kerala
അഴിമതിയെക്കുറിച്ചു വിവരം നല്‍കാനുള്ള സംവിധാനം; എല്ലാ സ്ഥാപനങ്ങളിലും ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം
സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളില്‍നിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്.

അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കുന്നതു സംബന്ധിച്ച് വിജിലന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളില്‍നിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. ഇപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുക എന്ന അറിയിപ്പ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. വിജിലന്‍സ് ആസ്ഥാനത്തെ ടോള്‍ ഫ്രീ നമ്പര്‍ 1064 / 8592900900, വാട്‌സ്ആപ്പ് – 9447789100, ഇ-മെയില്‍:vig.vacb@kerala.gov.in, വെബ്‌സൈറ്റ് – www.vigilance.kerala.gov.in എന്നിവയും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കണം. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ജില്ലാ യൂണിറ്റുകളുടെ വിലാസവും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഇത് സര്‍ക്കുലറിനൊപ്പമുള്ള അനുബന്ധത്തില്‍ നല്‍കിയിട്ടുണ്ട്.
kerala
ആലുവയിലെ മൂന്ന് വയസുകാരിയുടെ മരണം; കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത് മാതാവ് എന്ന് മൊഴി
കുഞ്ഞിനെ പുഴയിലെറിഞ്ഞത് താന്‍ തന്നെയാണെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ആലുവയില്‍ മൂന്ന് വയസുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ അമ്മ തന്നെയാണ് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് മൊഴി. മറ്റക്കുഴി സ്വദേശി മൂന്ന് വയസുകാരി കല്യാണിയാണ് മരിച്ചത്. മൂഴിക്കുളം പുഴയില്‍ നിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്‌കൂബ ഡൈവിങ് സംഘവും രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് പിഞ്ചോമനയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികളിയായിരുന്നു.
കുഞ്ഞിനെ പുഴയിലെറിഞ്ഞത് താന്‍ തന്നെയാണെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
മുന്‍പും കുട്ടിയെ യുവതി കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കയിരുന്നെന്നും മറ്റൊരു ദിവസം ടോര്‍ച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തന്‍കുരിശ് പൊലീസിന് മൊഴി നല്‍കി.
തങ്ങള്‍ക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞിനെ താന്‍ പുഴയിലെറിഞ്ഞെന്നും കല്യാണിയുടെ മാതാവ് തന്നെ ബന്ധുക്കളോട് പറഞ്ഞതായും വിവരമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി അയല്‍വാസികളും സ്ഥിരീകരിക്കുന്നുണ്ട്.
കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. മൂഴിക്കുളത്ത് വച്ച് ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു.
kerala
എറണാകുളത്ത് കാണാതായ മൂന്നുവയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി
അംഗന്‍വാടിയില്‍നിന്ന് മാനസിക വിഭ്രാന്തിയുള്ള അമ്മയോടൊപ്പം തിരികെയാത്ര ചെയ്യുന്നതിനിടെയാണ് മൂന്നുവയസ്സുകാരി കല്യാണിയെ കാണാതായത്.

എറണാകുളത്ത് കാണാതായ മൂന്നുവയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ആറംഗ സ്‌കൂബ ടീം ചാലക്കുടി പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കോലഞ്ചേരി സ്വദേശിയായ ഷാജിയുടെ മകള്‍ കല്യാണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംഗന്‍വാടിയില്‍നിന്ന് മാനസിക വിഭ്രാന്തിയുള്ള അമ്മയോടൊപ്പം തിരികെയാത്ര ചെയ്യുന്നതിനിടെയാണ് മൂന്നുവയസ്സുകാരി കല്യാണിയെ കാണാതായത്.
കുട്ടിയെ കാണാതായത് ആലുവ ഭാഗത്ത് എത്തിയപ്പോഴാണെന്ന് അമ്മ ആദ്യം പൊലീസിനു മൊഴി നല്‍കിയിരുന്നു. പിന്നീട്, കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ മൊഴി മാറ്റി. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് കോലഞ്ചേരിയിലെ അംഗന്‍വാടിയില്‍നിന്ന് അമ്മ സന്ധ്യ കുറുമശ്ശേരിയിലെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ട് പോയതാണ്.
കോലഞ്ചേരിയില്‍നിന്ന് സന്ധ്യയും കുട്ടിയും ഓട്ടോയില്‍ തിരുവാങ്കുളത്തെത്തി. തുടര്‍ന്ന് അവിടെനിന്ന് സ്വകാര്യ ബസില്‍ ആലുവ വരെ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കാണാതായെന്നാണ് പരാതി. സന്ധ്യ ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടില്‍ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. അപ്പോഴാണ് ഷാജിയുടെ വീട്ടുകാരും സംഭവം അറിയുന്നത്. ഷാജി ഉടന്‍ പുത്തന്‍കുരിശ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന സന്ധ്യ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. കുട്ടിയെക്കുറിച്ച് ചെങ്ങമനാട് പൊലീസും അല്ലിയോട് മണിക്കൂറോളം ചോദിച്ചിട്ടും വ്യക്തമായ വിവരം വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ സന്ധ്യ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്.
kerala
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
കാലവർഷം തുടങ്ങാൻപോകുന്ന വേളയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ അത് ശക്തിപ്രാപിക്കുമ്പോഴുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് അധികൃതർ ആവശ്യമായ നടപടികളെടുക്കണം

മലപ്പുറം ജില്ലയിലെ കൊളപ്പുറം – കൂരിയാട് പ്രദേശത്ത് പുതുതായി നിർമ്മിക്കപ്പെട്ട ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്ന ഡോ എം.പി, അബ്ദുസമദ് സമദാനി എംപി പറഞ്ഞു മേഖലയിലെ ഗതാഗതത്തെത്തന്നെ ബാധിച്ച ഈ സംഭവം ഗുരുതരമായ അപകടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമാകുമായിരുന്നു. അത് ഒഴിവായത് നാടിനും ജനങ്ങൾക്കും തൽക്കാലം ആശ്വാസകരമായെങ്കിലും ഈ സംഭവം ഉണർത്തുന്ന ഉൽക്കണ്ഠകൾ അവസാനിക്കുന്നില്ല.
റോഡ് നിർമ്മാണത്തിലെ അതീവ ഗൗരവമുള്ള വീഴ്ച്ചകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. കൂരിയാട് പ്രദേശത്തെ റോഡ് തകർച്ച അടിയന്തിരമായി പരിഹരിക്കുന്നതോടൊപ്പം സംസ്ഥാനത്തുടനീളം നിർമ്മാണം നടന്നുകഴിഞ്ഞ സ്ഥലങ്ങളിൽ ഇതുപോലുള്ള അപകട സാധ്യതകൾ ഉണ്ടോയെന്ന കാര്യത്തെപ്പറ്റി ഉടൻ പരിശോധന നടത്തുകയും ഉണ്ടെങ്കിൽ ഉടൻ പരിഹാര നടപടികൾ സ്വീകരിക്കുകയും വേണം. കാലവർഷം തുടങ്ങാൻപോകുന്ന വേളയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ അത് ശക്തിപ്രാപിക്കുമ്പോഴുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് അധികൃതർ ആവശ്യമായ നടപടികളെടുക്കണം.
റോഡ് നിർമ്മാണം നടന്ന ചില സ്ഥലങ്ങളിൽ ഇപ്പോഴും ഡ്രൈനേജ് സംവിധാനത്തിലെ അപാകതകൾ കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സുരക്ഷാ വീഴ്ചകൾ കാരണം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴികളിൽ വീണ് യാത്രക്കാർ മരിക്കുകയോ അവർക്ക് പരിക്കേൽക്കുകയോ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ജനപ്രതിനിധികളും സാമൂഹിക സംഘടനകളും യഥാസമയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പലപ്പോഴും അത് ഗൗരവത്തിലെടുത്തുകൊണ്ടുള്ള പരിഹാരശ്രമങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നത് ഖേദകരമാണ്. ഇപ്പോഴുണ്ടായ ഗുരുതരമായ അപകടാവസ്ഥ പരിഗണിച്ചെങ്കിലും അടിയന്തിരമായ നടപടികൾക്ക് തയ്യാറാകണം.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി