കൊളംബോ: വര്‍ഗ്ഗീയലഹളയെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കലാപം തടയാന്‍ വേണ്ടിയാണ് നടപടി എന്നാണ് അധികൃതരുടെ വിശദീകരണം. രാജ്യത്തിന്റെ പലഭാഗത്തും ബുദ്ധമതക്കാരും മുസ്‌ലിംകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് അടിയന്താരവസ്ഥ പ്രഖ്യാപിച്ചത്. സംഘര്‍ത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ പല പ്രധാനപ്പെട്ട നഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള നീക്കം.