ഇന്ധന വില ഉയര്‍ന്നതോടെ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വര്‍ധിക്കാനും തുടങ്ങി.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് കടപ്പുറത്ത് ലയണ്‍സ് പാര്ക്കിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് അനുസ്മരണ സംഗമം നടക്കുക.
4.32 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. റഗുലര്‍ വിഭാഗത്തില്‍ 3,6 5,871 വിദ്യാര്‍ഥികളും, പ്രൈവറ്റായി 20,768 പേരുമാണ് പരീക്ഷ എഴുതുന്നത്.
ഇതോടെ തുടര്‍ച്ചയായ അഞ്ചാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിന് ബൂട്ട് കെട്ടുന്നത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റു മാര്‍, കോസ്റ്റ് ആന്‍ഡ് വര്‍ക്ക്സ് അക്കൗണ്ടന്റ്മാര്‍, കമ്പനി സെക്രട്ടറിമാര്‍ എന്നിവയ്ക്കായുള്ള നിയമത്തിന്റെ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാഴ്ചക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് ആറു രൂപ 10 പൈസയും ഡീസലിന് അഞ്ചു രൂപ 86 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്.
ഈ ആവശ്യമുന്നയിച്ച് ഡല്‍ഹിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്ന് സമദാനി പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് ജന്മനാടായ ഭക്തിയാര്‍പൂരില്‍ ഒരു ചടങ്ങില്‍ വെച്ച് നിതീഷ് കുമാറിനെ ഒരാള്‍ ആക്രമിച്ചത്.
നെഞ്ചിലും തലയിലും വെടിയേറ്റിട്ടുണ്ട്. ആശുപ്രത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
കുത്തേറ്റ സോന ബിജു എന്ന വിദ്യാര്‍ഥി റസ്റ്റോറന്റിലെ പാര്‍ട്ട് ടൈം ജീവനക്കാരിയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് ആക്രമണം നടന്നത്.