Connect with us

kerala

സിപിഎം വധഭീഷണി മുഴക്കിയ മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍ രാമകൃഷ്ണന്‍ ബിജെപിയില്‍

അഗളി ലോക്കല്‍ സെക്രട്ടറി ജംഷീറാണ് വധ ഭീഷണി മുഴക്കിയിരുന്നത്.

Published

on

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അഗളി പഞ്ചായത്തില്‍ സ്വത്രന്തനായി മത്സരിച്ച വി. ആര്‍ രാമകൃഷ്ണന്‍ ബി.ജെപിയില്‍. അഗളി ലോക്കല്‍ സെക്രട്ടറി ജംഷീറാണ് വധ ഭീഷണി മുഴക്കിയിരുന്നത്. തിരഞ്ഞെടുപ്പില്‍ രാമകൃഷ്ണനെതിരെ നിന്ന സിപിഎം സ്ഥാനാര്‍ഥി ഒമ്മല വാര്‍ഡില്‍ വിജയിച്ചു. ഇതിന് ശേഷം രാമകൃഷ്ണനൊപ്പമുളളവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും പരാതിയുണ്ട്.

സിപിഎമ്മിന്റെ അട്ടപ്പാടി മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന രാമകൃഷ്ണനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിന്നു. സിപിഎമ്മിന്റെ ഭീഷണിയും, അഴിമതിയുമാണ് ബിജെപി യില്‍ ചേരാന്‍ കാരണമെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.

kerala

കോളേജ് നടപടിയില്‍ മാനസിക സമ്മര്‍ദ്ദം; കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി

ഇന്ന് രാവിലെയാണ് കോളേജില്‍ നിന്ന് സസ്പെന്‍ഷന്‍ നോട്ടീസ് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്.

Published

on

കാസര്‍കോട്: കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കാസര്‍കോട് കുനിയ കോളേജിലാണ് സംഭവം. ബിഎ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്ന് രാവിലെയാണ് കോളേജില്‍ നിന്ന് സസ്പെന്‍ഷന്‍ നോട്ടീസ് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്.

തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ ഷംഷാദ് കോളേജ് കെട്ടിടത്തിന്റെ മുകളിലേക്ക് കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി ദീര്‍ഘനേരം നടത്തിയ അനുനയശ്രമങ്ങള്‍ക്കൊടുവില്‍ വിദ്യാര്‍ത്ഥിയെ സുരക്ഷിതമായി താഴെയിറക്കി. കോളേജിലെ പുതിയ നിയമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതെന്നാരോപിച്ചാണ് അഹമ്മദ് ഷംഷാദിനെ സസ്പെന്‍ഡ് ചെയ്തതെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

ശമ്പള പരിഷ്‌കരണ ഉത്തരവിൽ ഉൾപ്പടെ പരിഹാരമായില്ല; ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവയ്ക്കുവാനാണ് കെജിഎംസിടിഎ തീരുമാനം.

Published

on

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നല്‍കുക, തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തിന് നേരെ സര്‍ക്കാര്‍ കണ്ണടച്ചതിനെ തുടര്‍ന്നാണ് സമരം കടുപ്പിക്കുന്നത്.

ജനുവരി 13 മുതല്‍ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിര്‍ത്തും. തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവയ്ക്കുവാനാണ് കെജിഎംസിടിഎ തീരുമാനം.

 

Continue Reading

kerala

കെ.ലതേഷ് വധക്കേസ്; ഏഴ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Published

on

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ തലശ്ശേരി തലായിയിലെ കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. 1,40,000 രൂപ പിഴയും ചുമത്തി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

9 മുതല്‍ 12 വരെയുള്ള 4 പ്രതികളെ വെറുതെ വിടുകയും ചെയ്തു. മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവും സിപിഎം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ തലായിയിലെ കെ.ലതേഷിനെ 2008 ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് പ്രതികള്‍ വെട്ടിക്കൊന്നത്.

ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ മോഹന്‍ലാല്‍ എന്ന ലാലുവിനും ഗുരുതര പരിക്കേറ്റു. ബോംബേറില്‍ പരിക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവരും ചികിത്സയിലായിരുന്നു. 64 സാക്ഷികളില്‍ 30 പേരെ വിസ്തരിച്ചു.

 

Continue Reading

Trending