kerala
ആശങ്ക തുടരുന്നു: കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കോവിഡ്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 342 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,794 ആയി.
കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,962 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,110 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,07,564 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3546 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 19,416 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 342 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,794 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2742 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 234, പത്തനംതിട്ട 147, ആലപ്പുഴ 102, കോട്ടയം 380, ഇടുക്കി 114, എറണാകുളം 324, തൃശൂര്‍ 192, പാലക്കാട് 62, മലപ്പുറം 72, കോഴിക്കോട് 338, വയനാട് 49, കണ്ണൂര്‍ 157, കാസര്‍ഗോഡ് 30 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 19,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,79,277 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
kerala
യുവതിയുടെ ശരീരത്തിൽ തുണിക്കഷണം കണ്ടെത്തിയ സംഭവം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വയനാട്: മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ മാനന്തവാടി പൊലീസ് കേസെടുത്തു. ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാനന്തവാടി എസ്ഐ എം.സി. പവനനാണ് അന്വേഷണ ചുമതല. പൊലീസ് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ശരീരത്തിൽ നിന്ന് ലഭിച്ച രണ്ട് തുണിക്കഷണങ്ങളിൽ ഒന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റൊരു കഷണം നേരത്തെ തന്നെ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സംഘത്തിന് കൈമാറിയിരുന്നു.
പ്രസവത്തിനു ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി രണ്ട് തവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും സ്കാനിങ് നടത്താൻ തയ്യാറായില്ലെന്നതാണ് പരാതിയിലെ പ്രധാന ആരോപണം. തുടർന്ന് ശരീരത്തിൽ നിന്നാണ് തുണിക്കഷണം പുറത്തുവന്നതെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
മെഡിക്കൽ കോളേജിലെ സ്ത്രീരോഗ വിഭാഗം ഡോക്ടറുടെ ഭാഗത്തുണ്ടായ ശ്രദ്ധക്കുറവാണ് തുണി ശരീരത്തിൽ കുടുങ്ങാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ മന്ത്രി ഒ.ആർ. കേളു, ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ), ആശുപത്രി സൂപ്രണ്ട് എന്നിവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്.
kerala
2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി. രാജഗോപാലന്‍
അദ്ദേഹത്തിന്റെ സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കൊച്ചി: 2025ലെ ഓടക്കുഴൽ പുരസ്കാരം സാഹിത്യ വിമർശകൻ ഇ.പി. രാജഗോപാലന്‍ ലഭിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഫെബ്രുവരി 2ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമായ ഇ.പി. രാജഗോപാലൻ കാസർകോട് പിലിക്കോട് മാണിയാട്ട് സ്വദേശിയാണ്. 2018ൽ കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു.
കേരള സാഹിത്യ അക്കാദമി അംഗമായ അദ്ദേഹം പുരോഗമന കലാ–സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 2006ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഇ.പി. രാജഗോപാലന്‍ ലഭിച്ചിട്ടുണ്ട്.
kerala
എറണാകുളം കടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധ; നൂറിലേറെ പേർ ചികിത്സയിൽ
എടയാർ ഫാത്തിമ മാതാപള്ളി പെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്ത ഐസ്ക്രീം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.
എറണാകുളം: എറണാകുളം കടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറിലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ. എടയാർ ഫാത്തിമ മാതാപള്ളി പെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്ത ഐസ്ക്രീം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.
ഇന്നലെയായിരുന്നു പള്ളിപ്പെരുന്നാൾ. പെരുന്നാളിനിടെ സ്വകാര്യ കമ്പനിയുടെ ഐസ്ക്രീം കഴിച്ചവർക്കാണ് വയറിളക്കം, ഛർദ്ദി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. സംഭവത്തിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഐസ്ക്രീം സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
-
kerala1 day agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News1 day agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News1 day agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News1 day agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala1 day ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
GULF1 day agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala1 day agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
kerala1 day agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
