പെട്ട സംഭവത്തിത് ശേഷം സിനിമാ മേഖലയില്‍ തിരുത്തലുകള്‍ ഉണ്ടാക്കാനായി നടന്ന ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നതാണ് പിടി കുഞ്ഞുമുഹമ്മദുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗിക ആരോപണം വ്യക്തമാക്കുന്നത്. പരാതിയില്‍ നിന്ന് തന്നെ പിന്‍തിരിപ്പിക്കാനോ, നിശബ്ദയാക്കാനോ കഴിയില്ലെന്നുള്ള വ്യക്തമായ സന്ദേശം നല്‍കിയാണ് അതിജീവത ലേഖനം അവസാനിപ്പിക്കുന്നത്.

Continue Reading

Trending