india

മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടുലക്ഷം കടന്നു

By Test User

September 02, 2020

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 15,765 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടുലക്ഷം കടന്നു. 8,08,306 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 320 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 24,903 ആയി.

ഇന്ന് 320 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ 52 എണ്ണം പുണെയിലും 35 എണ്ണം മുംബൈയിലും 31 എണ്ണം താനെയിലും 22 എണ്ണം നാഗ്പൂരിലുമാണ്. 3.08 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ മരണ നിരക്ക്. 10,978 പേര്‍ ഇന്ന് രോഗമുക്തി നേടി. 5,84,537 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗമുക്തി നേടി. 72.32 ശതമാനമാണ് രോഗമുക്തി നിരക്ക്.