More
കോണ്‍ഗ്രസ് പുതിയ പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന്; ലോക്സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചയാകും
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതി ഇന്ന് ആദ്യ യോഗം ചേരും. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റതിനു ശേഷം ചേരുന്ന ആദ്യ പ്രവര്‍ത്തക സമിതിയാണെന്ന പ്രത്യേകതയുമുണ്ട്. ലോകസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ചര്‍ച്ചാ വിഷയമാകും.
സമിതി അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ക്കു പുറമെ പിസിസി അധ്യക്ഷന്മാര്, സംസ്ഥാന പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
കേരളത്തിലെ നേതാക്കള്‍ കെ.പി.സി.സി അധ്യക്ഷ നിയമനം സംബന്ധിച്ച് രാഹുലുമായും മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയേക്കും.
അടുത്തിടെയാണ് കോണ്‍ഗ്രസിന്റെ 51 അംഗ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചത്. സമിതിയില്‍ 23 അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളുമാണുള്ളത്. രാഹുല്‍ഗാന്ധി, സോണിയാ ഗാന്ധി, മന്മോഹന് സിങ് തുടങ്ങി 23 പേരാണ് സമിതിയിലെ അംഗങ്ങള്‍. കേരളത്തില്‍ നിന്ന് എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവര്‍ അംഗങ്ങളാണ്. പി.സി ചാക്കോ സ്ഥിരം ക്ഷണിതാവുമാണ്.
tech
ഗൂഗിള്‍ അസ്സിസ്റ്റന്റിന് പകരം എഐ ടൂള്‍; പുതുവര്‍ഷ പ്രഖ്യാപനവുമായി ഗൂഗിള്‍
ആന്‍ഡ്രോയിഡ് ഫോണുകള്‍, ടാബ് ലെറ്റുകള്‍, ഗൂഗിള്‍ അസിസ്റ്റന്റിന്റെ ഐഒഎസ് ആപ്പ് തുടങ്ങിയവയിലെല്ലാം ഈ പുത്തന്‍ മാറ്റമെത്തും.
ആന്‍ഡ്രോയിഡില്‍ പുതുവര്‍ഷം മുതല്‍ ഗൂഗിള്‍ അസ്സിസ്റ്റന്റിന് പകരം എഐ ടൂളായ ജെമിനി. 2026 മുതല്‍ പുതിയ മാറ്റം നിലവില്‍ വരും. ആന്‍ഡ്രോയിഡ് ഫോണുകള്‍, ടാബ് ലെറ്റുകള്‍, ഗൂഗിള്‍ അസിസ്റ്റന്റിന്റെ ഐഒഎസ് ആപ്പ് തുടങ്ങിയവയിലെല്ലാം ഈ പുത്തന്‍ മാറ്റമെത്തും.
ഗൂഗിള്‍ അസ്സിസ്റ്റന്റിന് പകരം ജെമിനി എത്തുന്നതോടെ ആളുകള്‍ക്ക് കൂടുതല്‍ സംവദിക്കാനും ആശയവിനിമയം സുതാര്യമാക്കാനും സാധിക്കും. സ്വാഭാവിക ഭാഷയില്‍ തന്നെ ജെമിനിയോട് സംസാരിക്കാന്‍ സാധിക്കുന്നതും ജെമിനി ലൈവ് പോലുള്ള സവിശേഷതകളുമൊക്കെയാണ് ഉപയോക്താക്കളെ ജെമിനിയിലേക്ക് കൂടുതല്‍ അടുപ്പിച്ചിരിക്കുന്നത്. സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് പോലും ജെമിനിയുടെ ഉത്തരങ്ങള്‍ വളരെ ലളിതവും മനസിലാക്കാന്‍ സാധിക്കുന്നതുമായിരിക്കും. അതിനാല്‍ ഗൂഗിള്‍ അസിസ്റ്റന്റിനേക്കാള്‍ മികവ് ജെമിനിക്ക് ഉണ്ടെന്നതാണ് വിലയിരുത്തലുകള്‍.
ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് ജെമിനി എത്തുന്നതോടെ ദൈനംദിന ജോലികളെ സഹായിക്കുന്നതിനോടൊപ്പം ഫോണിലെ ആപ്പുകളില്‍ നിന്നുള്ള ഡാറ്റയിലൂടെ സ്മാര്‍ട്ട് സഹായം നല്‍കുകയും ചെയ്യും. അസിസ്റ്റന്റില്‍ നിന്ന് ജെമിനിയിലേക്കുള്ള മാറ്റം ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ പാടില്ലെന്നും ഉപയോഗം കൂടുതല്‍ സുഗമമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഗൂഗിള്‍ വ്യക്തമാക്കി. അതിനാല്‍ അല്‍പ്പം സമയമെടുത്താകും ജെമിനിയുടെ മുഖം മിനുക്കിയുള്ള വരവ്. ഇതോടെ ജെമിനി ഡിഫോള്‍ട്ട് അസിസ്റ്റന്റായിട്ടാകും പ്രവര്‍ത്തിക്കുക.
ഓരോ രാജ്യങ്ങളിലും ഘട്ടം ഘട്ടമായിട്ടാകും മാറ്റങ്ങള്‍ കൊണ്ട് വരുകയെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. 2025 അവസാനത്തോടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാറ്റം വരുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ വര്‍ഷാവസാനവും അവധിക്കാല സീസണുമായതിനാല്‍ ഉപയോക്താക്കള്‍ക്ക് തടസ്സം നേരിടാതിരിക്കാനാണ് പുതുവര്‍ഷത്തിലേക്ക് തീരുമാനം ഗൂഗിള്‍ മാറ്റിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
india
‘‘തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി നിർദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കുകയാണ്, എസ്.ഐ.ആറില്‍ ബംഗാളില്‍ ഗുരുതര വീഴ്ചകള്‍: മമത
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനർജി. എന്യൂമറേഷൻ ഘട്ടം പൂർത്തിയാക്കി പ്രസിദ്ധീകരിച്ച കരട് പട്ടിക ‘എ’ മുതൽ ‘ഇസെഡ്’ വരെ അബദ്ധങ്ങളാണെന്ന് തൃണമൂൽ കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റുമാരുടെ സമ്മേളനത്തിൽ അവർ ആരോപിച്ചു.
‘‘തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി നിർദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കുകയാണ്. എന്യൂമറേഷൻ ഘട്ടത്തിൽ വോട്ടർമാരെ കണ്ടെത്തുന്നതിൽ ഗുരുതര വീഴ്ചകളാണ് സംഭവിച്ചത്. അർഹരായ ആയിരക്കണക്കിന് വോട്ടർമാരാണ് പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇത്രയേറെ വോട്ടർമാരുടെ പ്രശ്നങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ പരിഹരിക്കാനാകുമെന്ന് അറിയില്ല’’- അവർ പറഞ്ഞു.
kerala
കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38) , അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികളെ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാത്രി 8 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്.
-
kerala1 day agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala7 hours agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala1 day agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
