Connect with us

Sports

ലാലീഗ; ബെയിലിനെ കാത്തിരിക്കുന്നുത് വമ്പന്‍ വിലക്ക്

Published

on

മാഡ്രിഡ്: മത്സരത്തിനിടെ പ്രകോപനത്തിന് കാരണമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ച റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ജെറാത്ത് ബെയിലിനെ കാത്തിരിക്കുന്നത് വമ്പന്‍ വിലക്ക്. പോയ വാരത്തിലെ സ്പാനിഷ് ലാലീഗ ഫുട്‌ബോളില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മല്‍സരത്തില്‍ ബെയില്‍ നടത്തിയ ആഹ്ലാദ പ്രകടനമാണ് ടീമിനും അദ്ദേഹത്തിനും വില്ലനായിരിക്കുന്നത്.
ഗോളടിച്ച ശേഷം അദ്ദേഹം വലത് കൈ ഉയര്‍ത്തുകയും ഇടത് കൈ കൊണ്ട് പ്രത്യേക ആക്ഷന്‍ കാട്ടുകയും ചെയ്തിരുന്നു. പ്രകോപനപരമായ ഇത്തരം മുദ്രകള്‍ അംഗീകരിക്കാനവില്ലെന്നാണ് ലാലീഗ അധികൃതര്‍ വ്യക്തമാക്കി.

വളരെ മോശം അര്‍ത്ഥമുള്ള (അപ്പ് യുവേഴ്‌സ്) ആക്ഷനാണ് ബെയില്‍ കാണിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. മല്‍സരത്തില്‍ 3-1 ന് റയല്‍ വിജയിച്ചിരുന്നു. മൂന്നാമത്തെ ഗോള്‍ നേടിയത് ബെയിലായിരുന്നു. സംഭവം ലാലീഗ മല്‍സര കമ്മിറ്റിക്ക് വിട്ടിരിക്കയാണ്. അവരുടെ തീരുമാനമാണ് അന്തിമം.

ബെയില്‍ തെറ്റുകാരനാണെന്ന് തെളിഞ്ഞാല്‍ 12 മല്‍സരം വരെ അദ്ദേഹത്തിന് വിലക്ക് ലഭിക്കും. റയല്‍ താരങ്ങള്‍ക്കെതിരെ നിരന്തരം ഇത്തരം ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നായകന്‍ സെര്‍ജിയോ റാമോസ് ഇന്നലെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ അയാക്‌സ് താരത്തെ മന:പൂര്‍വ്വം ഫൗള്‍ ചെയ്തിരുന്നു. അദ്ദേഹത്തിന് ഒരു മല്‍സരം വലിക്കും ഉറപ്പായിട്ടുണ്ട്.

Sports

ആരാധകരുടെ ആവേശം കത്തിച്ച് ലയണല്‍ മെസ്സി ഹൈദരാബാദില്‍; പ്രദര്‍ശന മത്സരത്തില്‍ ഇരട്ടഗോള്‍

രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ കാതടപ്പിക്കുന്ന ആര്‍പ്പുവിളികളോടെയാണ് മെസ്സിയെ വരവേറ്റത്.

Published

on

ഹൈദരാബാദ്: ആരാധകരെ ആവേശത്തിലാക്കി അര്‍ജന്റൈന്‍ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി ഹൈദരാബാദിലെത്തി. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ കാതടപ്പിക്കുന്ന ആര്‍പ്പുവിളികളോടെയാണ് മെസ്സിയെ വരവേറ്റത്.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പ്രദര്‍ശന മത്സരത്തിലും മെസ്സി പങ്കെടുത്തു. ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ റോഡ്രിഗോ ഡി പോള്‍, ലൂയിസ് സുവാരസ് എന്നിവരും മെസ്സിക്കൊപ്പം പന്തുതട്ടി. രേവന്ത് റെഡ്ഡിയുടെ ആര്‍.ആര്‍ 9 സ്റ്റാര്‍സിനെതിരെ അപര്‍ണ ഓള്‍ സ്റ്റാര്‍സിനായി ഇറങ്ങിയ മെസ്സി രണ്ട് ഗോളുകള്‍ നേടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും സ്റ്റേഡിയത്തില്‍ സാന്നിധ്യമുണ്ടായിരുന്നു.

മെസ്സിയും സംഘവും സ്റ്റേഡിയം ചുറ്റി ആരാധകരെ അഭിവാദ്യം ചെയ്തു. ചില പന്തുകള്‍ ആരാധകരിലേക്കു അടിച്ചുകൊടുത്ത മെസ്സി പിന്നീട് രാഹുല്‍ ഗാന്ധിക്ക് കൈകൊടുത്ത് ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. മെസ്സിയെ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ എല്ലാവരും പങ്കുചേരണമെന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് മൈക്ക് കൈമാറിയപ്പോള്‍ ആരാധകരുടെ സ്‌നേഹത്തിന് മെസ്സി നന്ദി അറിയിച്ചു.

മെസ്സിയുടെ കരിയറിലെ സുപ്രധാന നേട്ടങ്ങള്‍ ആവിഷ്‌കരിച്ച സംഗീതനിശയോടെയാണ് പരിപാടി സമാപിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് മെസ്സി ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്ന് നേരെ താജ് ഫലക്‌നുമ പാലസിലെത്തിയ താരം, തെലങ്കാന മുഖ്യമന്ത്രിയെയും പ്രീമിയം ടിക്കറ്റെടുത്ത ആരാധകരെയും കണ്ട ശേഷമാണ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന മത്സരത്തിനായി എത്തിയത്.

അതേസമയം, കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മെസ്സി പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മെസ്സിയെ ഒരുനോട്ടം കാണാനായി ആയിരക്കണക്കിന് പേരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. 4,000 മുതല്‍ 25,000 രൂപവരെ ടിക്കറ്റ് നിരക്കുണ്ടായിരുന്ന പരിപാടി രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അരമണിക്കൂര്‍ പോലും നീളാതെ അവസാനിപ്പിച്ചു. ഇതോടെ വന്‍തുക നല്‍കി ടിക്കറ്റ് വാങ്ങിയ ആരാധകര്‍ക്ക് മെസ്സിയെ കാണാനായില്ല.

മുഖ്യമന്ത്രി മമത ബാനര്‍ജി, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സൗരവ് ഗാംഗുലി എന്നിവര്‍ മെസ്സിക്കൊപ്പം സ്റ്റേഡിയത്തിലെത്തുമെന്ന അറിയിപ്പും നടപ്പായില്ല. ഇതോടെ രോഷാകുലരായ ആരാധകര്‍ അക്രമാസക്തരാവുകയും സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി സംവിധാനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഗാലറിയില്‍നിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. പൊലീസ് ലാത്തിവീശിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി പശ്ചിമ ബംഗാള്‍ ഡി.ജി.പി രാജീവ് കുമാര്‍ അറിയിച്ചു. ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് സംഘാടകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യ സംഘാടകനെ അറസ്റ്റ് ചെയ്തതായും ഡി.ജി.പി വ്യക്തമാക്കി. പരിപാടി സംഘാടകരുടെ കെടുകാര്യസ്ഥതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ മെസ്സിയോടും ആരാധകരോടും കായികപ്രേമികളോടും മാപ്പ് ചോദിക്കുന്നതായി മമത എക്‌സില്‍ കുറിച്ചു.

Continue Reading

News

വനിതാ ബിഗ് ബാഷ് ലീഗ്: ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിന് ചരിത്ര കിരീടം

ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹരിക്കെയ്ന്‍സ് കന്നി കിരീട വിജയം ആഘോഷിച്ചത്.

Published

on

സിഡ്നി: വനിതാ ബിഗ് ബാഷ് ലീഗ് ചരിത്രത്തിലാദ്യമായി ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹരിക്കെയ്ന്‍സ് കന്നി കിരീട വിജയം ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്‌കോച്ചേഴ്സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് 15 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 141 റണ്‍സ് നേടി ലക്ഷ്യം എളുപ്പം മറികടന്നു.

ദക്ഷിണാഫ്രിക്കന്‍ താരം ലിസല്‍ ലീയുടെ ഉജ്ജ്വല ബാറ്റിങ്ങാണ് ഹൊബാര്‍ട്ടിന് വിജയവാതില്‍ തുറന്നത്. നാല് സിക്സും പത്ത് ഫോറും അടങ്ങിയ 44 പന്തില്‍ നിന്നുള്ള 77 റണ്‍സ് നേടി താരം പുറത്താകാതെ നിന്നു. ഈ വര്‍ഷം വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച ലിസല്‍ ലീയെ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്.

ചരിത്ര നേട്ടത്തോടെ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് വനിതാ ബിഗ് ബാഷ് ലീഗില്‍ പുതിയ അധ്യായം കുറിച്ചു.

Continue Reading

Sports

ഹൈദരാബാദിലേക്ക് ലയണല്‍ മെസ്സി; മീറ്റ് ആന്‍ഡ് ഗ്രീറ്റ് ടിക്കറ്റിന് 10 ലക്ഷം രൂപ

താരത്തെ ഒരുനോക്കുകാണാന്‍ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്.

Published

on

ഹൈദരാബാദ്: ഇന്ത്യ പര്യടനത്തിന്റെ ആദ്യഘട്ടമായ കൊല്‍ക്കത്ത സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹൈദരാബാദിലേക്കുള്ള യാത്രയിലാണ്. താരത്തെ ഒരുനോക്കുകാണാന്‍ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്.

മെസ്സിയുടെ ഹൈദരാബാദ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഏറെ ചര്‍ച്ചയാകുന്നത് എക്‌സ്‌ക്ലൂസീവ് ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ ഫോട്ടോ സെഷനാണ്. മെസ്സിക്കൊപ്പമുള്ള ഫോട്ടോയ്ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 10 ലക്ഷം രൂപയാണ് ഓരോ ടിക്കറ്റിന്റെയും വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെസ്സിയുമായി ഹസ്തദാനം, ആറ് പേരടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോ, ബഫെ, വേദിയിലേക്കുള്ള പ്രവേശനം എന്നിവയാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവാകുമെങ്കിലും ഹൈദരാബാദില്‍ നിന്നുള്ള ഏകദേശം 60 പേര്‍ ഇതിനകം ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനി 40 ടിക്കറ്റുകള്‍ കൂടി മാത്രമാണ് ലഭ്യമാകാനുള്ളത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന പരിപാടിയിലും മെസ്സി പങ്കെടുക്കും. വൈകിട്ട് 5.30 മുതല്‍ സംഗീത പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് 7.30ഓടെ മെസ്സി സ്റ്റേഡിയത്തിലെത്തും. ഏകദേശം ഒരു മണിക്കൂര്‍ താരം ഗ്രൗണ്ടില്‍ തുടരും. പെനാല്‍ട്ടി ഷൂട്ടൗട്ടിലും മെസ്സി പങ്കാളിയാകും.

യൂണിസെഫ് ഗുഡ്വില്‍ അംബാസഡറെന്ന നിലയില്‍ കുട്ടികളുമായി സംവദിക്കുന്ന മെസ്സി, തെരഞ്ഞെടുത്ത 24 കുട്ടികള്‍ക്കായി പ്രത്യേക മാസ്റ്റര്‍ക്ലാസും നടത്തും. പരിപാടിയില്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും പങ്കെടുക്കും.

ഇന്ത്യന്‍ ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് മെസ്സിയുടെ ഇന്ത്യ വരവ് വിരാമമിട്ടത്. ‘ഗോട്ട് ടൂര്‍’ എന്ന പര്യടനത്തിന്റെ ഭാഗമായാണ് മെസ്സി രാജ്യത്തെത്തിയത്. കൊല്‍ക്കത്തയില്‍ ആരംഭിച്ച പര്യടനം തിങ്കളാഴ്ച ഡല്‍ഹിയില്‍ സമാപിക്കും. ഹൈദരാബാദിലെയും മുംബൈയിലെയും പരിപാടികള്‍ക്ക് ശേഷം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മെസ്സി മടങ്ങുക.

ഇന്റര്‍ മയാമിയിലെ മെസ്സിയുടെ സഹതാരങ്ങളായ ലൂയിസ് സുവാരസ് (ഉറുഗ്വേ), റോഡ്രിഗോ ഡി പോള്‍ (അര്‍ജന്റീന) എന്നിവരും സംഘത്തിലുണ്ട്.

അതേസമയം, മെസ്സിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മെസ്സി മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.

 

Continue Reading

Trending