ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് സത്പാല്‍ സിങ് സാഥി എന്നിവരുടെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി ബി.ജെ.പിക്കുള്ളില്‍ രൂപപ്പെട്ട ഭിന്നത പരിഹരിക്കപ്പെട്ടിട്ടില്ല.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ, മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനായി പിടിവലി തുടരുന്നത്. രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് നേതാക്കള്‍ വടംവലി തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി ഒരുങ്ങുന്നത്.