ന്യൂയോര്‍ക്ക് : കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയില്‍ ഉപയോഗിക്കുന്ന കാര്യം ചൈനയിലെ സൈനിക ശാസ്ത്രജ്ഞര്‍ ആലോചിച്ചിരുന്നതായി രേഖകള്‍. ചൈനീസ് പ്രബന്ധമായ ‘ The Unnatural Origin of SARS and New Species of ManMade Viruses as Genetic Bioweapons’ എന്ന പ്രബന്ധത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.ചൈനീസ് സൈനിക ശാസ്ത്രജ്ഞരും വൈറോജിസ്റ്റുകളും ചേര്‍ന്നാണ് പ്രബന്ധം തയ്യാറാക്കിയത്.

സാര്‍സ് കൊറോണ വൈറസുകളെ ജനിതക ആയുധങ്ങളുടെ പുതിയ യുഗം എന്ന് മുദ്രകുത്തപ്പെടുകയും, വളര്‍ന്നുവരുന്ന ഹ്യൂമന്‍ഡിസീസ് വൈറസായി കൈകാര്യം ചെയ്യാനും പിന്നീടത് ആയുധമായി ഉപയോഗിക്കാനും മുന്‍പൊരിക്കലും കാണാത്ത വിധത്തില്‍ അഴിച്ചുവിടാനും കഴിയുമെന്ന് പ്രബന്ധത്തില്‍ പറയുന്നു.

2015 ല്‍ ചൈനയിലെ മുന്‍നിര സൈനിക ശാസ്ത്രജ്ഞര്‍ സാര്‍സ് കൊറോണ വൈറസുകളെ കുറിച്ച് പറയുകയും മൂന്നാംലോക മഹായുദ്ധം ജൈവായുധങ്ങളുടെ പോരാട്ടമായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നതായാണ് രേഖകളില്‍ പറയുന്നത്.