ഒഞ്ചിയം : എം എസ് എഫ് ജില്ല കമ്മിറ്റി അംഗം മന്‍സൂര്‍ ഒഞ്ചിയത്തിന് നേരെ സി പി എം വധശ്രമം. ഇന്നലെ രാത്രി 11:10 നാണ് സംഭവം. ഒഞ്ചിയം ലീഗ് ഓഫീസിനു മുമ്പിലുള്ള റോഡിലൂടെ നടന്നു വരികയായിരുന്ന മന്‍സൂറിനെ ബൈക്കില്‍ കാത്തിരുന്ന ബൈജു കരികുനിയില്‍, രവി കരികുനിയില്‍, രജീഷ് തെക്കയില്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

നിന്നെ കൊല്ലും എന്ന് ആക്രോശിച്ചു വടി വാള്‍ തലക്ക് നേരെ രണ്ട് തവണ വീശുകയായിരുന്നു. ഒഴിഞ്ഞു മാറിയ മന്‍സൂര്‍ പ്രാണ രക്ഷാര്‍ദ്ധം വീട്ടിലേക്ക് ഓടിക്കയറിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയാണുണ്ടായത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്ത് ഭരണം നഷ്ടമായതും മുസ്‌ലിം ലീഗ് നേടിയ വിജയവും ആണ് മന്‍സൂറിനെ വധിക്കാനുള്ള സി പി എം ശ്രമത്തിന് പിന്നില്‍. സംഭവത്തില്‍ എം എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു