മലപ്പുറം: മലപ്പുറം കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ തെളിവെടുപ്പിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം. തിരൂര്‍ മംഗലം പുല്ലൂണിയില്‍ മുഖ്യപ്രതി പ്രജീഷിന്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു സംഭവം. കൊലപാതകത്തിന്റെ തെളിവെടുപ്പിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കുകയും മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.

ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പിള്ളി, തുഞ്ചന്‍ വിഷന്‍ കാമറമാന്‍ ഷബീര്‍ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞു. ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസുകാരാണ് രണ്ടുപേരെയും രക്ഷപ്പെടുത്തിയത്.

മതംമാറിയതിനാണ് ഫൈസലിനെ കൊലപ്പെടുത്തിയത്. കേസില്‍ ആര്‍എസ്എസ്സുകാരുള്‍പ്പെടെ അറസ്റ്റിലായിരുന്നു.