സാല്‍വദോര്‍: കോപ അമേരിക്ക ഫുട്‌ബോളില്‍ ആതിഥേയരായ ബ്രസീലിന് വെനിസ്വലക്കെതിരെ ഗോള്‍രഹിത സമനില. ഗബ്രിയേല്‍ ജീസസും കുട്ടിന്യോയും രണ്ട് തവണ ലക്ഷ്യ കണ്ടെങ്കിലും ഓഫ് സൈഡില്‍ കുരുങ്ങുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ബ്രസീല്‍ വെനിസ്വലക്കെതിരെയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ പിറന്നില്ല. ബോള്‍ പൊസിഷനിലും ഷോട്ടുകളിലുമെല്ലാം ബ്രസീലാണ് മികവ് പുലര്‍ത്തിയത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് എ-യില്‍ ഒന്നാംസ്ഥാനത്താണ് ബ്രസീല്‍.