കോഴിക്കോട്: നെഹ്‌റു പാമ്പാടി കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.