Connect with us

kerala

പെരുമാറ്റചട്ടത്തില്‍ വ്യത്യസ്ത നിലപാട്

ജില്ലയില്‍ പൂര്‍ണമായും തൃശൂരില്‍ ചേലക്കരയില്‍ മാത്രം

Published

on

തൃശൂര്‍ ജില്ലയില്‍ ചേലക്കര മണ്ഡലത്തില്‍ മാത്രം പെരുമാറ്റചട്ടം ബാധകമാക്കി ഇറക്കിയ ഉത്തരവ്

മലപ്പുറം: ജില്ലയില്‍ പൂര്‍ണമായും പെരുമാറ്റചട്ടം കൊണ്ടുവന്നത് പ്രതിഷേധത്തിനിടയാക്കുന്നു. ഉപതരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത് മൂന്നു നിയോജക മണ്ഡലങ്ങള്‍ മാത്രമാണെങ്കിലും ജില്ലയില്‍ പൂര്‍ണ്ണമായും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കൊണ്ടുവന്നത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ 16 മണ്ഡലങ്ങളിലും പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള പരിമിതി ഭരണ കേന്ദ്രങ്ങളെ നിഷ്‌ക്രിയമാക്കും.

മാതൃക പെരുമാറ്റച്ചട്ടത്തിന്റെ മറവിലുണ്ടാവുന്ന പൂര്‍ണ നിഷ്‌ക്രിയാവസ്ഥ ജില്ലയുടെ സര്‍വ മേഖലയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് നവം ബര്‍ 13ന് പൂര്‍ത്തിയാവുമെങ്കിലും ഫലം പുറത്തു വരാന്‍ വീണ്ടും 10 ദിവസത്തോളം കാത്തിരിക്കണം. അതുകൊണ്ടു തന്നെ ഒരു മാസത്തോളം നയപരമായ കാര്യങ്ങ ളില്‍ പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും ഉണ്ടാവില്ല. പഞ്ചായത്തുകളടക്കമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതികളുടെ രൂപരേഖയുടെ ചര്‍ച്ചകളുമെല്ലാം തിരഞ്ഞെടുപ്പ് കഴിയാതെ തുടങ്ങാനിടയില്ല.

തൃശൂര്‍ ചേലക്കരയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ മാത്രമാണ് പെരുമാറ്റചട്ടം നിലവില്‍ വന്നിട്ടുള്ളത്. ഇത്തരത്തില്‍ മലപ്പുറത്തും നടപ്പിലാക്കണമെന്നാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആവശ്യം. ഏകദേശം ഒരു മാസത്തോളം നിഷ്‌ക്രിയാവസ്ഥയാക്കുന്ന തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.

 

kerala

പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മൂന്നര മുതല്‍ വെബ്‌സൈറ്റിലൂടെ ഫലം ലഭ്യമാകും

നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.

Published

on

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.

മൂന്നര മുതല്‍ വെബ്‌സൈറ്റിലൂടെ ഫലം ലഭ്യമാകും. വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം റെഗുലര്‍ പരീക്ഷ 26,178 വിദ്യാര്‍ഥികള്‍ എഴുതി. ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്.

ഈ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

Continue Reading

kerala

ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.

Published

on

ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുട്ടനാട് രാമങ്കരി വേഴപ്ര ചിറയില്‍ അകത്തെപറമ്പില്‍ മതിമോള്‍ (42) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.

സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. രാമങ്കരി ജങ്ഷനില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു ദമ്പതികള്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

ഓപ്പറേഷന്‍ ഡി ഹണ്ട്; 110 പേര്‍ അറസ്റ്റില്‍; 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

307.4 ഗ്രാം എംഡിഎംഎയും 2.3978 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്.

Published

on

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 110 പേരെ അറസ്റ്റ് ചെയ്തു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 307.4 ഗ്രാം എംഡിഎംഎയും 2.3978 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. ലഹരി വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2059 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് ദൗത്യം നടപ്പാക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

 

Continue Reading

Trending