Connect with us

main stories

ഗാന്ധിയോടും പാവങ്ങളോടുമുള്ള യുദ്ധം

EDITORIAL

Published

on

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഒരേ സമയം മഹാത്മാഗാന്ധിയോടും രാജ്യത്തെ പട്ടിണി പാവങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. രാഷ്ട്രപിതാവും രാഷ്ട്ര ശില്‍പിയുമുള്‍പ്പെടെയുള്ള ദേശീയ നേതാക്കളോടുള്ള മോദി സര്‍ക്കാറിന്റെ വിരോധം ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടം മുതല്‍ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വരെ നിര്‍ണായക പങ്കുവഹിച്ച പൂര്‍വസൂരികളായ ഭരണാധികാരികളുടെയും നേതാക്കളുടെയും ഓര്‍മകള്‍പോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ ബി.ജെ.പി ഗവണ്‍മെന്റ തുടര്‍ന്നുവരികയാണ്. അവരുടെ നാമഥേയത്തിലുള്ള സ്ഥലങ്ങളുടെയും പദ്ധതികളുടെയും പേരുകള്‍ മായ്ച്ചുകളയുകയെന്നത് ഹോബിയാക്കിമാറ്റിയ ഈ സര്‍ക്കാറിന്റെ ചെയ്തികളുടെ ഏറ്റവും ഒടുവിലത്തേതാണ് തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷമുള്ള സ്വച്ഛ് ഭാരത്, മന്‍മോഹന്‍ സിങ്ങി ന്റെ കാലത്തെ നിര്‍മല്‍ ഭാരത് അഭിയാനായിരുന്നു. ഇന്ദിരാ ആവാസ് യോജനയെ പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജനയും രാജീവ് ആവാസ് യോജനയെ (ചേരി നിര്‍മാര്‍ജനം) സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ മിഷന്‍ ഫോര്‍ ആര്‍ ബന്‍ ഹൗസിങ്ങായും നാഷണല്‍ ഇഗവേണന്‍സ് പ്ലാന്‍, ഡിജിറ്റല്‍ ഇന്ത്യയായും നാഷണല്‍ മാനുഫാക്ചറിങ് പോളിസി, മെയ്ക്ക് ഇന്‍ ഇന്ത്യയായും മാറ്റിയത് ഈ സര്‍ക്കാര്‍ തന്നെയാണ്. ഇങ്ങനെ ഇരുപതിലധികം പദ്ധതികളുടെ പേരാണ് മാറ്റംവരുത്തിയിരിക്കുന്നത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തോടൊപ്പം, ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതികളില്‍ ലോകത്തെ ഏറ്റ വും വലുതെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രസ്തുത പദ്ധതിയില്‍ അടിമുടി മാറ്റംവരുത്തിക്കൊണ്ട് ഈ സംവിധാനത്തെ അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറിക്കുകയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനമെന്ന ആത്യന്തിക ലക്ഷ്യത്തെ ഇല്ലാതാക്കി എന്നുമാത്രമല്ല, പദ്ധതിയുടെ ഭാവിതന്നെ അവതാളത്തിലാക്കുംവിധമാണ് പൊളിച്ചെഴുത്തുണ്ടായിരിക്കുന്നത്.

ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസത്തെ കൂലിത്തൊഴില്‍ ഉറപ്പുനല്‍കുന്ന തരത്തിലാണ് മന്‍മോഹന്‍ സിങിന്റെ നേത്യത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 2005 ല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്ന പേരില്‍ ആരംഭിച്ച പദ്ധതി, 2009 ഒക്ടോബര്‍ രണ്ടുമുതല്‍ യു.പി.എ സര്‍ക്കാര്‍ ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം’ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 2020-21 കാലയളവില്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന്, 7.55 കോടി ഗ്രാമീണ കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്തക്കളായി മാറിയിരുന്നത്. തൊഴില്‍ ആവശ്യത്തിനനുസരിച്ച് 15 ദിവസത്തിനകം അനുവദിക്കണം, 100 തൊഴില്‍ദിനങ്ങള്‍, തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും തൊഴില്‍ ആവശ്യപ്പെടാം, ഗ്രാമസഭകളും ഗ്രാമപ്പഞ്ചായത്തുകളും തൊഴില്‍ നിശ്ചയിക്കും, കേന്ദ്ര സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത ഫണ്ടില്‍ കേന്ദ്രത്തിന് പ്രാഥമിക ഉത്തരവാദിത്വം (90 ശതമാനം വിഹിതം കേന്ദ്രം, 10 ശതമാ നം സംസ്ഥാനം), സാങ്കേതികവിദ്യയുടെ ഉപയോഗം നിര്‍ബന്ധിത വ്യവസ്ഥയല്ല, സോഷ്യല്‍ ഓഡിറ്റിങ്ങിന് ഊന്നല്‍ എന്നിങ്ങനെ ലളിതമായ വ്യവസ്ഥകളിലൂടെ പരമാവധി ആളുകളെ പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു മന്‍മോഹന്‍ സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ ഇന്ന് പാവപ്പെട്ടവര്‍ക്ക് ഒരിക്കലും പ്രാപ്യമാകരുതെന്ന ലക്ഷ്യത്തിലേക്കാണ് പദ്ധതിയെ പരിവര്‍ത്തിച്ചിരിക്കുന്നത്.

കേന്ദ്രം നിശ്ചയിക്കുന്ന വിഹിതത്തിനനുസരിച്ചാകും തൊഴിലുറപ്പ്, സംസ്ഥാനങ്ങള്‍ക്കും ബാധ്യത, 125 തൊഴില്‍ദിനങ്ങള്‍, കാര്‍ഷികസീസണിന്റെ മൂര്‍ധന്യഘട്ടം കണക്കിലെടുത്ത് 60 ദിവസംവരെ തൊഴിലുറപ്പില്‍ മറ്റ് തൊഴിലനുവദിക്കേണ്ട, ദേശീയ അടിസ്ഥാനസൗകര്യ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പി.എം ഗതിശക്തിയുമായി ബന്ധപ്പെടുത്തി വികസിത് ഗ്രാമപ്പഞ്ചായത്തുകള്‍ തൊഴില്‍ നിശ്ചയിക്കും.

കേന്ദ്രം 60 ശതമാനം സംസ്ഥാനം 40 ശതമാനം ചെലവ് വഹിക്കും, അധികമായാല്‍ ആ ബാധ്യതയും സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണം, ബയോമെട്രിക് ഒതന്റിക്കേഷന്‍, ഡാഷ്‌ബോര്‍ഡുകള്‍, ജിയോസ്‌പേഷ്യല്‍ പ്ലാനിങ് എന്നിവ നിര്‍ബന്ധം, വിശ്വാസ്യതയുറപ്പാക്കാന്‍ ഡിജിറ്റല്‍ സംവിധാനം, വ്യവസ്ഥാകാലംഘനത്തിന് 10,000 രൂപവരെ പിഴ എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് പുതുതായി ചേര്‍ത്തിരിക്കു ന്നത്. കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും അന്ന് വെളിപ്പെടുത്തിയതില്‍ പദ്ധതിപ്പേരില്‍ നിന്ന് രാഷ്ട്രപിതാവിനെ പാടേ തഴഞ്ഞിരുന്നില്ല. ‘പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ ഗാരന്റിയോജന’ എന്നായിരുന്നു പുറത്ത് പ്രചരിച്ച പേര്. എന്നാല്‍, തിങ്കളാഴ്ച്ച ലോക്‌സഭാ അംഗങ്ങള്‍ക്ക് പരിശോധനയ്ക്കായി നല്‍കിയ ബില്ലിന്റെ പേരില്‍നിന്ന് ഗാന്ധിജി തീര്‍ത്തും ഒഴിവാക്കപ്പെട്ടു. പേര് വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ അജീവിക മിഷന്‍ ഗ്രാമീണ്‍ എന്നായി മാറുകയായിരുന്നു. ഏതായാലും രാഷ്ട്രപിതാവിനോടും രാജ്യത്തെ പാവങ്ങളോടും ഒരേസമയം യുദ്ധപ്രഖ്യാപനം നടത്തിയതിലൂടെ രാജ്യത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ മറ്റൊരു കൊലച്ചതിയാണ് തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത്‌

kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനും വര്‍ഗ്ഗീയ വിഭജനത്തിനുമെതിരായ വിധിയെഴുത്ത്: മുസ്‌ലിം ലീഗ്

സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് മുസ്ലിംലീഗ്

Published

on

തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ സംസ്ഥാന വ്യാപകമായി സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി. അധികാരത്തിന്റെ അഹന്തയിലാണ് സി.പി.എം അഴിഞ്ഞാടിയത്. കണ്ണൂരിലെ പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചതും സി.പി.എമ്മുകാരാണ്. കണ്ണൂരിലെ പാറാട് വടിവാളുമായി വീടുകളിൽ കയറി വാഹനങ്ങൾ നശിപ്പിക്കുകയും പ്രവർത്തകർക്ക് നേരെ വാളോങ്ങുകയും ചെയ്ത ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. കോഴിക്കോട് വടകര താലൂക്കിൽ വ്യാപകമായ അക്രമം നടത്തി. ഏറാമല, ചേമഞ്ചേരി, പൂക്കാട് പ്രദേശങ്ങളിൽ സി.പി.എമ്മുകാർ അഴിഞ്ഞാട്ടം നടത്തി. യു.ഡി.എഫ് പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് അമ്പേ പരാജയപ്പെട്ടു. വടിവാളും ബോംബുമായി യു.ഡി.എഫ് പ്രവർത്തകരെ നേരിടാമെന്ന് കരുതേണ്ട. അധികാരം നഷ്ടപ്പെടുമ്പോൾ സി.പി.എം കയ്യാങ്കളിയുമായി രംഗത്തിറങ്ങുന്നത് ആദ്യത്തെ സംഭവമല്ല. അക്രമ രാഷ്ട്രീയത്തെ യു.ഡി.എഫ് കൈയും കെട്ടി നോക്കി നിൽക്കില്ല. രാവും പകലും യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരെയും സംരക്ഷിക്കാൻ മുസ്ലിംലീഗ് രംഗത്തുണ്ടാകും. വാളും കുന്തവുമായി ജനങ്ങളെ പേടിപ്പിച്ച് നിർത്തി വോട്ട് ചെയ്യിക്കുന്ന കാലം കഴിഞ്ഞിട്ടുണ്ട്. ജനം തോൽപിച്ചിട്ടും പാഠം പഠിക്കാത്ത സി.പി.എം പശ്ചിമബംഗാളിലെ ചരിത്രം പഠിക്കുന്നത് നല്ലതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.

Continue Reading

kerala

നാട്ടിലെ നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണം, അവരുടെ പ്രതീക്ഷ യുഡിഎഫ് ആണ് – വി.ഡി സതീശന്‍

‘കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇനി യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്’

Published

on

നാട്ടിലെ നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്നും അവരുടെ പ്രതീക്ഷ യു.ഡി.എഫ് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

നല്ല കമ്യൂണിസ്റ്റുകാരെയും നല്ല ഇടത് സഹയാത്രികരെയും കാണുമ്പോള്‍ ചിരിക്കണം. അവര്‍ നമുക്കാണ് വോട്ട് ചെയ്തത്. സി.പി.എമ്മിലും എല്‍.ഡി.എഫിലുമുള്ള അവരുടെ എല്ലാ പ്രതീക്ഷയും നശിച്ചെന്നും കമ്യൂണിസ്റ്റുകാരുടെ മുഴുവന്‍ പ്രതീക്ഷയും ഇപ്പോള്‍ യു.ഡി.എഫിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇനി യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്. താഴെത്തട്ടിലുള്ള ഓരോ പ്രവര്‍ത്തകന്റെയും വിയര്‍പ്പിന്റെ ഫലമാണെന്നും പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നതു പോലെ വിജയങ്ങളില്‍ നിന്നും പാഠം പഠിക്കണമെന്നും സതീശന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കാനുള്ള പരിശ്രമം നേതാക്കള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് അടിത്തറ വിപുലീകരിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്ക് എത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്നും നി ഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

‘തീവ്രവര്‍ഗീയതയുടെ പരാജയം’: ഡോ.പുത്തൂര്‍ റഹ്‌മാന്‍

ഇടതുമുന്നണി നേരിട്ടത് വെറും തിരഞ്ഞെടുപ്പ് തോല്‍വിയല്ല.

Published

on

കുറേ നാളായി മനസ്സില്‍ തങ്ങിയ ആശങ്കകളും നിരാശകളും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതു മുതല്‍ ഒഴിഞ്ഞുപോയി. ഇടതുമുന്നണി നേരിട്ടത് വെറും തിരഞ്ഞെടുപ്പ് തോല്‍വിയല്ല. ആദയങ്ങളില്‍നിന്ന് സ്വാര്‍ത്ഥ താല്‍പര്യങ്ങളിലേക്കും ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് അഴിമതിയിലേക്കും ജനാധിപത്യ തത്വങ്ങളില്‍നിന്ന് വ്യക്തി സ്തുതിയിലേക്കും വഴുതിവീണതിനോടും തീവ്ര വര്‍ഗീയതയെ നേരിടാന്‍ മൃദു വര്‍ഗീയത കളിച്ചതിനോടുമുള്ള കേരളീയരുടെ വ്യക്ത മായ വിലയിരുത്തലാണ്. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ കണ്ടിട്ടില്ലാത്തവിധമുള്ള ഈ പരാജയം പിണറായി വിജയന്‍ എന്ന നേതാവിന്റെ മാത്രമല്ല. അടിസ്ഥാന മൂല്യങ്ങള്‍ ഉപേക്ഷിച്ച പാര്‍ട്ടി സംവിധാനത്തിന്റെ തന്നെയാണ്.

2016-ലും 2021-ലും എളുപ്പത്തില്‍ കേരള ഭരണം കരസ്ഥമാക്കിയ പിണറായി വിജയന്‍, പാര്‍ട്ടിയെ തന്റെ വ്യക്തിത്വത്തില്‍ കേന്ദ്രീകരിച്ച്, ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എങ്ങനെയാകരുതെന്നതിന്റെ മികച്ച മാതൃകയായി മാറി. കുടുംബാംഗങ്ങളും അനുയായികളുമൊത്തുള്ള നിരന്തരമായ വിദേശയാത്രകള്‍, ഡസന്‍ കണക്കിന് വാഹനങ്ങളുടെയും പൊലീസ് സംരക്ഷണത്തിന്റെയും ആഡംബര യാത്രകള്‍, ഔദ്യോഗിക വസതിയില്‍ കോടികള്‍ ചെലവിട്ടുള്ള പുനരുദ്ധാരണങ്ങള്‍, രണ്ട് വാഹ നങ്ങള്‍ ഉണ്ടായിട്ടും മൂന്നാമത്തേതിന് ഒരു കോടിയിലധികം അനുവദിച്ച ഉത്തരവ്, മുമ്പൊരു സി.പി.എം മുഖ്യമന്ത്രിയും ചെയ്യാത്ത രീതിയില്‍ അധികാരത്തിന്റെ ആര്‍ ഭാടം ആസ്വദിക്കുകയായിരുന്നു രണ്ടാം കാലയളവില്‍ പിണറായി. ഇ.എം.എസ്, നയനാര്‍ പുലര്‍ത്തിയ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പാരമ്പര്യം നശി പ്പിച്ച്, അദ്ദേഹം പാര്‍ട്ടിയെ വ്യക്തിപൂജയുടെ കേന്ദ്രമാക്കിമാറ്റി.

മുസ്ലിം ലീഗിന്റെ നില ഏറ്റവും ഭദ്രമായി മാറി ഈ തിരഞ്ഞെടുപ്പില്‍. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ 2010 ല്‍ മാത്രമാണ് യു.ഡി.എഫിന് പ്രാദേശിക സ്വ യംഭരണ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവന്നത്. ഈ വിജയം അതിനെയും മറികടന്നു. താഴേത്തട്ടിലെ ജനങ്ങളില്‍ അരിവാള്‍ ചുറ്റികയ്ക്ക് വോട്ടു ചെയ്തിരുന്നവര്‍ മടികൂടാതെ അതിനെതിരെ വോട്ടുചെയ്തു. പാര്‍ട്ടിയോടൊപ്പം നിന്നിരുന്നവര്‍ അതിനെ ഉപേക്ഷിച്ചു- ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ
കഴിഞ്ഞ പത്തു വര്‍ഷക്കാലത്ത് കേരളം ബി.ജെ.പിക്ക് സൗഹൃദപരമായ സ്ഥലമായി മാറിയതിന്റെകൂടി ഫലം ഈ തിരഞ്ഞെടുപ്പില്‍ വെളിവായിരിക്കുന്നു. ഇടതു പക്ഷം ഇത്രമാത്രം തകര്‍ന്നുവീണ ഒരു സന്ദര്‍ഭം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വിഷാംശമുള്ള പ്രചാരകനായി ആസൂത്രിതമായി സംഘപരിവാര്‍ മുന്നോട്ടുവെച്ച വെള്ളാപ്പള്ളി നടേശനെന്ന വര്‍ഗീയതയുടെ കച്ചവടക്കാരനെ പിന്തുടര്‍ന്ന് ബഹുമാനിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഗുണം സംഘപരിവാറിനും ബി.ജെ.പിക്കുമാണ് ലഭിച്ചത്. അണികള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ഒഴുകിപ്പോകാതിരിക്കാനാണ് പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയത്. അധികാരം നിലനിര്‍ത്താന്‍ വര്‍ഗിയതയും സ്വീകാര്യമാണെന്നാണ് ഇവരുടെ നിലപാട്. തീവ്ര വര്‍ഗീയത പറഞ്ഞല്ല ബിജെപിയെ പ്രതിരോധിക്കേണ്ടത്, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ്.

ആനുകൂല്യങ്ങള്‍ സ്വീകരിച്ചിട്ടും ജനം ശിക്ഷിച്ചു എന്ന എം.എം മണിയുടെ വാക്കുകള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകളുടെ സാധാരണ ജനങ്ങളോടുള്ള മാറിയ സ മീപനം വ്യക്തമാക്കുന്നു. പ്രളയസമയത്തും കോവീഡ് കാലത്തും സര്‍ക്കാര്‍ വിതരണം ചെയ്ത കിറ്റുകളിലെ വസ്തുക്കള്‍ക്കല്ല. ആ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച ഉത്തരവാദിത്തബോധത്തിനാണ് ജനങ്ങള്‍ വില കല്‍പിച്ചത്. ആ സഹായം പൗരന്റെ അവകാശമാണ്. അതിന്റെ മറവില്‍ ഇടതുമുന്നണിയും മു ഖ്യമന്ത്രിയും വഴിവിട്ടു സഞ്ചരിക്കുന്നത് കാണാതിരിക്കുന്നവരല്ല കോളിയര്‍ അവര്‍ മടികൂടാതെ തിരിഞ്ഞുനിന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ക്ഷേമ പെന്‍ഷനും സൗജന്യ സേവനങ്ങളുംകൊണ്ട് വാങ്ങിക്കാവുന്നതല്ല മലയാളിയുടെ രാഷ്ട്രീയ ബോധം. പെന്‍ഷന്‍ വര്‍ധിപ്പിച്ചു. കിറ്റുകള്‍ നല്‍കി എന്നൊക്കെ പറഞ്ഞ് അന്ധമായി വോട്ടുചെയ്യുന്ന ജനതയല്ല കേരളത്തിലുള്ളത്. മൂന്നു പ്രധാന വിഷയങ്ങളാണ് ഈ പരാജയത്തിന് പെട്ടെന്നുള്ള കാരണങ്ങളായത്. ഒന്നാമതായി, കേരളത്തിലെ ഏറ്റ വും ഭൂരിപക്ഷമുള്ള വിശ്വാസി സമൂഹ അലട്ടിയ ഒരു മോഷണക്കേസില്‍ സംസ്ഥാന പൊലീസ് (കേന്ദ്ര ഏജന്‍സികളല്ല) തന്നെ പ്രധാന പ്രതിയായി കണക്കാക്കിയ ഒരാളെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിച്ചത്. സ്വന്തം അധികാര പരിധിയിലുള്ള പൊലീസ് അന്വേഷണത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുന്ന ഭരണകൂടം എന്തു സന്ദേശമാണ് നല്‍കുന്നത്. അധികാരം ലഭിച്ചാല്‍ നിയമവും നീതിന്യായവും നമ്മുടെ സൗകര്യാനുസരണം മാറ്റിയെഴുതാമെന്നാണോ? രണ്ടാമതായി പി. എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട അനാവശ്യമായ തിടുക്കവും തുടര്‍ന്നുണ്ടായ ലജ്ജാകരമായ പിന്മാറ്റവും സംഘപരിവാറിനെതിരെയും കേന്ദ്ര സര്‍ക്കാ രിനെതിരെയും പോരാടുന്നവരാണെന്ന് അവകാശപ്പെട്ടുകൊണ്ട് അവരുടെ പദ്ധതികളില്‍ ആദ്യം ചേരുകയും എതിര്‍പ്പ് ശക്ത മായപ്പോള്‍ മടികൂടാതെ പിന്‍വാങ്ങുക
യും ചെയ്യുന്ന രാഷ്ട്രീയത്തിന് ആശയപരമായ വേരുകളോ രാഷ്ട്രീയ സുതാര്യതയോ ഇല്ല. ഇടത് എം.പിയായ ബ്രിട്ടാസായിരുന്നു ഈ ഇടപാടിന്റെ പാലം എന്ന കേന്ദ്ര മന്ത്രിയുടെ പരിഹാസവാക്കുകള്‍, സി.പി.പം ബിജെപി ബന്ധം എന്ന ആരോപണത്തെ സ്ഥിരീകരിക്കുന്നതായി. രാഷ്ട്രിയ വ്യക്തത ഇല്ലാതെ അവസരവാദപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ ജനം എങ്ങനെ വിശ്വസിക്കും? മൂന്നാമതായി, പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍, സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനുപകരം, ഇടതുപക്ഷത്തിന്റെ പ്രചാരണം പൂര്‍ണമായും രാഹുല്‍ മാങ്കൂട്ടത്തിലേക്ക് ചുരുങ്ങി തിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ മുഖ്യമന്ത്രി കോണ്‍ഗ്രസിനെ ‘സ്ത്രീലമ്പടന്മാരുടെ പാര്‍ട്ടി എന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രി പദവിയുടെ മാന്യത നഷ്ടപ്പെടുത്തുന്ന ലജ്ജാകരമായ നിമിഷമായിരുന്നു. വ്യക്തിപരമായ ആക്രമണങ്ങള്‍ ഭരണപരമായ പരാജയങ്ങള്‍ മറച്ചുവെക്കാമെന്ന് കരുതിയതില്‍ പാര്‍ട്ടി പരിതാപകരമായി പരാജയപ്പെട്ടു.

കേരളത്തിലെ മുസ്ലിംകള്‍ക്കെതിരെയും അവര്‍ക്കു ഭൂരിപക്ഷമാണ് എന്ന കാരണം കൊണ്ടു മാത്രം മലപ്പുറം ജില്ലക്കെതിരെ പോലും കിംവദന്തികളും വ്യാജ പ്ര ചാരണങ്ങളും നടത്താനും നടത്തുന്നവര സല്‍ക്കരിക്കാനും സി.പി.എം തയ്യാറായി. ഇതിലെ അപകടം നേരത്തെതന്നെ പലരും സൂചിപ്പിച്ചപ്പോള്‍ അവരെ കൂടി ഇട തൂ സഖാക്കള്‍ അവഹേളിച്ചു ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ടായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഈ തിരഞ്ഞെടുപ്പിലെ പ്രകടനം മാത്രം നോ ക്കിയാല്‍ മതി. കേരളത്തിലെ മതേതര ജനത മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കി അവരുടെ ഭൂരിപക്ഷം കുട്ടിക്കൊടുത്തു എന്നു കാണാം. കേരള ത്തെ അപായപ്പെടുത്തുന്ന തരത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടതും പിണറായി വിജയന്റെയും സംഘ് മേലാളരുടെയും പരിക്ഷണ ശാലയില്‍ തയ്യാറാക്കിയതുമായ ഭി ന്നിപ്പിക്കല്‍ പദ്ധതി കേരളീയ ജനത പുറംകാലു കൊണ്ടു തട്ടിമാറ്റി എന്നതു തന്നെയാണ് ഈ ഇലക്ഷന്‍ ഫലം തരുന്ന ഏറ്റവും വലിയ ആശ്വാസം.

Continue Reading

Trending