കൊച്ചി: മന്ത്രി സ്ഥാനം രാജിവെത്തലിന് കാരണമായ മുന്‍ വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസിന് സ്റ്റേ. വിവാദ കേസിലെ എല്ലാ തുടര്‍ നടപടികളും നിര്‍ത്തിവക്കാനായി ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വിജിലന്‍സ് വാദത്തെ തുടര്‍ന്നാണ് കോടതിയുടെ സ്‌റ്റേ വന്നത്. കേസിലെ പ്രതികളാരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ ഇട്ടതെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
അതേസമയം കേസില്‍ തുടരന്വേഷണം സംബന്ധിച്ച് കാര്യങ്ങള്‍ ഇനി വിജിലന്‍സിന് തീരുമാനമാനിക്കാമെന്നും കോടതി അറിയിച്ചു.
ബന്ധുനിയമനം: ജയരാജനെതിരായ കേസിന് ഹൈക്കോടതിയുടെ സ്റ്റേ

Be the first to write a comment.