Video Stories
മുസ്്ലിംലീഗും മായാവതിയും ഉയര്‍ത്തുന്ന ജനരോഷം
പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നതിനുമുമ്പ് രാജ്യം ഇന്ന് അഭിമൂഖീകരിച്ചുകൊണ്ടിരിക്കുന്ന അതിഭയാനകമായ അക്രമ പരമ്പരകളും അരക്ഷിതാവസ്ഥയും ആയത് ജനസഭകളില്‍ ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയും പ്രതിപക്ഷ കക്ഷികള്‍ കൂലങ്കഷമായ പരിശോധനക്ക് വിധേയമാക്കുകയുണ്ടായി. മാട്ടിറച്ചിയുടെ പേരില്‍ രാജ്യത്തെ മുസ്ലിംകള്ക്കും ദലിതുകള്‍ക്കുമെതിരെ കാപാലിക സംഘങ്ങള്‍ വ്യാപകമായ അക്രമവും കൊലപാതകങ്ങളും അഴിച്ചുവിടുന്നു. അവയെല്ലാം തല്‍സമയം പിടിച്ച് സമൂഹ മാധ്യമത്തിലിടുന്നു. മധ്യവയസ്കന് മുഹമ്മദ് അഖ്ലാഖ് മുതല്‍ പതിനാറുകാരന് ജുനൈദ്ഖാന് വരെ ഏതൊരു മുസല്‍മാനും ഏതുനേരവും കൊലചെയ്യപ്പെടുമെന്ന ഭീതിതാവസ്ഥ. ഉനയിലും ഷഹാരന്‍പൂരിലും ഹൈദരാബാദിലും കര്‍ണാടകയിലും ഝാര്‍ഖണ്ഡിലും ഹരിയാനയിലുമൊക്കെ ഈ നരാധമന്മാര് സവര്‍ണബ്രാഹ്മണിസത്തിന്റെ രാക്ഷസകാഹളം മുഴക്കുന്നു. പശു മാത്രമല്ല, പോത്തും കാളയുമൊക്കെ ഇവരുടെ പേക്കൂത്തുകള്‍ക്ക് ഹേതുവാകുന്നു. ഇതിനൊക്കെ അകമേ പിന്തുണക്കുന്ന ഗോമാതാരാധകരും.
ഇതിനിടെയാണ് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളെ അപലപിച്ചത്. 2016 ആഗസ്തിലും ഈവര്‍ഷം ജൂണ്‍ മുപ്പതിന് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലും വിഷയം മോദി ജനശ്രദ്ധയില്‍പെടുത്തുകയുണ്ടായി. ഗോ രക്ഷയുടെ പേരിലുള്ള അതിക്രമം രാജ്യത്തിന് മോശം പ്രതിഛായ സൃഷ്ടിക്കുമെന്നാണ് മോദി പറയുന്നത്. തന്റെ സര്‍ക്കാരിന്റെയും രാജ്യത്തിന്റെയും പ്രതിഛായ കളങ്കപ്പെടുത്തുന്നതിലാണ്, അല്ലാതെ കൊല്ലപ്പെടുന്ന പൗരന്മാരുടെ കാര്യത്തിലല്ല അദ്ദേഹത്തിന്റെ വേവലാതി. ദലിതുകളില്‍ നല്ലൊരുപങ്കും തന്റെ സര്‍ക്കാരിനെതിരായെന്ന വസ്തുത മനസ്സിലാക്കിയ ശേഷമാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ആ വിഭാഗത്തില്‍ നിന്നുള്ള ആളെ മോദിയും കൂട്ടരും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ നാടകമെല്ലാം നടന്നുകൊണ്ടിരിക്കെതന്നെയാണ് പശുവിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യ വകുപ്പുമന്ത്രി ഡോ. ഹര്ഷവര്ധന് അധ്യക്ഷനായി സെക്രട്ടറിതല സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത് എന്നതും കൗതുകകരമായിരിക്കുന്നു.
സ്വാഭാവികമായും തദ്വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കപ്പെടേണ്ടതും അവ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടവയുമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇതാകട്ടെ രാജ്യത്തെ പ്രതിപക്ഷകക്ഷികളുടെ ജനകീയവും ഭരണഘടനാപരവുമായ ഉത്തരവാദിത്തപ്പെട്ടതില്‍പെട്ടതുമാണ്. എന്നാല്‍ പ്രധാനമന്ത്രി പ്രസംഗിച്ചോട്ടെ, ഇതൊന്നും സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്ന തീര്‍ത്തും പ്രതിലോമകരമായ നിലപാടാണ് ഭരണകക്ഷിക്കാര്‍ ഇന്നലെ കൈക്കൊണ്ടത്. സര്‍വകക്ഷി സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെതന്നെ തള്ളിപ്പറയുന്ന തരത്തിലായി ഭരണകക്ഷിക്കാരുടെ ഈ അസഹിഷ്ണുതാപ്രകടനം. അസഹിഷ്ണുത ഗോ രക്ഷകര്‍ക്കുമാത്രമല്ല, സര്‍ക്കാരിനും ഭരണകക്ഷിക്കും കൂടിയാണെന്നു വ്യക്തമാക്കുന്നതായി രാജ്യസഭയിലെ ബി.ജെ.പി അംഗങ്ങളുടെ പ്രകടനം.
ദലിതുകളെയും ന്യൂനപക്ഷങ്ങളെയും കുറിച്ച് പ്രസംഗിക്കാന്‍ അനുവദിക്കാത്തതിന് ബഹുജന്‍സമാജ് പാര്‍ട്ടി അംഗം മായാവതി രാജ്യസഭയില്‍ നിന്ന് രാജിവെച്ചത് രാജ്യത്തെ ജനമന:സാക്ഷിയുടെ പ്രതിഫലനമാണെന്ന കാര്യത്തില്‍ സംശയമില്ല. ദലിതുകളുടെ പേരില്‍ വോട്ടുചോദിക്കുകയും വിജയിക്കുകയും ചെയ്ത പാര്‍ട്ടിയാണ് മായാവതിയുടേത്. നിലവില്‍ 15 എം.പിമാര്‍ ആ പാര്‍ട്ടിക്കുണ്ട്. ഉത്തര്‍പ്രദേശിലെ ഷഹാരന്‍പൂരില്‍ ദലിതുകള്‍ കൂട്ടത്തോടെ പീഡനത്തിനിരയാകുകയും തിങ്കളാഴ്ച സുല്‍ത്താന്‍പൂരില്‍ രാംജിത് സച്ചന് എന്ന നാല്പത്തേഴുകാരന് സവര്ണരാല് കൊല്ലപ്പെട്ടതും രാജ്യത്തെ ഞെട്ടിച്ചതാണ്. മദ്യംവാങ്ങാനായി രാകേഷ് എന്നയാള്‍ രാംജിത്തിന്റെ മകനോട് 200 രൂപ ചോദിച്ചത് നല്‍കാത്തതിനെതുടര്‍ന്നാണത്രെ കൊലപാതകം. ഷഹാരന്‍പൂരില്‍ തനിക്കുപോലും പ്രവേശിക്കാന്‍ കഴിയാത്തവിധം സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഉപരോധിച്ചിരിക്കുകയാണെന്നാണ് മായാവതി പറയുന്നത്. സെഡ് കാറ്റഗറി സുരക്ഷയാണ് ഈ മുന്‍മുഖ്യമന്ത്രിക്കെന്നോര്‍ക്കണം. മൂന്നു മിനിറ്റ് പ്രസംഗിക്കാന്‍ അനുവദിച്ചെങ്കിലും ഭരണപക്ഷ അംഗങ്ങള്‍ മായാവതിയുടെ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തുകയായിരുന്നു. തങ്ങള്‍ക്ക് യു.പിയില്‍ ജനവിധി ലഭിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാവ് മുക്താന് അബ്ബാസ് നഖ്വി പറഞ്ഞത്. ദലിതുകളെയും ന്യൂനപക്ഷങ്ങളെയും കൊല്ലുന്നതിനാണോ ജനവിധി എന്നായിരുന്നു കോണ്‍ഗ്രസ് രാജ്യസഭാ കക്ഷിനേതാവ് ഗുലാംനബി ആസാദിന്റെ മറുചോദ്യം.
പാര്‍ലമെന്റിനകത്തും പുറത്തുമുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ദലിത്-മുസ്ലിം നരവേട്ടക്കെതിരെ മുസ്ലിംലീഗ് ഇന്നലെ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച്. വിവിധ സംസ്ഥാനങ്ങളിലും കോഴിക്കോട്ടും തിരുവനന്തപുരത്തും സമാനമായ രീതിയില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തിയ പാര്‍ട്ടി, രാജ്യത്തെ പൊതു-മതേതര സമൂഹത്തെയാകെ വിഷയത്തില്‍ ജാഗ്രവത്താക്കുക എന്ന ദീര്‍ഘദൃഷ്ടിയോടെയുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള എല്ലാ കക്ഷികളുടെയും പിന്തുണ പാര്‍ട്ടി തേടിയിട്ടുമുണ്ട്.
വാസ്തവത്തില്‍ ഗോ സംരക്ഷണവും പശുവിന് പരിപാവനത്വം നല്‍കുകയും ചെയ്യുന്നതിലൂടെ മോദിയും ബി.ജെ. പിയും ഉദ്ദേശിക്കുന്നത് തങ്ങളുടെ എക്കാലത്തെയും വര്‍ഗീയ അജണ്ടയെ ഉദ്ദീപിപ്പിച്ചുനിര്‍ത്താമെന്നാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനതയെ ഇനിയും ജാതിയും മതവുമായി ഭിന്നിപ്പിച്ച് എങ്ങനെ വോട്ടു കൂട്ടാമെന്നതിനാണ് സംഘ്പരിവാരം കവടി നിരത്തുന്നത്. അതല്ലെങ്കില്‍ കരിമ്പൂച്ചകളുടെ തോക്കിന് കുഴലുകളുടെ മുന്നില്‍നിന്ന് കൊല്ലപ്പെടുന്ന പൗരനുവേണ്ടി ഗിരിപ്രഭാഷണം നടത്തുന്നതിനുപകരം, തന്റെ പാര്‍ട്ടി നേതാക്കളെയും അതിന്റെ മുമ്പേ ഗമിക്കുന്ന ആര്.എസ്.എസ് എന്ന വിശുദ്ധ പശുവിനെയും അക്രമികളായ അണികളെയും നിലക്കുനിര്‍ത്താന്‍ ആജ്ഞാപിക്കുകയായിരുന്നു ഈ അമ്പത്തഞ്ചിഞ്ചുകാരന്‍ ചെയ്യേണ്ടിയിരുന്നത്. മോദിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മുസ്ലിം-ദലിത് സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ അധികവും നടക്കുന്നത് എന്നത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആത്മാര്‍ത്ഥതക്കുറവാണ് വെളിപ്പെടുത്തുന്നത്. മുസ്ലിംലീഗും മായാവതിയും ഉയര്‍ത്തുന്ന ജനരോഷം മോദിയുടെയും കൂട്ടരുടെയും കണ്ണുതുറപ്പിക്കുമെങ്കില്‍ അവര്‍ക്കും നാടിനാകെയും നല്ലതെന്നേ പറയുന്നുള്ളൂ.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
kerala
കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന് (74) ആണ് മരിച്ചത്.
ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
news
ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ കലാമണ്ഡലം കനകകുമാര്‍ പിടിയില്‍; അഞ്ച് പോക്സോ കേസുകളില്‍ പ്രതി
കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു.
പോക്സോ കേസുകളില്‍ പ്രതിയായ കലാമണ്ഡലം അധ്യാപകന് കനകകുമാറിനെ ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയതോടെ മൊത്തം അഞ്ച് പോക്സോ കേസുകളായി.
വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അപമര്യാദ പെരുമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് കലാമണ്ഡലം അധികൃതര്‍ തന്നെയാണ് പത്താം തീയതി ഔദ്യോഗികമായി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കനകകുമാര്‍ ഒളിവില്‍ പോയിരുന്നു.
പ്രശ്നം വഷളായ സാഹചര്യത്തില്‍ കലാമണ്ഡലം ഇയാളെ സേവനത്തില്‍ നിന്നും പുറത്താക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
india23 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india22 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala20 hours agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india21 hours agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime22 hours agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

