കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 6,320 രൂപ കുറഞ്ഞു. ഒറ്റ ദിവസത്തില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ വിലയിടിവാണ് ഇത്. ഇതോടെ 1,24,080 രൂപയില്‍ നിന്ന് സ്വര്‍ണവില 1,17,760 രൂപയായി കുറഞ്ഞു. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 14,720 രൂപയാണ്. ഇന്നലെ 15,510 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അമ്പരിപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെയാണ് ഈ വിലയിടിവ്.
സംസ്ഥാനത്ത് ഇന്നലെ രണ്ട് തവണ സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഒറ്റയടിക്ക് പവന് 5,240 രൂപ കുറഞ്ഞതിന് ശേഷമാണ് വൈകീട്ട് കുറഞ്ഞത്. വൈകീട്ട് ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയായി. പവന് 1040 രൂപ കുറഞ്ഞ് 1,24,080 രൂപയായി. 18കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 105 രൂപ കുറഞ്ഞ് 12,740 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 1,01,920 രൂപയായി കുറഞ്ഞു. ജനുവരിയില്‍ മാത്രം സ്വര്‍ണവിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ആഗോള വിപണിയില്‍ രേഖപ്പെടുത്തിയത്.
ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇങ്ങനെ അനിശ്ചിതത്വമുണ്ടാകുമ്പോള്‍ സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് സ്വീകാര്യത കൂടും. അതുപോലെ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും യു.എസിന്റെ തീരുവ ഭീഷണികളും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.