Culture
തിരിച്ചടിച്ച് ഈജിപ്ത്; ഭീകരര്‍ക്ക് നേരെ വ്യോമാക്രമണം
കെയ്‌റോ: ഭീകരാക്രമണത്തിനു പിന്നാലെ ഈജിപ്ഷ്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു സൈനിക ആക്രമണം.

ഉത്തര സിനായിയോടു ചേര്‍ന്ന ഭീകരതാവളങ്ങളില്‍ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി സൈനിക വക്താവ് തമര്‍ എല്‍റെഫായ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭീകരരുടെ വാഹനങ്ങളും ഒളിത്താവളങ്ങളും തകര്‍ത്തു. അവരുടെ ആയുധശേഖരങ്ങളെയും തങ്ങള്‍ ലക്ഷ്യമിട്ടിരുന്നുവെന്നും എല്‍റെഫായ് അറിയിച്ചു. പള്ളിയുടെ പരിസര പ്രദേശങ്ങളില്‍ വ്യോമസേന കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണമെന്ന് തമെര്‍ എല്‍റെഫായ് കൂട്ടിച്ചേര്‍ത്തു.

ആക്രണം തികച്ചും ഭീരുത്വമാണെന്നും രാജ്യത്തിന്റെ ഐക്യത്തെയും ശക്തിയെയും ചോദ്യം ചെയ്യരുതെന്നും പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി പറഞ്ഞു. എന്തുതന്നെയായാലും ഇതിലൂടെ രാജ്യത്തെ തളര്‍ത്താനാവില്ല. പകരം തീവ്രവാദത്തിനെതിരെ പോരാടാന്‍ കൂടുതല്‍ ശക്തിപകരും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നതതല മന്ത്രിമാരുമായി ചര്‍ച്ച നടത്തിയ പ്രസിഡന്റ് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിന് ഉത്തരവിട്ടു അതിര്‍ത്തി കടക്കുന്നതിന് മുന്‍പു ഭീകരരെ പിടികൂടണമെന്ന് ഭരണകൂടം സൈന്യത്തിന് നിര്‍ദേശം നല്‍കി.

സിനായി മുനമ്പില്‍ ഐഎസ് ഭീകരര്‍ ഇതിനു മുന്‍പും ഒറ്റപ്പെട്ട അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് ഈജിപ്ത് സാക്ഷ്യം വഹിച്ചത്. വടക്കന്‍ സിനായില്‍ സൂഫികളുടെ സംഗമകേന്ദ്രമാണ് അല്‍ റൗദാ പള്ളി. ഇവരെയാണ് തീവ്രവാദികള്‍ ലക്ഷ്യംവച്ചത്. അക്രമം നടത്താന്‍ തിരക്കുള്ള വെള്ളിയാഴ്ച തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പള്ളി വളഞ്ഞ ഭീകരര്‍ ഉള്ളിലെ തിരക്കിലേക്ക് ബോംബെറിഞ്ഞു. രക്ഷപെടാനായി നിലവിളിച്ച് പുറത്തേക്കോടിയവര്‍ ചെന്നെത്തിയത് ഭീകരുടെ തോക്കിന്‍ മുനയിലേക്കായിരുന്നു. പുറത്തേക്ക് എത്തിയവരെയെല്ലാം വെടിവച്ചു വീഴ്ത്തി. നാല് വാഹനങ്ങളിലായി 40തോളം ഭീകരര്‍ അക്രമത്തില്‍ പങ്കാളിയായതെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ പൊലീസും സൈനികരും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ഐഎസ് പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
Features
ലോംഗേവാല: ധീരതയുടെ മരുഭൂമി, ഇന്ത്യയുടെ അമരഗാഥ
രാജസ്ഥാനിലെ മരുഭൂമിയില്‍, ഇന്ത്യയുടെ അതിര്‍ത്തി കാവലാളുകളായ കുറച്ച് സൈനികര്‍ അസാധാരണ ധൈര്യത്തോടെ ചരിത്രം കുറിച്ച യുദ്ധഭൂമിയാണത്.
entertainment
ജനനായകന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല, മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം
ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.
ന്യൂഡല്‍ഹി: വിജയ് ചിത്രം ജനനായകന്‍ സിനിമ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാതിരുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍മാതാക്കളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.
പൊങ്കല്‍ അവധി കഴിഞ്ഞ് ജനുവരി 20-ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. നേരത്തേ ഒറ്റദിവസം കൊണ്ടാണ് സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ (സിബിഎഫ്സി) ചെയര്‍മാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാതെയായിരുന്നു ഉത്തരവെന്ന കാര്യവും സുപ്രീം കോടതി നിരീക്ഷിച്ചു.
ജനനായകനെ പിന്തുണച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിജയിക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ കുറിച്ചത്.
Film
മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
ഏപ്രിൽ 2ന് ചിത്രം ലോകമെമ്പാടും തിയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2ന് ചിത്രം ലോകമെമ്പാടും തിയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.
‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന മൂന്നാം ഭാഗത്തിനായി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഏപ്രിലിൽ ഉണ്ടാകുമെന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ അറിയിച്ചിരുന്നു. നിലവിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
അതേസമയം, അജയ് ദേവ്ഗൺ നായകനാകുന്ന *‘ദൃശ്യം 3’*യുടെ ഹിന്ദി പതിപ്പ് ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala1 day agoവൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
-
kerala2 days agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
-
kerala2 days agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film2 days agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala2 days agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
