Video Stories
ഉദ്യോഗസ്ഥപ്പോരില്‍ ഉലയുന്ന ഭരണം
മുതിര്‍ന്ന ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരില്‍ ഞെരിഞ്ഞമരുകയാണ് സംസ്ഥാന ഭരണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ കൂനിന്മേല്‍ കുരു പോലെ ഉദ്യോഗസ്ഥപ്പോര് പ്രതിസന്ധിയുടെ പാരമ്യതയില്‍ എത്തിനില്‍ക്കുകയാണ്. ഒന്നാം വാര്‍ഷിക തലേനാള്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയെയും ഡയരക്ടര്‍ ബിജു പ്രഭാകറിനെയും ഇടതു സര്‍ക്കാറിന് ചുമതലകളില്‍ നിന്ന് മാറ്റേണ്ടി വന്നത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം.
ഉന്നത ഉദ്യോഗസ്ഥരില്‍ രാഷ്ട്രീയ വകഭേദങ്ങള്‍ രൂപപ്പെടുത്തി തനിക്കാക്കി വെടക്കാക്കാനുള്ള തരംതാണ പ്രവണതകളുടെ പരിണിത ഫലമാണ് പിണറായി സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തല്ലിത്തീരുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന ഭരണകൂട നിസഹായത എത്രമാത്രം നാണക്കേടാണ്? സംസ്ഥാനത്തിന്റെ പൊതു താത്പര്യങ്ങളേക്കാള്‍ ഉന്നത ഉദ്യോസ്ഥര്‍ തന്‍പ്രമാണിത്വത്തിനും അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനും അടിപ്പെടുന്ന അവസ്ഥ അശുഭകരമായ ഭാവിയെയാണ് അടയാളപ്പെടുത്തുന്നത്. അധികാര കേന്ദ്രങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയും. പക്ഷേ, അതിനനുസൃതമായി ആടിത്തിമിര്‍ക്കേണ്ടവരല്ല ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍; അവര്‍ അധികാര സ്ഥാപനങ്ങള്‍ ആടിയുലയാതെ കാത്തുസംരക്ഷിക്കേണ്ടവരാണ്. അത്തരം ആര്‍ജവമുള്ള ഉദ്യോഗസ്ഥരെ കണ്ട കേരളമാണ്, ഇന്ന് അധികാര ബലത്തിന്റെ അഹന്തയും അപക്വതയുടെ അടയാഭരണങ്ങളും അലങ്കാരമാക്കി നടക്കുന്നവരെ സഹിക്കേണ്ടി വരുന്നത്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ പുകഞ്ഞു തുടങ്ങിയിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമിന്റേയും ടോം ജോസിന്റേയും വീടുകളില്‍ അന്നത്തെ വിജിലന്‍സ് ഡയരക്ടറായിരുന്ന ജേക്കബ് തോമസ് റെയ്ഡ് നടത്തിയതോടെ ഇത് മറനീക്കി പുറത്തുവരികയും ചെയ്തു. പ്രത്യക്ഷ സമരത്തിനിറങ്ങിയില്ലെങ്കിലും സര്‍ക്കാറുമായി നിസ്സഹകരിച്ച് മുന്നോട്ട് പോകാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ധാരണ രൂപപ്പെട്ടു. മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണങ്ങളില്‍ വകുപ്പു സെക്രട്ടറിമാരെ പ്രതി ചേര്‍ക്കുന്ന പ്രവണത ആവര്‍ത്തിക്കുകയും വിജിലന്‍സ് ഡയറക്ടര്‍ അതിന് കൂട്ടുനില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ നിസ്സഹകരണ സമരം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പടര്‍ന്നുപടിച്ചു. ഒരു ന്യൂനത പോലും ഇല്ലാത്ത രീതിയില്‍ ഫയലുകള്‍ എത്തിയാല്‍ മാത്രമേ ഒപ്പിട്ടു നല്‍കുകയുള്ളൂ എന്ന തീരുമാനത്തില്‍ അവരെത്തി. സാമ്പത്തിക ബാധ്യതയുള്ള ഫയലുകള്‍ തീര്‍പ്പാക്കാതെ മുഖ്യമന്ത്രിക്ക് കൊടുക്കുകയും പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സെക്രട്ടറിമാര്‍ ഫയലുകള്‍ മുമ്പോട്ട് നീക്കുകയുള്ളൂവെന്ന് തീരുമാനിക്കുകയും ചെയ്തു. സമരത്തിനു വേണ്ടി ഒരു ദിവസം തെരഞ്ഞെടുത്തുവെങ്കിലും മുഖ്യമന്ത്രി പരിഹാരം ഉറപ്പു നല്‍കിയ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റില്‍ ഇന്നും അതിന്റെ അലയൊലികള്‍ നിലച്ചിട്ടില്ലെന്നതിന്റെ നിരവധി തെളിവുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഭരണത്തിന്റെ തുടക്കത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെതിരെ സമര രംഗത്തുവന്ന അത്യപൂര്‍വ സാഹചര്യത്തിനാണ് സംസ്ഥാന സാക്ഷ്യം വഹിച്ചത്. ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കം പിന്നീട് ഉദ്യോഗസ്ഥരും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. ടി.പി സെന്‍കുമാറുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിന് ഒടുവില്‍ മൂക്കുകുത്തി വീഴേണ്ട ഗതിവന്നു. ചേരിപ്പോര് രൂക്ഷമായതോടെ പല ഉദ്യോഗസ്ഥരും സര്‍ക്കാറിനെ രാജി സന്നദ്ധതയോ വകുപ്പു മാറ്റമോ അറിയിച്ചു തുടങ്ങി. തത്വത്തില്‍ സെക്രട്ടറിയേറ്റു മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെ ഇതിന്റെ പ്രതിഫലനങ്ങള്‍ കാണുകയും ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും ചിലരുടെ ദീര്‍ഘകാല അവധിയും സ്ഥിരമായുള്ള കെടുകാര്യസ്ഥതയും കാരണം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി സാധാരണക്കാര്‍ വിയര്‍ക്കേണ്ട അവസ്ഥവന്നു. ഉദ്യോഗസ്ഥപ്പോര് കാരണം സെക്രട്ടറിയേറ്റു മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെ ഭരണസ്തംഭനത്തിലേക്കു നീങ്ങിയെന്നര്‍ത്ഥം.
നയപരമായ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ പിടിവാശിയില്‍ നില്‍ക്കുന്നത് സര്‍ക്കാറിനെ കൂടുതല്‍ കുരുക്കിലാക്കിയിരിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ നിന്ന് ഉദ്യോഗസ്ഥരുടെ വിലാപമുയരുമ്പോള്‍ മുഖ്യമന്ത്രിക്ക് മൂകസാക്ഷിയാകാനേ നിര്‍വാഹമുള്ളൂ. പല ഉന്നത ഉദ്യോഗസ്ഥരെയും വകവരുത്താന്‍ വിജിലന്‍സ് വകുപ്പ് വല വിരിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളും വിവിധ വകുപ്പുകളും മന്ത്രിമാരും തമ്മിലുള്ള അനൈക്യവും ഇതിന്റെ അനന്തര ഫലങ്ങളാണ്. കിഫ്ബിയുടെ പേരില്‍ ധന-പൊതു മരാമത്ത് മന്ത്രിമാര്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നം വകുപ്പ് സെക്രട്ടറിമാരുടെ ‘ഈഗോ ക്ലാഷ്’ ആയി രൂപപ്പെട്ടുവെന്നതാണ് പുതിയ വര്‍ത്തമാനം. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കേണ്ടതില്ല. പക്ഷേ, അവരുടെ മനോവീര്യം തകര്‍ക്കുംവിധമായിരിക്കരുത് സര്‍ക്കാറിന്റെ സമീപനങ്ങള്‍. ഉദ്യോഗസ്ഥര്‍ക്ക് ഭീതിയോടെ ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായിക്കൂടാ. പ്രതികാര മനോഭാവത്തോടെ പെരുമാറുമ്പോഴാണ് സര്‍ക്കാറും ഉദ്യോഗസ്ഥരും രണ്ടു വഴിക്ക് നീങ്ങുന്നത്. സംസ്ഥാനം നിലവില്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയും ഇതാണ്. ഭരണ സ്തംഭനവും വികസന മുരടിപ്പും കേവലം പ്രതിപക്ഷ വിമര്‍ശമല്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് സക്രിയമായ ഭരണ നിര്‍വഹണത്തിന് സാധ്യതയൊരുക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം പൊതുജന പ്രക്ഷോഭത്തിനു മുമ്പില്‍ സര്‍ക്കാറിന് പിടിച്ചുനില്‍ക്കാന്‍ പാടുപെടേണ്ടി വരുമെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
india3 days agoകര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു

